അതിരപ്പിള്ളിയിലെ മാസ് മമ്മൂട്ടി വൈറല്‍ ചിത്രത്തിന് പിന്നിലെ കഥ ഫൊട്ടോഗ്രാഫര്‍ പറയുന്നു


ഇന്നലെ രാത്രിമുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒന്നാണ് അതിരപ്പിള്ളിയെ ഔട്ട് ഓഫ് ഫോക്കസ് ആക്കിയുള്ള മമ്മൂട്ടിയുടെ മനോഹര ചിത്രം. മുടി നീട്ടി വളര്‍ത്തി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്. ഈ ചിത്രം പിറന്നതിന് പിന്നില്‍ രസകരമായ മറ്റൊരു കഥ കൂടിയുണ്ട്. ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തെക്കുറിച്ച് യുവ ഫൊട്ടോഗ്രാഫര്‍ ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ:
വളരെ ആകസ്മികമായി എനിക്ക് കൈവന്ന അവസരമാണ് ഈ ചിത്രം. പതിനെട്ടാംപടിയെന്ന ചിത്രത്തിന്റെ സ്റ്റില്‍ഫോട്ടോഗ്രാഫര്‍ ഞാന്‍ അല്ല. ആഗസ്റ്റ് സിനിമയുമായുള്ള അടുപ്പത്തിന്റെ പുറത്താണ് സെറ്റിലെത്തുന്നത്. ഞാന്‍ എത്തുന്നതിന് മുന്‍പ് കുറച്ചുപേരെക്കൊണ്ട് ഇത്തരമൊരു ചിത്രത്തിനായി സംവിധായകരും അണിയറപ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് എന്നെ വിളിക്കുന്നത്.


മമ്മൂട്ടിയ്ക്ക് കൂടുതല്‍ പ്രാധാന്യം വരണം എന്നുള്ളത് കൊണ്ടാണ് വെള്ളച്ചാട്ടം ഔട്ട് ഓഫ് ഫോക്കസ് ആക്കിയത്. അദ്ദേഹത്തിന്റെ ആ നില്‍പ്പും സ്‌റ്റൈലും പശ്ചാത്തലവുമെല്ലാം മനോഹരമായതോടെ സംവിധായകന്‍ ഉദ്ദേശിച്ച പോലെയുള്ള ചിത്രം ലഭിച്ചു.ഇതിന് മുന്‍പും മമ്മൂട്ടിയോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികള്‍, ഗ്രേറ്റ് ഫാദര്‍, കുട്ടനാടാന്‍ ബ്ലോഗ്, മാമാങ്കം എന്നീ ചിത്രങ്ങളിലെ സ്റ്റില്‍ ഫോട്ടോഗ്രാഫി ചെയ്തിട്ടുണ്ട്. പക്ഷെ എബ്രഹാമിന്റെ സന്തതികളെ ഫോട്ടോകള്‍ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു- ശ്രീനാഥ് പറഞ്ഞു.
‘പതിനെട്ടാം പടി’ എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ട്രോളുകളിലും ലുക്ക് തരംഗമാവുകയാണ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേ സമയം പുരോഗമിക്കുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts