മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഇനി പരിഹാരം

തിളക്കമുള്ള മുടി,നല്ല കട്ടിയുള്ള മുടി കണ്ടാൽ ആരും ഒന്ന് കൊതിച്ചു പോകും. എന്നാൽ വരണ്ട മുടിയും, ഉള്ളില്ലാത്ത മുടിയും പലർക്കും ഒരു പ്രശനം തന്നെയാണ്. ഷാംപൂവും വിവിധ ഹെയർ ഓയിലുകളും ഒന്നും വേണ്ട രീതിയിൽ നല്ല രീതിയിൽ ഗുണം ചെയ്യുന്നുമില്ല.ആരോഗ്യമുള്ള മുടിക്കായി ആദ്യം ശ്രദ്ധ നൽകേണ്ടത് ചില ഭക്ഷണ കാര്യങ്ങളിലാണ്. ഇനി പറയുന്നവ നിങ്ങളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്താം.

ഇവ മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണം ഇരുമ്പിന്റെ കുറവാണ്. ചീര ഇരുമ്പിന്റെ മികച്ച ഉറവിടം മാത്രമല്ല, വിറ്റാമിൻ എ, സി, പ്രോട്ടീൻ എന്നിവയും ഇവയിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ സ്വാഭാവിക കണ്ടീഷണറായി പ്രവർത്തിക്കുന്ന സെബവും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇത് നിങ്ങൾക്ക് നൽകുന്നു. ക്യാരറ്റ് മറ്റൊരു പ്രതി വിധിയാണ്.

കണ്ണുകൾക്കും കാഴ്ചശക്തി മെച്ചപ്പെടുത്തുവാനും ഉത്തമമാണ് എന്ന് അറിയപ്പെടുന്ന കാരറ്റിൽ മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. കാരറ്റ് കഴിക്കുന്നത് മുടിയുടെ കനം കൂട്ടുവാൻ സഹായിക്കുകയും, മുടി തിളക്കമുള്ളതാക്കുകയും, രക്തചംക്രമണം മെച്ചപ്പെടുത്തി, മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുടി വളരാൻ സഹായിക്കുന്ന ബയോട്ടിൻ എന്ന ബി വിറ്റാമിനും ഇവയിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. നാരുകൾ, സിങ്ക്, ഇരുമ്പ്, ഒമേഗ -6 ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (പി.യു.എഫ്.എ) എന്നിവ ഓട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വാൾനട്ടിൽ ബയോട്ടിൻ, ബി വിറ്റാമിനുകൾ (ബി 1, ബി 6, ബി 9), വിറ്റാമിൻ ഇ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയിഴകളെ ശക്തിപ്പെടുത്തുകയും ശിരോചർമ്മത്തിന് പോഷണമേകുകയും ചെയ്യുന്നു. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ഡിഎൻ‌എ കേടുപാടുകളിൽ നിന്ന് നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. ചർമ്മത്തിനും ശിരോചർമ്മത്തിനും ആവശ്യമായ ഓക്സിജൻ നൽകുന്ന ചുവന്ന രക്താണുക്കളുടെ ആരോഗ്യം പുനഃസ്ഥാപിക്കാൻ ആവശ്യമായ ഫോളിക് ആസിഡും പയറിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ് പയറ്.

സ്ട്രോബെറിയിൽ ഉയർന്ന അളവിൽ സിലിക്ക അടങ്ങിയിട്ടുണ്ട്. മുടിയുടെ ശക്തിക്കും മുടിയുടെ വളർച്ചയ്ക്കും സുപ്രധാനമായ ഒരു ധാതുവാണ് സിലിക്ക. അരി, ഓട്സ്, സവാള, കാബേജ്, വെള്ളരിക്ക, കോളിഫ്ളവർ എന്നിവയാണ് സിലിക്ക അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണങ്ങൾ. മുടി പൊട്ടുന്നത് തടയുവാൻ വിറ്റാമിൻ സിയും സഹായിക്കുന്നതാണ്. വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടമായി ഓറഞ്ചിനെ നമ്മൾ പലപ്പോഴും കണക്കാക്കുമ്പോൾ ഒരു കാര്യം മറക്കരുത്, ഒരു പേരയ്ക്കയിൽ അതിനേക്കാൾ നാലോ അഞ്ചോ ഇരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

Related posts