എഫ്2എ സീരീസ് ഐഫാല്‍ക്കണ്‍ ടി.വികള്‍ ടി.സി.എല്‍ പുറത്തിറക്കി

കൊച്ചി: ജൂലൈ 09, 2021 : മുന്‍ നിര ഇലക്ട്രോണിക്‌സ് കമ്പനിയുമായ ടി.സി.എല്‍,നിര്‍മ്മിത ബുദ്ധി(AI) സാങ്കേതികതയോടു കൂടിയ എഫ്2എ( F2A) സീരീസ് ഐഫാല്‍ക്കണ്‍ (iFFALCON) ടി.വികള്‍ അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധി(AI) പിന്‍ബലമുള്ള എഫ്2എ (F2A) സ്മാര്‍ട്ട് ടിവി സീരീസ് ബില്‍ട്ട് ഇന്‍ ക്രോം കാസ്റ്റ്, ഗൂഗിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയ്ക്ക് പുറമെ ടിവിയ്ക്ക് എ പ്ലസ് (A+) ഗ്രേഡ് ഫുള്‍ എച്ച്.ഡി (HD) പാനലും എച്ച്.ഡി.ആര്‍. (HDR )ഉം ഇതിന്റെ പ്രത്യേകതകളാണ്.

ഐഫാല്‍ക്കണ്‍(iFFALCON) എഫ്2എ (F2A)യുടെ പ്രധാന സവിശേഷതകളായ മൈക്രോ ഡിമ്മിങ്, ഡൈനാമിക് കോണ്ട്രാസ്റ്റ് എന്നിവ ദൃശ്യ ഗുണമേന്മയും, നിറ സങ്കലനവും നല്‍കുന്നു.കൂടാതെ, മൈക്രോ ഡിമ്മിങ് സവിശേഷത ടിവിയിലെ ഉള്ളടക്കത്തെ 512 വ്യത്യസ്ത സോണുകളിലായി പരിശോധിക്കുകയും, ഇരുട്ടും വെളിച്ചവും സ്വയം ക്രമീകരിക്കുകയും ചെയ്യുന്നു.നിര്‍മ്മിത ബുദ്ധി(AI) സാങ്കേതികതയും ഗൂഗിള്‍ വോയിസ് സെര്‍ച്ചും ഇതിന്റെ നാവിഗേഷന്‍ കൂടുതല്‍ എളുപ്പമാക്കുന്നു.ഇതിലെ എച്ച്.ഡി.ആര്‍ (HDR) സാങ്കേതികത ശരിയായ തോതില്‍ വെളിച്ചം ക്രമീകരിച്ച്,മികച്ച ദ്യശ്യനുഭവം നല്‍കുന്നു.

ഡോള്‍ബി ഓഡിയോ, ബില്‍റ്റ് ഇന്‍ സ്റ്റീരിയോ സ്പീക്കര്‍, സ്മാര്‍ട്ട് വോളിയം ഫീച്ചര്‍ എന്നിവ ഉപയോക്താക്കള്‍ക്ക് മികച്ച ശ്രവണാനുഭവം നല്‍കുന്നു. ഡോള്‍ബി ഓഡിയോ ഉപയോക്താവിനെ വ്യക്തവും, തടസ്സരഹിതവുമായ ശബ്ദം കേള്‍ക്കാന്‍ സഹായിക്കുമ്പോള്‍, ബില്‍റ്റ് ഇന്‍ സ്പീക്കര്‍, ശബ്ദ ഗുണമേന്മ കൂടുതല്‍ മെച്ചപ്പെടുന്നു.കൂടാതെ സ്മാര്‍ട്ട് വോളിയം ഫീച്ചര്‍, കാണുന്ന പരിപാടിക്കനുസരിച്ച് സ്വയം ശബ്ദ ക്രമീകരണം നടത്തുന്നു. ആമസോണില്‍ അവതരിപ്പിച്ചിരിക്കുന്ന ഐഫാല്‍ക്കണ്‍ എഫ്2എ സീരീസുകളുടെ തുടക്ക വില 13499 രൂപയാണ്.

Related posts