മഞ്ഞുകാലത്തെ സൗന്ദര്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം

മഞ്ഞുകാലത്തെ സൗന്ദര്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം

തണുപ്പ് കാലമെന്നാല്‍ മൂടിപ്പുതച്ച് ഉറങ്ങാന്‍ പറ്റിയ സമയം ആണ് പലര്‍ക്കും. തണുപ്പായാല്‍ വൈകി എഴുന്നേല്‍ക്കാനാണ് നമ്മളില്‍ മിക്കവര്‍ക്കും ഇഷ്ടം. ഏറ്റവും ഇഷ്ടമുള്ള കാലമേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ പലര്‍ക്കും – മഞ്ഞുകാലം. കാര്യമൊക്കെ ശരി, സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അത്ര സന്തോഷം തരുന്ന കാലമല്ലിത്. കാരണം മറ്റൊന്നുമല്ല, ഈ ശൈത്യകാലത്താണ് പല ചര്‍മ്മ പ്രശ്‌നങ്ങളും രൂക്ഷമാകുന്നത്. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം. അല്പമൊരു അശ്രദ്ധ കൂടുതല്‍ സൗന്ദര്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. മഞ്ഞുകാലത്ത് ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാനും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? മൃദുവായ ചര്‍മ്മം ലഭിക്കാന്‍ തണുപ്പ് കാലമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുകയും ചര്‍മ്മം കൂടുതല്‍ വരണ്ടുപോകുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന മോയ്‌സ്ചറൈസിംഗ് ലോഷന്‍ കൊണ്ട് മാത്രം പരിഹാരം കണ്ടെത്താന്‍ കഴിയില്ല. നിങ്ങള്‍ ഉപയോഗിക്കുന്ന…

Read More