പെട്രോള്‍ വില കുറവ് : ഈ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന വില

കൊച്ചി: രാജ്യത്ത് പെട്രോള്‍ വില വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായി ഇടിയുന്നതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ വില കുറച്ചതോടെയാണ് പെട്രോള്‍ 70 രൂപ നിലവാരത്തിലെത്തിയത്. ഒക്ടോബര്‍ 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി കുറഞ്ഞു തുടങ്ങിയത്.

ഇതിനിടെ 2 ദിവസം മാത്രമാണ് നേരിയ തോതില്‍ വില ഉയര്‍ന്നത്. ഡീസല്‍ വില 9 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണു കുറഞ്ഞത്. ഇതോടെ കൊച്ചി നഗരത്തിലെ ഇന്നത്തെ പെട്രോള്‍ വില 70.65 രൂപ, ഡീസലിന് 66.34 രൂപ.


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts