രാജകീയ വേഷവും കൂളിംഗ് ഗ്ലാസും, തൊപ്പിയും വെച്ച് പൂച്ച ചന്തയില്‍; സോഷ്യല്‍ മീഡിയയില്‍ താരമായി ‘ചോ’

vi

വിയ്റ്റ്നാം: വിയറ്റ്നാമിലെ തെരുവില്‍ നിന്നൊരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തെരുവില്‍ തന്റെ യജമാനനോടൊപ്പം രാജകീയ വേഷവും കൂളിംഗ് ഗ്ലാസുമൊക്കെ വെച്ച് സ്‌റ്റൈലിലാണ് ഇവന്റെ നില്‍പ്പ്. നടക്കാനോ കാഴ്ച കാണാനോ അല്ല ഇവന്‍ വിയറ്റ്നാമിലെ കൃഷിക്കാരുടെ ചന്തയില്‍ ദിവസവും എത്തുന്നത്. അവന്റെ പ്രിയ ആഹാരമായ മീന്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ്.

ലീ ക്വോക്ക് ഫോംഗിന്റെ മൂന്ന് വയസുകാരനായ പൂച്ചയാണ് മീന്‍ വില്‍ക്കാന്‍ മാര്‍ക്കറ്റിലെത്തുന്നത്. ചോ എന്നാണ് ഇവനെ ലീ വിളിക്കുന്നത്. വിയ്റ്റാം ഭാഷയില്‍ ചോ എന്നാല്‍ നായ എന്നാണ് അര്‍ഥം. നായയുടെ സ്വഭാവസവിശേഷതയും ഇവനുണ്ടെന്നാണ് 25കാരനായ ലീ പറയുന്നത്. ഒരുപാട് ആളുകളെ കണ്ടാലോ ഫോട്ടോയ്ക്ക് മുന്നില്‍ പോസ് ചെയ്യാനോ ഇവന് മടിയില്ലെന്നും ചോയുടെ ഉടമ പറയുന്നു. വസ്ത്രങ്ങള്‍ ധരിക്കാനും ഐസ്‌ക്രീം, ചീസ് എന്നിവ കഴിക്കാനുമെല്ലാം ചോയ്ക്ക് വളരെ ഇഷ്ടമാണ്. ധാരാളം യാത്ര ചെയ്യുന്നതും അവന്റെ വിനോദങ്ങളില്‍ ഒന്നാണ്. ചോയ്ക്ക് വേണ്ടി 30ഓളം വ്യത്യസ്ത വസ്ത്രങ്ങളും പല തരത്തിലുള്ള ഗ്ലാസുകളും ലീ വാങ്ങിയിട്ടുണ്ട്.

മാര്‍ക്കറ്റിലെ സ്ഥിര സാന്നിധ്യമായ ചോയ്ക്ക് സ്ത്രീ ആരാധകരും കൂട്ടുകാരുമുണ്ട്. അവനോടൊപ്പം ഫോട്ടോയെടുക്കാനൊക്കെ നിരവധി പേരാണ് എന്നും മാര്‍ക്കറ്റിലെത്തുന്നത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്ത ചോയുടെ ഫോട്ടോകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. പെണ്‍പൂച്ചകളുടെ ഇടയിലും ഇവന്‍ താരമാണെന്ന് ഉടമസ്ഥന്‍ ലീ പറയുന്നു. വ്യത്യസ്ത വസ്ത്രങ്ങളിട്ട് തെരുവിലൂടെ നടക്കാനും ഫോട്ടോകള്‍ എടുക്കാനുമൊക്കെ ചോയ്ക്ക് വലിയ ഇഷ്ടമാണ്. വിയറ്റ്നാമിലെ മാര്‍ക്കറ്റില്‍ നിന്നും ലോകമെമ്പാടുമുള്ള സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ ഇടയിലേക്ക് താരമായി വന്ന ചോയെ കണ്ടാല്‍ പൂച്ചയെ ഇഷ്ടമില്ലാത്തവരുടെ മനസില്‍ പോലും ചെറിയൊരു ഇഷ്ടം ഉണ്ടാക്കുമെന്നത് ഉറപ്പാണ്.

share this post on...

Related posts