ഞാന്‍ ഭര്‍ത്താവിനായി വെറി പിടിച്ചു നടക്കുകയല്ല, എന്റെ മാതാപിതാക്കള്‍ എനിക്കു വരനെത്തേടി അലയുന്നുമില്ല – വിവാഹ വാര്‍ത്തക്കു മറുപടിയുമായി തമന്ന

tamanna 3

വിവാഹ വാര്‍ത്തകളെ കുറിച്ചുളള പ്രചരണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി നടി തമന്ന ഭാട്ടിയ ട്വിറ്ററില്‍. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തമന്ന വിവാഹിതയാകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ മറുപടിയുമായി തമന്ന രംഗത്തെത്തിയത്.

tamanna 4

ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും.അത് ഒരിക്കലും നിങ്ങളുടെ ഭാവനയ്ക്കോ ഊഹാപോഹത്തിനോ വിടാന്‍ എനിക്ക് ഉദ്ദേശ്യവും ഇല്ല. ഒരു ദിവസം അതൊരു നടനായിരുന്നു മറ്റൊരു ദിവസം അയാള്‍ ക്രിക്കറ്റ് താരമായി. ഇപ്പോള്‍ അയാള്‍ ഡോക്ടറാണ്. ഞാന്‍ ഭര്‍ത്താവിനായി വെറിപിടിച്ചു നടക്കുകയല്ല. പ്രണയത്തോട് വിരോധമില്ല. പക്ഷേ എന്റെ വ്യക്തിപരമായ കാര്യങ്ങളെ വിവാദങ്ങളിലേയ്ക്കും അപവാദങ്ങളിലേയ്ക്കും തളളിവിടുന്നതിനോട് തെല്ലും യോജിപ്പുമില്ല. വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരു തരത്തിലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല.

ഞാന്‍ ഈ ജീവിതം ഇഷ്ടപ്പെടുന്നു. എന്റെ മാതാപിതാക്കള്‍് എനിക്കു വരനെ തേടി അലയുന്നുമില്ല. സിനിമയോടാണ് പ്രണയം. ഷൂട്ടിങ് തിരക്കുകളിലാണ് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുമില്ല. ഇത്തരം ഊഹാപോഹങ്ങള്‍ ആരുടെയോ സൃഷ്ടിയാണ്. ഷൂട്ടിംഗും തിരക്കുകളുമായി ഞാന്‍ ഓടി നടക്കുകയാണ്. ഈ തിരക്കുപിടിച്ച ജീവിതത്തില്‍ എങ്ങനെയാണ് ഞാന്‍ വിവാഹിതയാണെന്ന് പറയാന്‍ ഇത്തരം പ്രചരണം നടത്തുന്നവര്‍ക്ക് തോന്നുന്നത്” – തമന്ന ട്വിറ്ററില്‍ കുറിച്ചു.

share this post on...

Related posts