തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

തുലാമാസ പൂജകള്‍ക്കായി ശബരിമല വീണ്ടും നടന്ന തുറന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് നട തുറന്നത്. കൊവിഡ് എണ്ണം ദിനം പ്രതി കൂടുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളോടെ ആയിരിക്കും ആറുമാസത്തിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.
നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് സന്നിധാനത്ത് ദര്‍ശനത്തിനായി എത്തി തുടങ്ങും. ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം.

Related posts