റഷ്യന്‍ ലോകകപ്പ്: എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ വീഴ്ത്തി ബല്‍ജിയം

റഷ്യന്‍ ലോകകപ്പ്: എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ വീഴ്ത്തി ബല്‍ജിയം

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഇംഗ്ലണ്ട് ഓങ്ങിക്കൊണ്ടിരുന്നു, ബല്‍ജിയം അടിച്ചു. ഫലം, എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ വീഴ്ത്തി ബല്‍ജിയത്തിന്റെ ‘സുവര്‍ണ തലമുറ’ റഷ്യന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടി. മല്‍സരത്തിന്റെ ഇരുപകുതികളിലുമായി തോമസ് മ്യൂനിയര്‍ (നാല്), ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ് (82) എന്നിവരാണ് ബല്‍ജിയത്തിനായി ഗോള്‍ നേടിയത്. ആദ്യമായാണ് ബല്‍ജിയം ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടുന്നത്. അതേസമയം, 1990നുശേഷം ഒരിക്കല്‍ക്കൂടി ലോകകപ്പില്‍ നാലാം സ്ഥാനം സ്വന്തമാക്കി ഇംഗ്ലണ്ടിനും മടക്കം. മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ തോമസ് മ്യൂനിയറിലൂടെ ലീഡ് നേടിയ ബല്‍ജിയം തുടര്‍ന്നങ്ങോട്ട് ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് വിജയം പിടിച്ചെടുത്തത്. ഒരു ഗോള്‍ വിജയത്തിലേക്ക് നീങ്ങവെ 82-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡിലൂടെ അവര്‍ ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു. അതേസമയം, പന്തു കൂടുതല്‍ സമയം കൈവശം വയ്ക്കുകയും മികച്ച മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും ഗോളിനു മുന്നില്‍ ലക്ഷ്യം മറന്നതാണ് ഇംഗ്ലണ്ടിന്…

Read More

ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ 2022 നവംബറില്‍ ആരംഭിക്കും; തീയതി പ്രഖ്യാപിച്ച് ഫിഫ

ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ 2022 നവംബറില്‍ ആരംഭിക്കും; തീയതി പ്രഖ്യാപിച്ച് ഫിഫ

ദോഹ: റഷ്യന്‍ ലോകകപ്പിലെ കിരീട ജേതാക്കളെ അറിയാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ 2022ല്‍ നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. ഖത്തര്‍ ലോകകപ്പ് 2022 നവംബര്‍ 21ന് ആരംഭിച്ച് ഡിസംബര്‍ 18ന് അവസാനിക്കും. ഖത്തറിന്റെ ദേശീയ ദിനം കൂടിയാണ് ഡിസംബര്‍ 18. സാധാരണ ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് പതിവില്‍ നിന്ന് വ്യത്യസ്തമായി നവംബര്‍-ഡിസംബര്‍ മാസങ്ങളിലേക്കാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പ് മത്സരമായിരിക്കും ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. 2026 ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തും. കാനഡ, മെക്സികോ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സംയുക്തമായി 2026 ലോകകപ്പിന് ആതിഥ്യം വഹിക്കും.

Read More

ജപ്പാന്റെ ലോകകപ്പ് പ്രവചന നീരാളിക്കു സഡന്‍ഡെത്ത്

ജപ്പാന്റെ ലോകകപ്പ് പ്രവചന നീരാളിക്കു സഡന്‍ഡെത്ത്

ടോക്കിയോ: ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാന്റെ ഇതുവരെയുള്ള മത്സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ച റാബിയോട്ട് എന്ന ഭീമന്‍ നീരാളിക്കു ‘സഡന്‍ഡെത്ത്’. ബെല്‍ജിയത്തിനെതിരേ നോക്കൗട്ട് റൗണ്ടില്‍ ജപ്പാന്‍ കളത്തിലിറങ്ങും മുന്‌പേ റാബിയോട്ട് പല കഷണങ്ങളായി തീന്‍മേശയ്ക്കു മുന്നിലെത്തി. കൊളംബിയയ്ക്കും പോളണ്ടിനും സെനഗലിനുമെതിരേയുള്ള ജപ്പാന്റെ പ്രകടനം റാബിയോട്ട് കൃത്യമായി പ്രവചിച്ചുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇന്നലെ ജപ്പാനും ബെല്‍ജിയവുമായി ഏറ്റുമുട്ടുന്നതിനു മുന്‌പേ റാബിയോട്ടിന്റെ കഥകഴിഞ്ഞിരുന്നുവത്രെ. ഉടമ തന്നെയാണ് നീരാളിക്കു സഡന്‍ഡെത്ത് വിധിച്ചത്. ജപ്പാന്റെയും എതിരാളികളുടെയും പേരുകള്‍ എഴുതിവച്ചിരിക്കുന്ന ബാസ്‌കറ്റുകള്‍ റാബിയോട്ട് നീരാളിയെ പാര്‍പ്പിച്ചിരിക്കുന്ന നീന്തല്‍ക്കുളത്തില്‍ സ്ഥാപിക്കും. ഏതുവശത്തേക്കാണോ നീരാളി നീന്തിയെത്തുക എന്നു നോക്കിയായിരുന്നു പ്രവചനം. റാബിയോട്ട് നീരാളിയുടെ പ്രവചനത്തിലൂടെ ഉടമയായ കിമിയോ ആബേ എന്ന മത്സ്യത്തൊഴിലാളിയും താരപദവിയിലേക്കുയര്‍ന്നിരുന്നു.

