പെണ്‍വാണിഭ നടത്തിപ്പുകാരി താത്തയും 9 മക്കളും പിടിയില്‍, പിടിയിലായവരില്‍ കര്‍ണാടക യുവതികളും

peedanam-1

peedanam-1

തിരുവനന്തപുരം: പെണ്‍വാണിഭ നടത്തിപ്പുകാരി ഉള്‍പ്പെടെ ഒന്‍പത് പേര്‍ പേട്ട പോലീസ് കസ്റ്റഡിയില്‍. വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തി വരികയായിരുന്നു. പിടിയിലായതില്‍ അഞ്ച് സ്ത്രീകളും നാല് പുരുഷന്‍മാരും ഉള്‍പ്പെടുന്നു.
നെടുമങ്ങാട് സ്വദേശിനി താത്ത എന്ന് വിളിയ്ക്കുന്ന നസീമ (55), ഇവരുടെ സഹായി നെടുമങ്ങാട് ചെറുമുക്ക് സ്വദേശി സലിംഖാന്‍ (49), ഇടപാടുകാരായ നെടുമങ്ങാട് സ്വദേശി കിഷോര്‍, തന്പാനൂര്‍ സ്വദേശി ജയകുമാര്‍, പേരൂര്‍ക്കട സ്വദേശി വിനീഷ്, പെണ്‍വാണിഭത്തിനെത്തിച്ച കര്‍ണാടക സ്വദേശിനികളായ മൂന്ന് യുവതികളെയും എറണാകുളം സ്വദേശിനിയായ ഒരു യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് ബൈക്കുകളും പത്ത് മൊബൈല്‍ ഫോണുകളും നിരവധി സിംകാര്‍ഡുകളും, ഐപാഡുകളും 28000 രൂപയും പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഷാനിഖാന്‍, പേട്ട സിഐ. സുരേഷ് വി നായര്‍, എസ്‌ഐമാരായ ചന്ദ്രബോസ്, സുവര്‍ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വീട് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
മൊബൈല്‍ ഫോണിലൂടെയാണ് ഇവര്‍ ഇടപാടുകാരെ വീട്ടില്‍ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. നസീമയാണ് പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ സമാന സംഭവത്തില്‍ വഞ്ചിയൂര്‍, തന്പാനൂര്‍, കന്റോണ്‍മെന്റ്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Related posts