ഒളിമ്പിക്‌സിൽ പുതിയ ചരിത്രമെഴുതാൻ ഇന്ത്യ!

ഈ മാസം 23ന് ടോക്യോ ഒളിമ്പിക്‌സിന് തുടക്കം കുറിക്കുമ്പോൾ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ദേശീയ പതാകയേന്തുക ബോക്‌സിംഗ് ഇതിഹാസം മേരി കോമും പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗുമാണ്. ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യക്ക് വേണ്ടി രണ്ട് പേർ പതാക വാഹകരാകുന്നത്. ലിംഗ സമത്വം ഉറപ്പു വരുത്തുന്നതിനായാണ് ഈ നടപടിയെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു.

Mary Kom, Manpreet Singh to be India's flag bearers at Tokyo Games opening  ceremony - DTNext.in

ഓഗസ്റ്റ് 8ന് സമാപന ചടങ്ങിൽ ഗുസ്തി താരം ബജ്രംഗ് പുനിയ പതാക വാഹകനാകും.പുരുഷ, വനിതാ താരങ്ങളെ 126 അത്‌ലറ്റുകളും 75 ഒഫിഷ്യലുകളും ഉൾപ്പടെ 201 അംഗ സ്‌ക്വാഡാണ് ഇന്ത്യക്ക്. ഇതിൽ 56 ശതമാനം പുരുഷൻമാരും 44 ശതമാനം സ്ത്രീകളും. 78 ഇനങ്ങളിലായി 85 മെഡൽ പോരാട്ടങ്ങളിൽ ഇന്ത്യൻ ടീം സജീവമാകും. പതിനേഴ് പേരാ ഇതുവരെ ദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്. ആദ്യമായി ഇന്ത്യൻ പതാകയേന്തിയത് അത്‌ലറ്റ് പർമ ബാനർജിയാണ്.

Tokyo Olympics: উদ্বোধনী অনুষ্ঠানে ভারতের পতাকা বহন করবেন Mary Kom ও Manpreet  Singh/Mary Kom and Manpreet Singh to be India's flag-bearer at opening  ceremony at Tokyo Olympics

1920 ബെൽജിയത്തിലെ ആന്റ്വെർപ് ഒളിമ്പിക്‌സിലായിരുന്നു പർമ പതാകയേന്തിയത്. അതേസമയം ആറ് തവണ വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യനായ മേരി കോമിന്റെ കരിയറിലെ അവസാന ഒളിമ്പിക്‌സായിരിക്കും ടോക്യോവിലേത്. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ മേരി കോം രാജ്യത്തിന്റെ പതാക വാഹകയാകുന്നതിലുള്ള ആവേശത്തിലാണ്. പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണുള്ളതെ മേരികോം പറയുന്നു.

Related posts