ഓരോ പുഞ്ചിരിയിലും പത്ത് കാര്യങ്ങൾ

മനസ്സിന് സന്തോഷം നൽകുന്ന ഏതെങ്കിലും കാര്യങ്ങൾ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അനിയന്ത്രിതമായ പ്രതികരണമാണ് ഒരു പുഞ്ചിരി. ഇത്തരം പുഞ്ചിരികൾ നമ്മളെയും നമുക്കു ചുറ്റുപാടുള്ളവരേയും സന്തോഷ പൂർണമാക്കി തീർക്കും എന്നത് തീർച്ചയാണ്. ഏറ്റവും എളുപ്പത്തിൽ നൽകാവുന്ന ഒരു പുഞ്ചിരി കൊണ്ട് നമുക്ക് വിഷമിച്ചിരിക്കുന്ന ഒരാളെ ആശ്വസിപ്പിക്കാൻ പോലും സാധിക്കും. അതോടൊപ്പം കളങ്കമില്ലാത്ത ഓരോ പുഞ്ചിരിയും നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും സന്തോഷം പകരാൻ സഹായിക്കുന്നു. പുഞ്ചിരിയുടെ ശാസ്ത്രീയ വശങ്ങളും ഗുണങ്ങളുമെല്ലാം കണ്ടെത്താനായി എണ്ണമറ്റ പഠനങ്ങൾ നടക്കുന്നുണ്ട്. അതുപോലെ തന്നെ നിങ്ങളുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥയിൽ ഒരുപോലെ മികച്ച സ്വാധീനം ചെലുത്തിക്കൊണ്ട് ചുറ്റുപാടുമുള്ള അന്തരീക്ഷം ആശ്വാസ പൂർണ്ണമാക്കി തീർക്കുവാനും നിങ്ങളുടെ പുഞ്ചിരി പലർക്കും സഹായകമാകും.

ഒരു പക്ഷേ ഇത്തരം പുഞ്ചിരികൾ യഥാർത്ഥ സന്തോഷത്തിന്റെ ഫലമായതോ അല്ലെങ്കിൽ വെറും അഭിനയമോ ഏതും ആകട്ടെ, ആളുകളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് നല്ലതല്ലേ! പുഞ്ചിരിക്ക് ആളുകളെ ആകർഷിക്കാനും കയ്യിലെടുക്കാനുമുള്ള മാന്ത്രിക ശക്തിയുണ്ട്. മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുന്നതു വഴി അവർക്ക് നമ്മളൊട് ശാരീരിക ആകർഷണങ്ങൾ തോന്നാനും കൂടുതൽ അടുത്ത് ഇടപഴകാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. പുഞ്ചിരിയുടെ നമുക്ക് നമ്മുടെ സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുന്നു. ഇഷ്ടമില്ലാതെ ആണെങ്കിൽ പോലും നിങ്ങൾ പുഞ്ചിരിക്കുന്ന സമയങ്ങളിൽ നിങ്ങൾ പോലും അറിയാതെ നിങ്ങളുട്ടെ സമ്മർദ്ദം താനെ കുറഞ്ഞ് പോകുന്നുണ്ട്. നിങ്ങൾ സമ്മർദത്തിലും മാനസിക പിരിമുറുക്കത്തിലും ആയിരിക്കുമ്പോൾ കഴിയുന്ന പോലെ ഒരു പുഞ്ചിരി വിടർത്താൻ ശ്രമിക്കുക. ലളിതമായി ഒന്നു പുഞ്ചിരിമ്പോൾ ഡോപാമൈൻ, സെറോടോണിൻ എന്ന് തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകൾ തലച്ചോറിൽ കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്.

ഇത് ന്യൂറൽ കമ്മ്യൂണിക്കേഷന്റെ പ്രകാശനത്തിനും നിങ്ങളുടെ നഷ്ടപ്പെട്ടു പോയ മനോനിലയെ തിരികെ കൊണ്ടുവരാനും സഹായിക്കുന്നു. അതു കൊണ്ടു തന്നെ സ്വാഭാവികമായ ഒരു ആന്റി-ഡിപ്രസന്റായി പുഞ്ചിരിയെ കണക്കാക്കാം. അതുപോലെ തന്നെ നമ്മൾ ആരെയെങ്കിലും നോക്കി പുഞ്ചിരിക്കുമ്പോൾ അവരും തിരിച്ച് പുഞ്ചിരിക്കുന്നത് പതിവായി കാണാറുള്ള ഒരു കാഴ്ചയല്ലേ! അത് തന്നെ നമുക്ക് അഭിക്കുന്ന ഏറ്റവും വലിയ സന്തോഷമാണ്. സ്വാഭാവികമായി പുഞ്ചിരിക്കുമ്പോൾ ഉണ്ടാവുന്ന നിങ്ങളുടെ മുഖഭാവം നിയന്ത്രിക്കുന്നത് തലച്ചോറിലെ അബോധാവസ്ഥയിലുള്ള ഒരു ഭാഗമാണ്.ചുരുക്കിപ്പറഞ്ഞാൽ പുഞ്ചിരി പൂർണ്ണമായും അബോധാവസ്ഥയിലാകാം എന്നർത്ഥം.

Related posts