ചെറിയ കാര്യങ്ങളിലൂടെ നഷ്ട്ടപെട്ട സന്തോഷം തിരികെ കൊണ്ട് വരാം

ഇടയ്ക്കെങ്കിലും ചെറുതും വലുതുമായ വിഷമതകൾ നിത്യജീവിതത്തിൽ നാം നേരിടേണ്ടതായി വരുന്നു. അതെല്ലാം പലപ്പോഴും നമ്മുടെ ദിവസത്തിൻ്റെ സന്തോഷത്തെ മുഴുവൻ കവർന്നെടുക്കുന്നതായി മാറുന്നു.ഇതെല്ലാം നമ്മുടെയൊരു സാധാരണ ദിവസത്തിലെ സന്തോഷത്തിൻ്റെ തിരിനാളങ്ങളെ ഊതി കെടുത്തുന്നതിന് കാരണമാകാറില്ലേ? ഇത്തരം സന്ദർഭങ്ങൾ നമുക്കു മുന്നിൽ കടന്നുവരുന്നത് അപ്രതീക്ഷിതമായിട്ടാകും. ആ ദിവസങ്ങളിൽ ഉണ്ടാവുന്ന വിഷമതകൾ നിങ്ങളുടെ മനസ്സിനെ കീഴടക്കുകയും, ദിവസം മുഴുവനും നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും. ഒന്നും ചെയ്യാനില്ല എന്ന് കരുതി വിഷമതകൾക്ക് സ്വയം അടിപ്പെട്ടു പോവുകയാണ് ഇത്തരം സാഹചര്യങ്ങളിൽ മിക്കവാറും ആളുകൾ ചെയ്യുന്നത്. ഒരു മോശപ്പെട്ട ദിവസം നിങ്ങൾക്കു മേൽ വരുത്തിവയ്ക്കുന്ന വിഷമതകളെ മുഴുവൻ, ശുശ്രൂഷിച്ചു സുഖപ്പെടുത്താനായി ഈ പ്രപഞ്ചം തന്നെ ഒരുക്കിവെച്ചിരിക്കുന്ന സമ്മാനങ്ങളാണിവ.

ഈ ചെറിയ കാര്യങ്ങൾ തീർച്ചയായും നിങ്ങളുടെ ഒരു മോശം ദിവസത്തിൻ്റെ വിഷമതകളെ കുറച്ചുകൊണ്ട് അതൽപ്പം മികച്ചതാക്കി മാറ്റിയെടുക്കാൻ സഹായിക്കും. എന്തെങ്കിലും അസുഖം ഉണ്ടാവുമ്പോൾ അത് നമ്മളെ വിഷമത്തിലേക്ക് നയിക്കുന്നത് സാധാരണയാണ്. ഒരുപക്ഷേ പെട്ടെന്ന് ഉണ്ടാവുന്ന ഒരു പനിയോ ചുമയോ ഒക്കെ നിങ്ങൾക്ക് ഒരു മോശം ദിവസം സമ്മാനിക്കും. ചെറിയ അസുഖങ്ങളെ ചെറുക്കാൻ ചിക്കൻ സൂപ്പ് നല്ലതാണ്. ഇത് നിങ്ങൾക്ക് ഉന്മേഷ ഗുണങ്ങളും പകരും. അസുഖങ്ങളെ നേരിടുന്നതിനും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നതിനും ഉറക്കം ഒരു നല്ല പോംവഴി കൂടിയാണ്.

സുഖപ്രദമായ ഒരു നല്ല ഉറക്കം കഴിഞ്ഞാൽ നിങ്ങൾക്ക് ശാന്തമായ മനസ്സും കൂടുതൽ മികച്ച ശരീര സ്ഥിതിയും നേടിയെടുക്കാൻ സാധിക്കുമെന്ന കാര്യം ഞങ്ങൾ ഉറപ്പുതരാം.ഒരുപക്ഷേ പങ്കാളിയുമായുണ്ടായ നീണ്ട നേരത്തെ തർക്കത്തിന് ശേഷമാകാം നിങ്ങൾ വീട് വിട്ടിറങ്ങി പോയത്. തിരികെ നിങ്ങൾ വീട്ടിൽ മടങ്ങിയെത്തുമ്പോൾ അവളുടെ നെറ്റിയിൽ നൽകാൻ കഴിയുന്ന അപ്രതീക്ഷിതമായ ഒരു ചുംബനത്തിൽ അതുവരെ ഉണ്ടായ എല്ലാ വഴക്കുകളും വിഷമതകളും അവസാനിക്കും. ഉള്ളിലെ വിഷമതകളെ തുടച്ചുനീക്കി രണ്ടുപേരുടെയും ഉള്ളിൽ സന്തോഷം നിറയ്ക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഈയൊരു കുഞ്ഞ് പ്രവർത്തി കൊണ്ട് സാധിക്കും. ദിവസം മുഴുവനും നിങ്ങളുടെ ഓഫീസ് സീറ്റിലിരുന്ന് കോളുകൾക്ക് മറുപടി നൽകിയും, പേപ്പർ വർക്കുകൾ എഴുതി തീർത്തും ചിലവഴിച്ച നിങ്ങളുടെ കോർപ്പറേറ്റ് ജീവിതം മനസ്സിനും ശരീരത്തിനും സമ്മാനിക്കുന്നത് ക്ഷീണവും തളർച്ചയും ആയിരിക്കും.

തിരികെ വീട്ടിലേക്ക് കയറിച്ചെന്നാലും അതിൻറെ ഹാങ്ങ് ഓവർ വിട്ടു മാറിയിട്ടുണ്ടാവില്ല. ഓഫീസിൽ നിന്ന് തിരികേ വീട്ടിലേക്കുള്ള നിങ്ങളുടെ യാത്രയിൽ അല്പം സംഗീതം കേൾക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. അങ്ങനെയെങ്കിൽ പുതുമയുള്ള ഒരു മനസ്സുമായിട്ടായിരിക്കും നമ്മൾ വീട്ടിലേക്ക് കയറി ചെല്ലുക. അതുമല്ലെങ്കിൽ വീട്ടിലെത്തിയ ശേഷം അല്പം ഉച്ചത്തിൽ പാട്ടു വെച്ച് അതിൻ്റെ സംഗീതത്തിനൊപ്പം ചുവടുകൾവെച്ച് നൃത്തം ചെയ്യാൻ ശ്രമിക്കാം. ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ഒരു മോശം ദിവസത്തെ അത്ര മോശമല്ലാത്തതാക്കി മാറ്റിയെടുക്കും.

Related posts