ചങ്ങാതിമാരായുള്ളത് ആറ് രാജവെമ്പാല, എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും, അവയെ കളിപ്പിക്കും, കുളിപ്പിക്കും! വിഷപാമ്പുകളെ സുഹൃത്തുക്കളാക്കിയ പെണ്‍കുട്ടിയുടെ ജീവിതം

kmk

കൂട്ടുകാരായുള്ളത് ആറ് രാജവെമ്പാല ഒപ്പം ആരെയും ഭയപ്പെടുത്തുന്ന വിഷപാമ്പുകളും. ആരെയും അത്ഭുതപെടുത്തുന്ന പെണ്‍കുട്ടി. പാമ്പുകളെ തൊടാന്‍ പോയിട്ട് പാമ്പുകളെ കണ്ടാല്‍ ഓടി രക്ഷപെടുന്ന ആളുകളാണ് ബഹുഭൂരിപക്ഷവും. പ്രത്യേകിച്ചും വിഷപ്പാമ്പുകളെ. എന്നാല്‍ വിഷപ്പാമ്പുകളെ പൂച്ചക്കുട്ടിയെ എന്നപോലെ കൊഞ്ചിച്ചും പാലൂട്ടിയും വളര്‍ത്തുകയും അവയുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

kajol6

ഉത്തര്‍പ്രദേശ് ഖട്ടമ്പൂര്‍ സ്വദേശിയായ പതിനൊന്നുകാരി കജോള്‍ സ്‌കൂളില്‍ പോകാറില്ല. നല്ല കൊടും വിഷമുള്ള രാജവെമ്പാല ഇനത്തില്‍പ്പെട്ട ആറു പാമ്പുകളാണ് അവളുടെ ഉറ്റ തോഴന്മാര്‍. രാവിലെ ഏഴിന് എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ സര്‍പ്പങ്ങള്‍ക്കൊപ്പമാണ്. പാമ്പുകളെ വിട്ടുപിരിയാനോ സ്‌കൂളില്‍ കൊണ്ടുപോവാനോ കഴിയാത്തതാണ് അവള്‍ പഠനം നിര്‍ത്താനുള്ള കാരണം. രാവിലെ എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും. പാമ്പുകളെ കളിപ്പിക്കലാണ് തനിക്ക് ഏറെയിഷ്ടമെന്ന് കജോള്‍ പറയുന്നു.

എന്നാല്‍, പാമ്പുകള്‍ക്ക് പുറകെയുള്ള കജോളിന്റെ കറക്കം അവളുടെ അമ്മയ്ക്ക് അത്ര ഇഷമല്ല. പാമ്പുകള്‍ക്ക് ദയയില്ലെന്നും കജോളിന് നിരവധി തവണ കടിയേറ്റിട്ടുണ്ടെന്നും അവളുടെ പിതാവും സാക്ഷ്യപ്പെടുത്തുന്നു. രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരുമുള്ള കാജോളിന്റെ പിതാവ് 45 വര്‍ഷമായി പാമ്പുപിടുത്തക്കാരനാണ്.
ക്രമേണ ഈ ജോലി അദ്ദേഹം തന്റെ മൂത്തപുത്രന് കൈമാറി. ഇപ്പോഴിതാ ഇളയമകളായ കജോളും കുലത്തൊഴിലിലേക്ക് മാറിയിരിക്കുന്നു. ഈ പതിനൊന്നുകാരിയും ഇപ്പോള്‍ പാമ്പുപിടുത്തത്തിന് പോകാറുണ്ട്. കുലത്തൊഴിലാണെങ്കിലും ഇത്ര ചെറുപ്പത്തിലേ ഇത്രയും അടുപ്പം എങ്ങനെയുണ്ടായി എന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FSnappedInTheWild%2Fvideos%2F635958370123604%2F&show_text=1&width=560″ width=”560″ height=”407″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media” allowFullScreen=”true”></iframe>

share this post on...

Related posts