കോവിഡ് ജാഗ്രതയില്‍ കുറവ് വരുത്താറായിട്ടില്ലെന്ന് പ്രധാനമന്ത്രി

കോവിഡ് ജാഗ്രതയില്‍ കുറവ് വരുത്താറായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്ക്ഡൗണ്‍ മാത്രമേ രാജ്യത്ത് നീക്കിയിട്ടുള്ളൂ. എന്നാല്‍ വൈറസ് വിട്ടുപോയിട്ടില്ല. രോഗവ്യാപന നിരക്ക് കുറഞ്ഞിട്ടുണ്ട്. അത് ആശ്വാസകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാം ശരിയായി എന്ന ആത്മവിശ്വാസത്തിന് സമയമായിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി . കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി.

Related posts