ശ്രീകാന്ത് വെട്ടിയാർക്കെതിരായ ആരോപണത്തിൽ യുവതിയുടെ രഹസ്യമൊഴിയെടുത്തു


കൊച്ചി : ശ്രീകാന്ത് വെട്ടിയാർക്കെതിരെ യുവതി നൽകിയ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണ്‌ . ഇയാൾക്കായി എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

Related posts