കറുപ്പിന്റെ പേരിൽ മാറ്റി അവഗണിക്കപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിന്റെ കഥ

കറുപ്പിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന കറുത്ത ഭൂമി അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. “ഉള്ളം” എന്ന വെബ് സീരിസിന് ശേഷം ആയില്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 99 കെ തീയേറ്റേഴ്സിന്റെ ബാനറിൽ വൈശാഖ് നിർമ്മിക്കുന്ന ചലച്ചിത്രം ആയില്യൻ കരുണാകരനാണ് സംവിധാനം ചെയ്യുന്നത്. നിറത്തിന്റെ പേരിൽ മാത്രം അവഗണനകൾ നേരിടേണ്ടി വരുന്ന കഴിവുറ്റ ഒരു ഗായികയുടെ ജീവിതയാത്രയും, വൈകാരിക സംഘർഷങ്ങളും അതിജീവനത്തിനായുള്ള അവളുടെ പോരാട്ടവുമാണ് ഇതിന്റെ ഇതിവൃത്തം. മഴവിൽ മനോരമയിലെ “മിടുക്കി “എന്ന റീയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ സർവദാ ദാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്, ചിത്രസംയോജനം നിർവ്വഹിക്കുന്നത് ജോൺകുട്ടിയാണ്. ചമയം പട്ടണം റഷീദാണ്.

അണിയറപ്രവർത്തകരെല്ലാം ചിത്രത്തിൻ്റെ പുത്തൻ അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. സയനോര ഫിലിപ്പാണ് പശ്ചാത്തലസംഗീതവും സംഗീത സംവിധാനവും നിർവ്വഹിക്കുന്നത്. ഇത്തരത്തിലൊരു കഥാപശ്ചാലം ആയത്‌ കൊണ്ട് തന്നെ ഈ സിനിമ എനിക്ക് തരുന്ന ഊർജം ചെറുതല്ലെന്നും തീയേറ്ററുകൾ തുറക്കുന്ന ഒരു കാലം കാത്തിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഈ സിനിമ പ്രതീക്ഷയുടെ കുഞ്ഞി വെളിച്ചമാണെന്നും സയനോര കുറിച്ചു. ആയില്യൻ്റെ സഹധർമിണിയായ ഡോ സായ്‌ലേഷ്യാ ആണ് ചിത്രത്തിൻ്റെ സംഭാഷണം നിർവഹിക്കുന്നത്. ഇത്തരത്തിലൊരു കഥാപശ്ചാലം ആയത്‌ കൊണ്ട് തന്നെ ഈ സിനിമ എനിക്ക് തരുന്ന ഊർജം ചെറുതല്ലെന്നും തീയേറ്ററുകൾ തുറക്കുന്ന ഒരു കാലം കാത്തിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഈ സിനിമ പ്രതീക്ഷയുടെ കുഞ്ഞി വെളിച്ചമാണെന്നും സയനോര കുറിച്ചു. ലോകമെമ്പാടുമുള്ള വർണവിവേചനത്തിന്റെ അകകാഴ്ച്ചകളിലേക്ക് ഒരെത്തി നോട്ടം കൂടിയാണീ ചിത്രം.

Related posts