‘കളി’ നായികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

‘കളി’ എന്ന സിനിമയിൽ പൂജിത മൂത്തേടൻ എന്ന കഥാപാത്രമായെത്തിയ നടിയാണ് ഐശ്വര്യ സുരേഷ്. നജീം കോയ യുവ താരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രമായിരുന്നു കളി. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽമീഡിയയിൽ ഏറെ സജീവവുമാണ് ഐശ്വര്യ. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. ഇവയൊക്കെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വർക്കല ബീച്ചിൽ നിന്ന് പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. തൃശൂർ സ്വദേശിയാണ് ഐശ്വര്യ. മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ലച്ചു എന്ന ഐശ്വര്യ ശ്രദ്ധ നേടിയത്. സെമി ഫൈനലിൽ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധ നേടുകയുണ്ടായി.അടുത്തിടെ ഐശ്വര്യയുടെ ഒരു ബിക്കിനി ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വന്നിരുന്നു. ഇത് സോഷ്യൽമീഡിയയിൽ സ്ക്രീൻ ഷോട്ടെടുത്ത് ചിലർ പ്രചരിപ്പിച്ചതോടെ താരം രംഗത്തെത്തിയിരുന്നു.

ഇത് ലീക്കായൊരു ഫോട്ടോയല്ലെന്നും എൻറെ സ്റ്റോറിയിൽ ഞാൻ പങ്ക് വെച്ച ചിത്രമാണെന്നും ഈ ഫോട്ടോ മോശമാണെന്ന് ഒരിക്കലും കരുതുന്നില്ലെന്നും ഐശ്വര്യ അന്ന് നിലപാട് അറിയിച്ചിരുന്നു. അതേസമയം ഇത് എൻറെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച് എനിക്ക് തന്നെ വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെ മോശമായിരിക്കുമെന്നാണ് ഐശ്വര്യ അന്ന് പറയുകയുണ്ടായത്. ഇപ്പോഴിതാ പുത്തൻ ഹോട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ സുരേഷ്. ജലം കണക്ക് കുറ്റമറ്റവളും മോടിയുള്ളവളുമായ ആരോടും സാമ്യപ്പെടുത്താനാവാത്ത ആന്തരിക സൗന്ദര്യം കൈമുതലായുള്ളവളുമായവൾ, ജലം പോലെ ലോകം മുഴുവൻ അവസാനമില്ലാതെ അവൾ ഒഴുകുകയാണ്, എന്നാണു നടി കുറിച്ചിരിക്കുന്നത്.

Related posts