
നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ‘വെള്ളേപ്പ’ത്തിലെ ആദ്യഗാനം പുറത്തിറക്കി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്.

ഡിനു മോഹന്റേതാണ് വരികൾ. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ എന്ന സന്ദേശമാണ് ഗാനം നൽകുന്നത്. വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിംസിൻറെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. തൃശൂരിൻറെ പ്രാതൽ മധുരമായ വെള്ളേപ്പത്തിൻറെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിലുള്ള കഥയാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാലിന്റേതാണ്.