പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായില്ല!… തിരുവനന്തപുരത്ത് കുമ്മനം, കണ്ണന്താനം കൊച്ചിയില്‍, ശോഭ ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ദില്ലി: ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നീണ്ട അനിശ്ചിതത്വങ്ങളും തമ്മില്‍ പോരും അവസാനമാകുന്നില്ല. പത്തനംതിട്ട പ്രഖ്യാപിക്കാതെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സര രംഗത്തുണ്ടാകില്ലെന്നാണ് സൂചന. അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകും. ശോഭസുരേന്ദ്രന്‍ പാലക്കാട് നിന്നും മാറി ആറ്റിങ്ങലില്‍ ജനവിധി തേടുക.
മലപ്പുറം ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.
ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നല്‍കി. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.
കേരളത്തില്‍ ഇടത് – വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായത് തന്നെ ഇന്നലെയാണ്. 14 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 5 സീറ്റുകള്‍ ബിഡിജെഎസ്സിനാണ്. ഒരു സീറ്റ് കേരളാ കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിനും നല്‍കി.

സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി; പിന്നെ പോയത് ബോളിവുഡിലേക്കല്ല!… സൗന്ദര്യറാണി ഇനി സൈനീക ഉദ്യോഗസ്ഥ

രണ്ടാഴ്ചയിലേറെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദേശീയ നേതൃത്വം ധാരണയിലെത്തിയത്.
നേരത്തേ സിക്കിമിലെയും അരുണാചല്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സിക്കിമിലെ 12 സ്ഥാനാര്‍ത്ഥികളെയും 6 സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്.
ഇന്നലെ അര്‍ധരാത്രിയും ബിജെപിയുടെ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവസാനസ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് രൂപം നല്‍കിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി എന്നിവരടങ്ങിയ സമിതിയാണ് സ്ഥാനാര്‍ഥികള്‍ക്ക് അന്തിമ അനുമതി നല്‍കിയത്.
കോണ്‍ഗ്രസ് ഇതുവരെ 146 ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ന് ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് വരുന്നത്.
രണ്ടു മണ്ഡലങ്ങള്‍ വിട്ട് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ മത്സരിക്കും. അമേഠിയില്‍ സമൃതി ഇറാനിയും ജനവിധി തേടും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലക്‌നൗ, നിതിന്‍ ഗഡ്ഗരി നാഗ്പൂര്‍.
നേരത്തേ സിക്കിമിലെയും അരുണാചല്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സിക്കിമിലെ 12 സ്ഥാനാര്‍ത്ഥികളെയും 6 സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്.
ഇന്നലെ അര്‍ധരാത്രിയും ബിജെപിയുടെ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവസാനസ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് രൂപം നല്‍കിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി എന്നിവരടങ്ങിയ സമിതിയാണ് സ്ഥാനാര്‍ഥികള്‍ക്ക് അന്തിമ അനുമതി നല്‍കിയത്.
കോണ്‍ഗ്രസ് ഇതുവരെ 146 ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ന് ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് വരുന്നത്.

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക

 • കാസര്‍കോട് – രവീഷ് തന്ത്രി
 • കണ്ണൂര്‍ – സി കെ പത്മനാഭന്‍
 • വടകര – വി കെ സജീവന്‍
 • കോഴിക്കോട് – കെ പി പ്രകാശ് ബാബു
 • മലപ്പുറം – ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
 • പൊന്നാനി – വി ടി രമ
 • പാലക്കാട് – സി കൃഷ്ണകുമാര്‍
 • ചാലക്കുടി – എ എന്‍ രാധാകൃഷ്ണന്‍
 • എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം
 • കൊല്ലം – കെ വി സാബു
 • ആറ്റിങ്ങല്‍ – ശോഭാ സുരേന്ദ്രന്‍
 • തിരുവനന്തപുരം – കുമ്മനം രാജശേഖരന്‍
 • ആലപ്പുഴ – കെ എസ് രാധാകൃഷ്ണന്‍

പ്രധാനരാഷ്ട്രീയനേതാക്കളും മണ്ഡലങ്ങളും

 • മോദി – വാരാണസി
 • അമിത് ഷാ – ഗാന്ധിനഗര്‍
 • രാജ്‌നാഥ് സിംഗ് – ലഖ്‌നൗ
 • സ്മതി ഇറാനി – അമേഠി
 • മുസഫര്‍ നഗര്‍ – സഞ്ജീവ് കുമാര്‍ ബല്യാന്‍
 • ഗൗതംബുദ്ധ് നഗര്‍ – ഡോ. മഹേഷ് കുമാര്‍
 • മഥുര – ഹേമ മാലിനി
 • ബദായൂം – സംഘ്മിത്ര മൗര്യ
 • ബറേലി – സന്തോഷ് കുമാര്‍ ഗാങ്‌വാര്‍
 • ഉന്നാവോ – സാക്ഷി മഹാരാജ്
 • ലഖ്‌നൗ – രാജ്‌നാഥ് സിംഗ്
 • അമേഠി – സ്മൃതി ഇറാനി
 • മുംബൈ സെന്‍ട്രല്‍ നോര്‍ത്ത് – പൂനം മഹാജന്‍
 • അരുണാചല്‍ ഈസ്റ്റ് – കിരണ്‍ റിജ്ജു
 • ബെല്ലാരി – ദേവേന്ദ്രപ്പ
 • ഉത്തര്‍കന്നഡ – അനന്ത്കുമാര്‍ ഹെഗ്‌ഡെ
 • ദക്ഷിണകന്നഡ – നളിന്‍ കുമാര്‍ കട്ടീല്‍
 • തുംകൂര്‍ – ജി എസ് ബസവരാജു
 • ബംഗളുരു നോര്‍ത്ത് – സദാനന്ദഗൗഡ

കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts