ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം.

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാനോട് 2-1 നു പരാജയപ്പെട്ടാണ് ഇന്ത്യയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ജപ്പാന്റെ ആദ്യ സ്വര്‍ണ്ണമാണ്. 11-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ജപ്പാന്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 25-ാം മിനിറ്റില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യ ഗോളിനു മറുപടി നല്‍കുകയും ചെയ്തു. നവനീതിന്റെ പാസില്‍ നിന്ന് നേഹ ഗോയലാണ് സ്വര്‍ണ്ണപ്പോരാട്ടത്തിന്റെ ആദ്യ പകുതി 1-1 സമനിലയില്‍ പിടിച്ചത്. എന്നാല്‍ 44-ാം മിനിറ്റില്‍ ജപ്പാന്‍ ഉയര്‍ത്തിയ ലീഡ് ഭേദിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായില്ല. മിനാമി ഷിമിസു, മേട്ടോമി കവമുറ എന്നിവരാണ് ജപ്പാനുവേണ്ടി ഗോള്‍ നേടിയത്. ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിനു തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയത്. കഴിഞ്ഞ ഗെയിംസില്‍ വെങ്കലവുമായാണ് വനിതകള്‍ മടങ്ങിയത്. 20 വര്‍ഷത്തിനു ശേഷമാണ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍…

Read More

ലോകകപ്പ് വനിതാ ഹോക്കി; ക്വാര്‍ട്ടറിലേക്ക് കുതിച്ച് ഇന്ത്യ

ലോകകപ്പ് വനിതാ ഹോക്കി; ക്വാര്‍ട്ടറിലേക്ക് കുതിച്ച് ഇന്ത്യ

ലണ്ടന്‍: ലോകകപ്പ് വനിതാ ഹോക്കിയില്‍ ഇറ്റലിയെ വീഴ്ത്തി ഇന്ത്യ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ലാല്‍റെംസിയാമി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. ഇറ്റലി പതിനേഴാമതും.ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. പൂള്‍ ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീമാണ് അയര്‍ലന്‍ഡ്. 1978ലെ മഡ്രിഡ് ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഹോക്കിയില്‍ അവസാന എട്ടിലെത്തുന്നത്. അന്ന് ഇന്ത്യന്‍ വനിതകള്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നേരത്തെ, പൂള്‍ ബിയില്‍ നിന്ന് ഇന്ത്യ കഷ്ടിച്ചാണ് നോക്കൗട്ടിലേക്കു കടന്നുകൂടിയത്. ഇംഗ്ലണ്ടിനും യുഎസിനുമെതിരെ സമനില നേടിയ ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിനോടു കീഴടങ്ങി.

Read More

ചിലിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ഹോക്കി വേള്‍ഡ് ലീഗ് സെമിയില്‍

ചിലിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ഹോക്കി വേള്‍ഡ് ലീഗ് സെമിയില്‍

വാന്‍കോവര്‍: ഇന്ത്യന്‍ വനിതാ ഹോക്കി ടീം വേള്‍ഡ് ലീഗ് സെമി ഫൈനലില്‍. റൗണ്ട് റ്റുവില്‍ ചിലിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് നിര്‍ണായകമായത്. കിം ജേക്കബിന്റെയും ജോസെഫയുടെയും ഷോട്ട് തടഞ്ഞിട്ട സവിത ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. റാണി രാംപാലും മോണിക്കയും ലക്ഷ്യം കണ്ടതോടെ ഇന്ത്യ 2-0ത്തിന് മുന്നിലായി. പിന്നീട് ചിലിക്കായി കരോളിന ഗാര്‍ഷ്യ ലക്ഷ്യം കണ്ടു. ഇതോടെ ഷൂട്ടൗട്ട് 2-1 എന്ന നിലയിലായി. ഇന്ത്യയുടെ അടുത്ത കിക്കെടുക്കാന്‍ വന്നത് ദീപികയായിരുന്നു. ദീപികക്ക് ലക്ഷ്യം തെറ്റിയില്ല. ഇന്ത്യ 3-1ന് ഷൂട്ടൗട്ടില്‍ വിജയിച്ച് സെമിയിലേക്ക് മുന്നേറി. അഞ്ചാം മിനിറ്റില്‍ തന്നെ മരിയ മാല്‍ഡൊനാഡോയിലൂടെ ചിലിയാണ് മുന്നിലെത്തിയത്. 41ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ സമനില ഗോള്‍ വന്നത്….

Read More