സുംബ പഠിക്കാം… ഡാന്‍സ് ചെയ്യാം… ഫിറ്റാകാം

സുംബ പഠിക്കാം… ഡാന്‍സ് ചെയ്യാം… ഫിറ്റാകാം

എന്നും വ്യായാമം ചെയ്യുമെന്നു പ്രതിജ്ഞ എടുത്തവര്‍ പോലും ഒന്നോ രണ്ടോ ദിവസത്തെ ആവേശം കഴിയുമ്പോള്‍ ഫിറ്റ്‌നസ് സ്വപ്‌നം ഉപേക്ഷിക്കാറാണു പതിവ്. താളത്തിനൊത്തുള്ള നൃത്തച്ചുവടുകളോടെ കലോറി എരിച്ചു കളയാനാകുമ്പോള്‍ പിന്നെ എന്നാത്തിനാണു മക്കളേ പുഷ് അപ്പും സിറ്റ് അപ്പുമൊക്കെ. ജിമ്മിലെ എക്‌സര്‍സൈസുകളെത്തന്നെ ഡാന്‍സ് രൂപത്തിലേക്കു മാറ്റിയും സ്റ്റെപ്പുകള്‍ കൂട്ടിച്ചേര്‍ത്തുമൊക്കെ രൂപപ്പെടുത്തിയ ഫിറ്റ്‌നസ് രീതിയാണു സുംബ. സുംബക്കായി അധികം തയ്യാറെടുപ്പുകളും വേണ്ട. സ്‌പോര്‍ട്‌സ് ഷൂ ഒരു പെയര്‍, സ്ട്രച്ചബിള്‍ പാന്റ്‌സ്, ഒരു ടീഷര്‍ട്ട് ഇത്രയും മതി. സുംബ പഠിക്കുന്നത് ഒരു സര്‍ട്ടിഫൈഡ് ട്രെയ്‌നറുടെ കീഴിലാകുന്നതാണ് നല്ലത്. ശരിയായ നിര്‍ദേശങ്ങളും ഉപദേശങ്ങളും അതുവഴി ലഭിക്കും. സുംബ സ്റ്റെപ്പുകള്‍ ശരിയായ രൂതിയില്‍ ചെയ്താലേ ഫലം ലഭിക്കൂ. സ്റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ വീട്ടിലിരുന്നു ചെയ്യാമെങ്കിലും സുംബ ക്ലാസില്‍ തന്നെ പോകുന്നതാണ് കൂടുതല്‍ നല്ലത്. സംഘമായി ചെയ്യുന്നത് മനസിനു സന്തോഷം നല്‍കും. തിരുത്തുന്നതിനു ട്രെയ്‌നറുമുണ്ടാകും.

Read More