ടാറ്റ ആൽട്രോസ് ഡീസൽ വേരിയന്റുകളുടെ വില 40,000 രൂപ വരെ കുറച്ചു

കഴിഞ്ഞ മാസമാണ് ജനുവരിയിൽ ലോഞ്ച് ചെയ്ത ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ വില ടാറ്റ മോട്ടോർസ് വർദ്ധിപ്പിച്ചത്. ഓരോ വേരിയന്റുകൾക്കും ഏകദേശം 15,000 രൂപയോളം ഓഗസ്റ്റിൽ വിലകൂട്ടിയിരുന്നു. അതെ സമയം ഒരു മാസം തികയും മുൻപേ ആൽട്രോസിന്റെ ഡീസൽ വേരിയന്റുകളുടെ വില ടാറ്റ മോട്ടോർസ് കുറച്ചു. വില കുറഞ്ഞ കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും വെബ്‌സൈറ്റിൽ ഇപ്പോൾ പുതിയ വിലകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.അടിസ്ഥാന വേരിയന്റുകളായ XE, XE റിഥം പതിപ്പുകളുടെ വില കുറച്ചിട്ടില്ല. ഈ വേരിയന്റുകളുടെ എക്‌സ്-ഷോറൂം വില മാറ്റമില്ലാതെ യഥാക്രമം 6.99 ലക്ഷത്തിലും 7.27 ലക്ഷത്തിലും തുടരുന്നു. അതെ സമയം ബാക്കിയുള്ള ഡീസൽ വേരിയന്റുകളുടെ വില 40,000 രൂപ വരെ കുറഞ്ഞിട്ടുണ്ട് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Related posts