Read More

ക്വാര്‍ട്ടറില്‍ ബെല്‍ജിയവും ബ്രസീലും നേര്‍ക്കുനേര്‍

ക്വാര്‍ട്ടറില്‍ ബെല്‍ജിയവും ബ്രസീലും നേര്‍ക്കുനേര്‍

സമാര: ക്വാര്‍ട്ടറില്‍ ബെല്‍ജിയവും ബ്രസീലും ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി 11.30നാണ് മത്സരം. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മെക്‌സിക്കോയെ കീഴടക്കിയാണ് ബ്രസീല്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. നെയ്മര്‍, ഫിര്‍മിനോ എന്നിവരുടെ വകയായിരുന്നു കാനറികളുടെ ഗോളുകള്‍. ഉജ്വല പ്രകടനത്തിലൂടെ ബെല്‍ജിയത്തെ ഞെട്ടിച്ച ജപ്പാന്‍ ഇഞ്ചുറി ടൈമിന്റെ അവസാനം പിറന്ന കൗണ്ടര്‍അറ്റാക്ക് ഗോളില്‍ 3-2ന് ബെല്‍ജിയത്തോട് പരാജയപ്പെട്ട് പുറത്തായി. രണ്ടു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു സമുറായികളുടെ ഹൃദയഭേദകമായ കീഴടങ്ങല്‍.  

Read More

ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്, മൂന്നാംവട്ടവും കിരീടനേട്ടം ബാക്കിയാക്കി അര്‍ജന്റീന മടങ്ങുന്നു

ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്, മൂന്നാംവട്ടവും കിരീടനേട്ടം ബാക്കിയാക്കി അര്‍ജന്റീന മടങ്ങുന്നു

കസാന്‍: തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും കിരീടനേട്ടം ബാക്കിയാക്കി അര്‍ജന്റീന മടങ്ങി. പ്രീക്വാര്‍ട്ടറില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സിനോട് തോല്‍ക്കാനായിരുന്നു അര്‍ജന്റീനയുടെയും ലയണല്‍ മെസിയുടെയും വിധി. ഫ്രാന്‍സ് കെയ്‌ലിയന്‍ എംബാപ്പെയുടെ ഇരട്ടഗോള്‍ നേട്ടത്തെ പുകഴ്ത്തുമ്പോള്‍, സ്വന്തം പ്രതിരോധത്തെ പഴിച്ച് തലയില്‍ കൈവയ്ക്കുകയായിരുന്നു മെസിയും കൂട്ടരും. കാരണം, എംബാപ്പെയുടെ രണ്ടു ഗോളും പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു. ജയത്തോടെ ഫ്രാന്‍സ് അവസാന എട്ടിലേക്കു കടന്നു. കഴിഞ്ഞ തവണ ഫൈനലില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് അര്‍ജന്റീനയ്ക്കു കിരീടം നഷ്ടപ്പെട്ടതെങ്കില്‍ ഇക്കുറി ഓടിത്തീര്‍ക്കാന്‍ ഏറെദൂരം ബാക്കിയാക്കിയാണ് ആല്‍ബിസെലസ്റ്റുകള്‍ മടങ്ങുന്നത്. പോര്‍ച്ചുഗല്‍- ഉറുഗ്വെ പ്രീക്വാര്‍ട്ടര്‍ മല്‍സര വിജയികളാണ് ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍. ഫുട്‌ബോള്‍ മത്സരത്തിന്റെ എല്ലാ ആവേശവും ആവാഹിച്ച ത്രില്ലറില്‍ അന്േറായിന്‍ ഗ്രീസ്മാന്റെ ഗോളിലൂടെ ഫ്രാന്‍സാണ് ആദ്യം ലീഡ് നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ എംബാപ്പെയെ ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗ്രീസ്മാന്‍ മുതലാക്കുകയായിരുന്നു. ഗോളിക്ക് ഒരവസരവും…

Read More

ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശന തുലസിലാക്കി സ്വിറ്റ്‌സര്‍ലാന്റ്; സര്‍ബിയക്കെതിരായ സ്വിറ്റ്‌സര്‍ലന്റ് വിജയം ബ്രസീലിന് തിരിച്ചടി

ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശന തുലസിലാക്കി സ്വിറ്റ്‌സര്‍ലാന്റ്; സര്‍ബിയക്കെതിരായ സ്വിറ്റ്‌സര്‍ലന്റ് വിജയം ബ്രസീലിന് തിരിച്ചടി

കലിനിന്‍ഗ്രാഡ്: സെര്‍ബിയക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്രസീല്‍ ജയിച്ചെങ്കിലും ക്വാര്‍ട്ടര്‍ പ്രവേശനം ഇനിയും അകലെ. ഗ്രൂപ്പ് ഇ യില്‍ സെര്‍ബിയക്കെതിരായ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്റ്് തകര്‍പ്പന്‍ ജയം നേടിയതോടെ ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും തുലാസിലായി. വീറോടെ പൊരുതിയ സെര്‍ബിയയെ ഇഞ്ചുറി ടൈമില്‍ ഷാര്‍ദെന്‍ ഷാക്കിരിയുടെ ഗോളിലൂടെയാണ് സ്വിസ് പട വീഴ്ത്തിയത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ സെര്‍ബിയക്ക് നോക്കൗട്ടിലേക്ക് കുതിക്കാമായിരുന്നു. ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിന് അവര്‍ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ സ്വിറ്റ്‌സര്‍ലണ്ട് ജയിച്ചുകയറിയതോടെ ഈ ഗ്രൂപ്പിലും മരണപോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. അവസാന റൗണ്ട് പോരാട്ടത്തില്‍ സെര്‍ബിയയും ബ്രസീലും തമ്മിലാണ് ഏറ്റുമുട്ടുക. ജയിക്കുന്നവര്‍ക്ക് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. ബ്രസീലിന് സമനിലയായാലും നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം സാധ്യമാക്കും. എന്നാല്‍ പരാജയപ്പെട്ടാല്‍ നെയ്മറും സംഘവും നാട്ടിലേക്ക് വണ്ടികയറേണ്ടിവരും. ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച സ്വിസ് പടയ്ക്ക് അവസാന പോരാട്ടം…

Read More

ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യയ്ക്ക് കൗമാര ലോകകപ്പ് കിരീടം

ഓസീസിനെ തവിടുപൊടിയാക്കി ഇന്ത്യയ്ക്ക് കൗമാര ലോകകപ്പ് കിരീടം

മൗണ്ട് മൗഗ്‌നൂയി: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ യുവത്വം ചരിത്രം കുറിച്ചു. 216 റണ്‍സിന് ഓസീസിനെ തവിടുപൊടിയാക്കിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ 38.5 ഓവറില്‍ വെറും രണ്ടു വിക്കറ്റിന് വിജയലക്ഷ്യം മറികടന്നു. കൂടാതെ അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന പൊന്‍തൂവലും ഇത്തവണത്തെ ജയത്തില്‍ ഇന്ത്യ സ്വന്തമാക്കി. കലാശപ്പോരിന്റെ സമ്മര്‍ദമില്ലാതെ ബാറ്റേന്തി സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ ഓപണര്‍ മന്‍ജോത് കല്‍റായാണ്(101)ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ചത്. 160 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമാണ് മന്‍ജോത് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഹര്‍വിക് ദേശായി (47) മികച്ച പിന്തുണയുമായി മന്‍ജോതിനൊപ്പം നിന്നു.ക്യാപ്റ്റന്‍ പൃഥി ഷാ (29), സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ശുഭ്മാന്‍ ഗില്‍ (31) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 71 റണ്‍സിലെത്തി നില്‍ക്കെയാണ് ക്യാപ്റ്റനെ വില്‍ സതര്‍ലണ്ട് പുറത്താക്കിയത്. ഉപ്പല്‍ ആണ്…

Read More