ട്യൂഷനെത്തിയ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍


സ്വകാര്യ ട്യൂഷനിടെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമല അരണിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30) ആണ് അറസ്റ്റിലായത്. സംഭവം പുറത്തായതിനുപിന്നാലെ, അധ്യാപികയെ ജോലിയില്‍നിന്നു നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിന് അധ്യാപികയ്‌ക്കെതിരേ ബാലപീഡന നിരോധന നിയമ(‘പോക്സോ’)പ്രകാരം കേസെടുത്തു.
വിദ്യാര്‍ഥികളുമൊത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ നിത്യയുടെ ഫോണില്‍നിന്ന് ഭര്‍ത്താവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. ഇതേച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ കലഹമുണ്ടായിരുന്നു. ട്യൂഷന്‍ നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും നിത്യ ഇതിന് തയ്യാറായില്ല. വിദ്യാര്‍ഥികളുമായി ബന്ധം തുടരുകയാണെന്നുകണ്ടതോടെ ഭര്‍ത്താവ് തിരുവണ്ണാമല കളക്ടര്‍ക്ക് പരാതിനല്‍കുകയായിരുന്നു. കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാ ശിശുക്ഷേമവകുപ്പാണ് അന്വേഷണം നടത്തിയത്. ചോദ്യംചെയ്യലില്‍ നിത്യ കുറ്റം സമ്മതിച്ചു. ഇതോടെ പോലീസ് ഇവരെ അറസ്റ്റുചെയ്ത് തിരുവണ്ണാമല മഹിളാ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പതിന്നാലു ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍വയ്ക്കാന്‍ ഉത്തരവിട്ടു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts