യാത്രപ്രേമികള്‍ക്കായി കേരളം മുതല്‍ കശ്മീര്‍ വരെ; മുപ്പതിലധികം ലൊക്കേഷനുകള്‍ അവതരിപ്പിച്ച്‌ ‘ദി റോഡ്’ ട്രാവല്‍ സോങ്!

പത്തിലധികം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ചിത്രീകരിച്ച ട്രാവൽ സോങ് ‘ദി റോഡ്’ ശ്രദ്ധേയമാകുകയാണ്. ഗാനം ചിത്രീകരിച്ചത് അഞ്ചുപേർ മൂന്നു ബൈക്കുകളിലായി യാത്ര ചെയ്താണ്. അനന്തു രാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ഒൻഡ്രാഗ എന്റർടെയ്ൻമെന്റ് യൂട്യൂബ് ചാനലിൽ ആണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്. യാത്രപ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന ഗാനത്തിലെ വരികളും വിഷ്വലുകളും ആരേയും മോഹിപ്പിക്കുന്നതാണ്. നീണ്ടൊരു യാത്ര ചെയ്യുന്ന ഫീൽ ഗാനത്തിലുടനീളം ലഭിക്കുന്നുണ്ട്.

50 Best Road Trip Songs for an All-Star Travel Playlist

മുപ്പതിലധികം ലൊക്കേഷനുകളാണ് ഗാനത്തിലെ ദൃശ്യങ്ങളെ മനോഹരമാക്കുന്നത്.കൃഷ്ണയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനൂപ് നിരിച്ചനാണ് മ്യൂസിക്ക് ഡയറക്ടർ. ബാബു ടി.ടിയുടേതാണ് വരികൾ. ബിബിൻ ജോസഫ്, രഞ്ജിത്ത് നായർ, അഖിൽ സന്തോഷ് അരുൺ ബാബു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 30 ദിവസം കൊണ്ടാണ് കേരളം – കശ്മീർ യാത്ര ഇവർ പൂർത്തിയാക്കിയത്.2019 ജൂൺ 27 നാണ് സംവിധായകൻ അനന്തു രാജന്റെ നേതൃത്വത്തിൽ അഞ്ച് പേരടങ്ങുന്ന സംഘം ദി റോഡ് ചിത്രീകരിക്കുന്നതിനായി കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്.അഡീഷണൽ വോക്കൽ – ക്രിസ്റ്റകല, ഡിഒപി – ബിബിൻ ജോസഫ്, പബ്ലിസിറ്റി ഡിസൈൻ – അഖിൽ സന്തോഷ്, സോജി ഏബ്രഹാം, അരുൺ ബാബു, ഇമ്മാനുവൽ ആന്റണി, സുമേഷ് പരമേശ്വർ, ജോഷി ആലപ്പുഴ, നിഖിൽ മാത്യൂസ്, ഗോകുൽ മോഹൻ, ഹേമന്ത് കെ, മോബിഷ് ദാസ് എം, ആര്യ ജിമ്മി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related posts