
യാതൊരു പാടുകളും കുത്തുകളുമൊന്നുമില്ലാത്ത തെളിഞ്ഞ മൃദുവായ ചർമം. വളരെ ചുരുക്കും പേർക്കു മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണ്. ചർമ സംരക്ഷണം ഒരു പരിധി വരെ നല്ല ചർമത്തിനും സൗന്ദര്യത്തിനുമെല്ലാം പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമേ ഭക്ഷണം മുതൽ കാലാവസ്ഥാ മാറ്റങ്ങൾ വരെ ചർമത്തെ ബാധിക്കുന്നു. യാതൊരു പാടുകളും ഇല്ലാത്ത് ക്ലിയർ ചർമം സൗന്ദര്യത്തിന്റെ മാറ്റെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന, ഏറ്റവും പ്രകൃതിദത്തമായ വഴികൾ ഉപയോഗിച്ചു ചെയ്യാവുന്ന ഒന്ന്. ഓറഞ്ചും അൽപം പഞ്ചസാരയും തേനും മാത്രം മതി, മുഖത്തെ പാടുകളെല്ലാം കളഞ്ഞ് ക്ലിയറാക്കാൻ. നല്ല പഴുത്ത ഓറഞ്ചാണ് ഇതിനായി വേണ്ടത്. ഇതിൽ വൈററമിൻ സിയും സിട്രിക് ആസിഡുമെല്ലാമുണ്ട്.

നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റു കൂടിയാണിത്.മുഖത്തെ കറുത്ത പാടുകൾക്കും സൂര്യ പ്രകാശം ഏറ്റുള്ള കരുവാളിപ്പിനുമെല്ലാം തന്നെ ഇതൊരു നല്ല മരുന്നാണ്.ഇതു പോലെ തന്നെ ചർമത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് തേനും. ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഇത് ചർമത്തിന് മൃദുത്വവും നിറവും നൽകുന്നു. ഈർപ്പം നൽകുന്നു. മുഖത്തു ചുളിവുകൾ വീഴുന്നതു തടയാൻ സഹായിക്കുന്നു. മുഖം ക്ലീൻ ചെയ്യാനും ഇതേറെ നല്ലതാണ്. പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ചർമത്തിൽ നല്ലൊന്നാന്തരം സ്ക്രബ്ബായി പ്രവർത്തിയ്ക്കുന്ന ഒന്നാണ്. മുഖത്തെ മൃതു കോശങ്ങൾ അകറ്റി ചർമത്തിനു നിറവും മൃദുത്വവും ഓജസും നൽകുന്ന ഒന്നാമിത്. മുഖത്തു സ്ക്രബ് ചെയ്താൽ പാടുകൾ ഉണ്ടാക്കാത്ത ഏറെ സുരക്ഷിതമായ ഒന്നാണ് പഞ്ചസാര്. ഇത് അലിഞ്ഞു പോകുന്നതാണ് കാരണം. ഈ മൂന്നു ചേരുവകൾ പ്രത്യേക രീതിയിൽ ഉപയോഗിച്ചാണ് ഏറെ മൃദുവായ, പാടുകളില്ലാത്ത ചർമം നേടാൻ സാധിയ്ക്കുന്നത്. ഇതിനായി ഓറഞ്ച് വട്ടത്തിൽ മുറിയ്ക്കുക. തൊലി നീക്കരുത്.

നല്ല പഴുത്ത ഓറഞ്ചാണ് എറെ നല്ലത്. ഒരു പാത്രത്തിൽ കുറച്ചു പഞ്ചസാര എടുത്തു വയ്ക്കുക. അൽപം തരികളുള്ള പഞ്ചസാരയാണ് ഇതിനു നല്ലത്. മുറിച്ച ഓറഞ്ചിന്റെ പകുതി ഈ പ്ലേറ്റിലെ പഞ്ചസാരയിൽ മുക്കുക. ഇതിലേയ്ക്ക് അൽപം തേൻ ഒഴിയ്ക്കുക. ഇതു പുറത്തേയ്ക്ക് അധികം ഒഴുകാത്ത രീതിയിൽ വേണം, ഒഴിയ്ക്കുവാൻ. പിന്നീട് ഈ പകുതി ഓറഞ്ച് കൊണ്ട് മുഖത്തു പതുക്കെ സ്ക്രബ് ചെയ്യുക. വൃത്താകൃതിയിലും താഴേ നിന്നും മുകളിലേയ്ക്കു പോകുന്ന രീതിയിലുമാണ് സ്ക്രബ് ചെയ്യേണ്ടത്.ഇതേ രീതിയിൽ പതുക്കെ 10 മിനിറ്റു നേരത്തോളം ഇതേ രീതിയിൽ മുഖത്തു സ്ക്രബ് ചെയ്യാം. മുഖത്തും കഴുത്തിലുമെല്ലാം സ്ക്രബ് ചെയ്യുകയാകാം. പത്തു മിനിറ്റു സ്ക്രബ് ചെയ്ത ശേഷം പത്തു മിനിറ്റു നേരം ഈ മിശ്രിതം മുഖത്തു തന്നെ വയ്ക്കുക. പിന്നീട് കഴുകിക്കളയാം.