ഉപ്പച്ചി ഉമ്മച്ചി; അവരുടെ സന്തോഷങ്ങള്‍ കാണുമ്പോഴാണ് ഹൃദയത്തിൽ വസന്തം ഉണ്ടാകുന്നതെന്ന് മതം വിട്ട പെണ്ണ്

​ബിഗ് ബോസ് താരം!

ബിഗ് ബോസ് താരം ജസ്‌ല മാടശ്ശേരിയുടെ പുതിയ ചിത്രങ്ങൾ വൈറൽ ആകുകയാണ്. താരം ലോക് ഡൗണിന് ശേഷം നടത്തിയ യാത്രയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ജസ്ലയ്‌ക്കൊപ്പം ഉപ്പയും ഉമ്മയും ഉള്ള സന്തോഷവും താരത്തിന്റെ വാക്കുകളിൽ നിറയുന്നുണ്ട്. യാത്രകളേറ്റവും സന്തോഷമുള്ളതാണ്, കൂടാതെ പ്രിയപ്പെട്ടവരൊപ്പവുമുണ്ട്. ഉപ്പച്ചി ഉമ്മച്ചി.അവരുടെ സന്തോഷങ്ങള്‍ കാണുമ്പാഴാണ്. ഹൃദയത്തില്‍ വസന്തമുണ്ടാവുന്നത്, എന്ന കുറിപ്പോടെയാണ് ജസ്‌ല ചിത്രങ്ങൾ പങ്കിട്ടത്. അതേസമയം ജസ്‌ല ബിഗ് ബോസിൽ എത്തുന്നത് വൈൽഡ് കാർഡ് എൻട്രിവഴിയാണ്. മാത്രമല്ല മതജീവിതം വിട്ട് മതരഹിത ജീവിതമാണ് ഇപ്പോൾ ജസ്‌ല നയിക്കുന്നത്. 2017 ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജസ്‌ല ശ്രദ്ധിക്കപെടുന്നത്.

Related posts