എട്ട് മണിക്കൂര്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍; ടാറ്റയുടെ ഇ-കാര്‍ സ്വന്തമാക്കി സംസ്ഥാന സര്‍ക്കാര്‍

 

തിരുവനന്തപുരം: ഒരു കിലോമീറ്ററിന് വെറും 50 പൈസ മാത്രം ചിലവുള്ള വാഹനം സ്വന്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിനു വേണ്ടിയാണ് സര്‍ക്കാര്‍ ആദ്യ ഇ-കാര്‍ വാങ്ങിയത്.

ഇലക്ട്രിക്ക് കാറിന്റെ ഗുണങ്ങള്‍ എന്തൊക്കെ എന്ന് വിവരിക്കുകയാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്-

താന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് കാറില്‍ സഞ്ചരിക്കാന്‍ വേണ്ട ചെലവ് ഒരു കിലോമീറ്ററിന് വെറും 50 പൈസ മാത്രമാണ്. പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ക്ക് കിലോമീറ്ററിന് ഏഴ് രൂപയോളം ചെലവാകുമ്പോഴാണ് ഇ-കാറില്‍ കുറഞ്ഞ ചെലവില്‍ നഗര യാത്രകള്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

12 ലക്ഷം രൂപയോളം ചെലവാക്കിയാണ് സര്‍ക്കാര്‍ ടാറ്റയുടെ ഇ-കാര്‍ സ്വന്തമാക്കിയത്. 12 യൂണിറ്റോളം വൈദ്യുതി ഉപയോഗിച്ച് എട്ട് മണിക്കൂറു കൊണ്ട് ഫുള്‍ ചാര്‍ജ്ജാവുന്ന വാഹനം 120 കിലോമീറ്റര്‍ ഓടുമെന്നും ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കുന്നു.

Related posts