പല്ലുകളിലെ പോട് അകറ്റാം

പല്ലുകളില്‍ ഉണ്ടാവുന്ന ചെറിയ ദ്വാരങ്ങളെയാണ് ക്യാവിറ്റി (cavity) എന്നു വിളിക്കുന്നത്. കാലക്രമേണ പല്ലുകളെ നശിപ്പിക്കാന്‍ കാരണമാകുന്ന ഒന്നാണിത്. മധുര പദാര്‍ത്ഥങ്ങള്‍ എന്തെങ്കിലും കൂടുതലായി കഴിക്കുമ്പോള്‍ പഞ്ചസാരയില്‍ നിന്ന് പുറപ്പെടുന്ന ആസിഡുകള്‍ പല്ലിന്റെ ഉപരിതലത്തില്‍ ഒട്ടി പിടിക്കാന്‍ കാരണമാവുന്നു. ഇത് ബാക്ടീരിയകളുമായി ചേര്‍ന്ന് പല്ലുകളില്‍ പ്ലാക്കുകള്‍ക്ക് (plaque) രൂപം നല്‍കുന്നു. ഇത്തരം പ്ലാക്കുകള്‍ ഇനാമലില്‍ അടങ്ങിയിരിക്കുന്ന എല്ലാ ധാതുക്കളെയും നീക്കം ചെയ്യുകയും ഇതുവഴി കാലക്രമേണ പല്ലുകള്‍ ദ്രവിച്ചു തുടങ്ങുകയും ഇനാമലില്‍ ചെറിയ ദ്വാരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ആസിഡ് ഇനാമലിനടിയിലേക്ക് വ്യാപിച്ചുകഴിഞ്ഞാല്‍ അത് എളുപ്പത്തില്‍ പോടുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

പല്ലുകളിലെ പോട് എന്ന ദന്തരോഗത്തില്‍ നിന്ന് രക്ഷപെടാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ ഇവിടെയുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ ദന്തക്ഷയം ഈ വഴിക്ക് വരില്ല.

1. ഫ്‌ലൂറൈഡ് മൗത്ത് വാഷ് (Fluoride mouthwash)

ഫ്‌ലൂറൈഡ് പല്ലുകള്‍ക്ക് വളരെ അനിവാര്യമായ ഘടകമാണ്. ഇത് പല്ലുകളിലെ മിനറലുകലുകളെല്ലാം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു. പല്ലുകളില്‍ ഉണ്ടാവുന്ന മിനറലുകളുടെ അപര്യാപ്തത പല്ലുകള്‍ നശിക്കുവാനുള്ള വലിയ കാരണങ്ങളിലൊന്നാണ്. ഫ്‌ലൂറൈഡ് അടങ്ങിയ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പല്ലുകളില്‍ ഉണ്ടാവുന്ന പോടുകളില്‍ നിന്ന് നിന്ന് മുക്തി നേടുന്നതിനും പല്ലുകള്‍ കേടുവരാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു മികച്ച വീട്ടുവൈദ്യമാണ്.

2. ഗ്രാമ്പൂ

പല്ലുകളിലെ പോട് അടക്കമുള്ള ദന്ത സംബന്ധമായ എല്ലാ ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല ചേരുവകളില്‍ ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന ആന്റി – ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ പല്ലുകളിലെ വേദനകള്‍ കുറയ്ക്കാനും പോടുകള്‍ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനും സഹായിക്കും.

3. വെളുത്തുള്ളി

ഭക്ഷണ വിഭവങ്ങള്‍ക്ക് അവിശ്വസനീയമാം വിധം രുചി വര്‍ദ്ധിപ്പിക്കുന്ന ഒരു ചേരുവയാണ് വെളുത്തുള്ളി. ശരീരത്തെ ആരോഗ്യമുള്ളതായി സംരക്ഷിക്കാനും വെളുത്തുള്ളി ഏറ്റവും മികച്ചതാണ്. അസംസ്‌കൃതമായ വെളുത്തുള്ളി കഴിക്കുന്നത് പല്ലുകളുടെയും മോണകളുടേയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇതില്‍ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടിങ്ങിയിരിക്കുന്നു. ഇത് വായിലെ ബാക്ടീരിയകളെ കൊല്ലുന്നതോടൊപ്പം ഏറ്റവും മികച്ച ഒരു ഒരു വേദനസംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൂടാതെ പല്ലുകളില്‍ പോട് ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

4. ബോണ്‍ ബ്രോത്ത് (Bone Broth)

ബോണ്‍ ബ്രോത്ത് എന്താണെന്നാണോ ചിന്തിക്കുന്നത്? ഇത് നമ്മുടെ വീട്ടില്‍ തയ്യാറാക്കി എടുക്കാവുന്ന ഒരുതരം സൂപ്പ് ആണ്. ആരോഗ്യ ഗുണമുള്ള മൃഗങ്ങളുടെ എല്ലുകള്‍ ഇട്ട് തിളപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. രുചിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനായി ഇതില്‍ പല തരം പച്ചക്കറികളും ചേര്‍ക്കാറുണ്ട്. പലതരം വിറ്റാമിനുകളും മിനറലുകളും നല്ല കൊളസ്‌ട്രോളുമെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഈ സൂപ്പ്, കാല്‍സ്യം, മഗ്‌നീഷ്യം എന്നീ രണ്ട് പോഷകങ്ങളാലും സമ്പന്നമാണ്. ഇത് നമ്മുടെ പല്ലുകളില്‍ പോട് ഉണ്ടാകാതെ നോക്കുകയും പല്ലുകള്‍ കേടാകുന്നതിനെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

5. ഉപ്പ് വെള്ളം

ദന്ത സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനായി ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വീട്ടുവൈദ്യമാണ് ഉപ്പുവെള്ളം. ഇത് വായിലെ ബാക്ടീരിയകളെ നീക്കം ചെയ്യുകയും പല്ലുകളിലുണ്ടാകുന്ന പോടുകളെ സുഖപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഉപ്പ് വെള്ളത്തിലെ ആസിഡിന്റെ അംശം നമ്മുടെ വായിലെ പി.എച്ച് ലെവലിനെ നിയന്ത്രണത്തിലാക്കുന്നു.

6. ഗ്രാമ്പൂവില്‍ നിന്നെടുക്കുന്ന എണ്ണ

ഗ്രാമ്പൂവില്‍ യൂജെനോള്‍ എന്ന അവശ്യ ഘടകം അടങ്ങിയിട്ടുണ്ട്. ഇത് പല്ലു വേദനകള്‍ക്ക് എതിരെയുള്ള വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ പല്ലുകളിലെ പോട്, ദന്തക്ഷയം എന്നിവ മൂലമുണ്ടാകുന്ന വേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താന്‍ ഗ്രാമ്പു എണ്ണ ഏറ്റവും മികച്ച രീതിയില്‍ സഹായിക്കും. ഇതിന്റെ ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ ഏതെങ്കിലും ബാക്ടീരിയ, ഫംഗസ്, അല്ലെങ്കില്‍ വൈറസ് എന്നിവ പല്ലുകളില്‍ ഒളിച്ചിരിപ്പുണ്ടെങ്കില്‍ അവയെ കണ്ടെത്തി ഇല്ലാതാക്കുകയും ചെയ്യും.

7. ഓയില്‍ പുള്ളിംഗ് (Oil pulling)

പല്ലുകളിലെ മാലിന്യങ്ങളെ ഇല്ലാതാക്കാന്‍ സസ്യ എണ്ണകള്‍ ഉപയോഗിക്കുന്ന രീതിയെ വിളിക്കുന്ന പേരാണ് ഓയില്‍ പുള്ളിംഗ്. ഈ എണ്ണകള്‍ ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ വായ കഴുകണം. നിങ്ങള്‍ക്ക് ഒലിവ് ഓയിലോ അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള ഏതെങ്കിലും സസ്യ എണ്ണകള്‍ ഉപയോഗിക്കാം. ഇത്തരം കഴുകല്‍ പ്രക്രിയ നിങ്ങളുടെ വായില്‍ നിന്ന് ബാക്ടീരിയയെ പുറന്തള്ളാന്‍ സഹായിക്കുന്നു. പല്ലുകളില്‍ ഉണ്ടാവുന്ന പോടുകള്‍ക്കും ദന്തക്ഷയങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഇത് വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. മാത്രമല്ല ഇത് മോണയില്‍ ഉണ്ടാകുന്ന വീക്കങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

8. ചെറുനാരങ്ങ

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാതുക്കള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങ നീരില്‍ അടങ്ങിയിരിക്കുന്ന അവശ്യ ആസിഡുകള്‍ പല്ലുകളില്‍ നിലകൊള്ളുന്ന അണുക്കളെ കൊല്ലാന്‍ സഹായിക്കുകയും പോടുകള്‍ ഉള്ള ഭാഗങ്ങളിലെ വേദനയെ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു നാരങ്ങ കഴുകിയെടുത്ത് ചെറുതായി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ വായില്‍ വച്ച് ചവയ്ക്കുകയോ പോടുള്ള ഭാഗത്ത് കടിച്ച് പിടിക്കുകയോ ചെയ്യാം. കുറച്ച് സമയത്തിനു ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകി വായ വൃത്തിയാക്കാം.

9. റ്റീ ട്രീ ഓയില്‍

റ്റീ ട്രീ ഓയിലുകളില്‍ ആന്റി – ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട് ഇത് പല്ലുകളിലെ പോടുകളെ ചെറുത്തു നിര്‍ത്താന്‍ സഹായിക്കുന്നു. ഏറ്റവും ലളിതമായ രീതിയില്‍ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. റ്റീ ട്രീ ഓയില്‍ ഉപയോഗിച്ച് പല്ലകളും മോണയും നന്നായി മസാജ് ചെയ്ത ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ വായ കഴുകിയാല്‍ മാത്രം മതി.

10. ആര്യവേപ്പ്

പണ്ടുകാലത്ത് ആളുകള്‍ ടൂത്ത് ബ്രഷിന് പകരമായി ആര്യവേപ്പ് ഇലകളും കൊമ്പുകളും ഉപയോഗിച്ച് പല്ല് തേയ്ക്കാറുണ്ടായിരുന്നു എന്ന വസ്തുത നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ആരോഗ്യമുള്ള പല്ലുകള്‍ ഉറപ്പാക്കുന്നതിന് ആര്യവേപ്പ് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഇതിലടങ്ങിയ ഫൈബറിന്റെ അളവ് നിങ്ങളുടെ പല്ലുകള്ളില്‍ ഉണ്ടാവുന്ന പ്ലാക്കുകളെ അകറ്റി നിര്‍ത്തുന്നു. നിങ്ങള്‍ ആകെ ചെയ്യേണ്ടത് കുറച്ച് ആര്യവേപ്പ് ഇലകള്‍ എടുത്ത് നന്നായി ചവച്ചരച്ച ശേഷം ഉടന്‍ തന്നെ ശുദ്ധജലത്തില്‍ കഴുകികളയുക മാത്രമാണ്. ഓരോ വീടങ്കണങ്ങളിലും എളുപ്പത്തില്‍ കണ്ടെത്താവുന്ന ഒന്നായതുകൊണ്ട് തന്നെ നമ്മുടെ പല്ലുകളെ ആരോഗ്യമുള്ളതാക്കി സംരക്ഷിക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല പരിഹാരമാണ് ആര്യവേപ്പ്.

11. മുട്ടത്തൊണ്ട്

മുട്ടത്തൊണ്ടുകളില്‍ കാല്‍സ്യം കാര്‍ബണേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദന്തക്ഷയത്തെ നീക്കം ചെയ്യുകയും പല്ലുകളില്‍ ഇനാമലുകളെ വീണ്ടും നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുട്ടത്തൊണ്ട് വൃത്തിയാക്കിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് നന്നായി ഉണക്കി പൊടിച്ചെടുക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും കൂട്ടി ചേര്‍ത്ത് ഒരു ടൂത്ത് പേസ്റ്റായി ഉപയോഗിക്കാം. ഈ പേസ്റ്റ് എയര്‍ പായ്ക്ക് ചെയ്ത കണ്ടെയ്‌നറില്‍ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്.

12. ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഒരു ആന്റി മൈക്രോബയല്‍ ഏജന്റാണ് എന്ന കാര്യം അറിയാമോ? ഇതിലെ പോഷക ഗുണങ്ങള്‍ പല്ലുകളില്‍ പോട് ഉണ്ടാകുന്ന ബാക്ടീരിയകളെ നിര്‍വീര്യമാക്കുകയും പല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു ടൂത്ത് ബ്രഷ് നനച്ചെടുത്ത് ടൂത്ത് പേസ്റ്റിന് പകരമായി ബേക്കിംഗ് സോഡയില്‍ മുക്കി പല്ല് തേക്കുക. ബേക്കിംഗ് സോഡ ഉപയോഗിച്ച് ബ്രഷ് ചെയ്യുമ്പോള്‍ നിങ്ങള്‍ കുറച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കാരണം ഇത് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ തകര്‍ക്കാന്‍ ശേഷിയുള്ളവയാണ്. അതുകൊണ്ടുതന്നെ പോടുകള്‍ ഇല്ലാതാക്കുന്നതു വരെ കുറച്ച് ദിവസത്തേക്ക് മാത്രം നിങ്ങള്‍ ബേക്കിംഗ് സോഡ ഉപയോഗിച്ച് ബ്രഷ് ചെയ്താല്‍ മതി. മറ്റൊരു രസകരമായ വസ്തുത ബേക്കിംഗ് സോഡ പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുന്നു എന്നതാണ്.

13. മഞ്ഞള്‍

ആയുര്‍വേദത്തില്‍ പറയുന്നത് മഞ്ഞള്‍ പല്ലുകളില്‍ ഉപയോഗിക്കുന്നത് വഴി പല്ലുകളിലെ പോടുകളുടെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കുമെന്നാണ്. മോണകളെ ആരോഗ്യകരമായി നിലനിര്‍ത്താനും ദന്തക്ഷയം തടഞ്ഞു നിര്‍ത്താനുമൊക്കെ ഏറ്റവും മികച്ച പോംവഴിയാണ് മഞ്ഞള്‍. ഇതില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും വേദന കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മഞ്ഞള്‍ ഉപയോഗിച്ചുള്ള ദന്ത സംരക്ഷണത്തിനായി രണ്ട് വഴികളുണ്ട്. ഒന്നുകില്‍ ക്യാവിറ്റി ബാധിച്ച പല്ലുകളില്‍ കുറച്ച് നേരം മഞ്ഞള്‍ പുരട്ടി വെച്ച ശേഷം വായ കഴുകി വൃത്തിയാക്കാം. അതല്ലെങ്കില്‍ കടുക് എണ്ണ മഞ്ഞളിനോടൊപ്പം കലര്‍ത്തി ഈ മിശ്രിതം ഉപയോഗിച്ച് പല്ലിലും മോണയിലും 10 മിനിറ്റോളം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

14. വീറ്റ് ഗ്രാസ്

ഗോതമ്പ് ചെറുതായി മുളച്ചു വരുമ്പോള്‍ മുറിച്ചെടുത്ത് ഉപയോഗിക്കുന്ന വിദ്യയാണിത്. ആവശ്യ പോഷകങ്ങളായ ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം വിറ്റാമിന്‍ എ, ഇ എന്നിവയുടെയെല്ലാം ഏറ്റവും മികച്ച ഉറവിടമാണ് വീറ്റ്ഗ്രാസ്. ദന്തക്ഷയത്തെ തടഞ്ഞു നിര്‍ത്താനുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇതിലുണ്ട്. ഒരു ഗ്ലാസ് വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുകയോ അല്ലെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ വീറ്റ് ഗ്രാസ് നീരിനൊപ്പം 6 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് വായ കഴുകാന്‍ ഉപയോഗിക്കുകയോ ചെയ്യാം. പല്ലുകളിലെ പോട് മൂര്‍ച്ഛിക്കുകയാണെങ്കില്‍ വീറ്റ് ഗ്രാസ് മുളകള്‍ ചവച്ചരച്ച് കഴിക്കുന്നതും മികച്ച ഫലങ്ങള്‍ നല്‍കാന്‍ സഹായിക്കും.

share this post on...

Related posts