പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് വാട്സ്ആപ്പിന് സുപ്രീം കോടതി നോട്ടീസ്

പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് വാട്സ്ആപ്പിന് സുപ്രീം കോടതി നോട്ടീസ്

ന്യുഡല്‍ഹി : ഇന്ത്യയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് വാട്സ്ആപ്പിന് സുപ്രീം കോടതി നോട്ടീസ്. ഫേസ്ബുക്കും ഗൂഗിളും ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപികരിച്ചിട്ടുണ്ടെങ്കിലും വാട്സ്ആപ്പിന് ഇന്ത്യയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് രോഹിംടണ്‍ ഫാലി നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് വാട്സ്ആപ്പിന് നോട്ടീസയച്ചത്. വാട്സ്ആപ്പിനു പുറമെ ഐടി ധനകാര്യ മന്ത്രാലയങ്ങള്‍ക്കും സുപ്രിംകോടതി ഇതിനോടകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഐടി, ധനകാര്യമന്ത്രാലയവും, വാട്സ്ആപ്പും എന്തുകൊണ്ടാണ് ഇന്ത്യയില്‍ പരാതി പരിഹാര സമിതി രൂപികരിക്കാത്തതെന്ന് വിശദമാക്കി മറുപടി നല്‍കണമെന്നും സുപ്രീം കോടതി നോട്ടീസില്‍ വ്യക്തമാക്കി. ഇന്ത്യയിലെ നിയമങ്ങള്‍ക്കു വിധേയമായി പരാതി പരിഹാര സമിതി രുപീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് വാട്സ്ആപ്പ് സി.ഇ.ഒയോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.

Read More

പുതിയ ബാക്കപ്പ് സംവിധാനവുമായി വാട്സാപ്പ്; ഇനി സന്ദേശങ്ങള്‍ നഷ്ടപ്പെടില്ല

പുതിയ ബാക്കപ്പ് സംവിധാനവുമായി വാട്സാപ്പ്; ഇനി സന്ദേശങ്ങള്‍ നഷ്ടപ്പെടില്ല

സന്ദേശങ്ങള്‍ നഷ്ടപ്പെടില്ല; പുതിയ ബാക്കപ്പ് സംവിധാനവുമായി വാട്സാപ്പ് നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ പരിധിയില്‍ കവിഞ്ഞ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, വിഡിയോകള്‍ ഫോണിലേക്ക് എത്തി കഴിഞ്ഞാല്‍ അവയെല്ലാം വാട്സ് ആപ്പ് തന്നെ ഡിലീറ്റ് ചെയ്യും. എന്നാല്‍ ഉപയോക്താക്കളുടെ സൗകര്യത്തിനായി ഗൂഗിളുമായി ചേര്‍ന്ന് വാട്സ്ആപ്പ് പുതിയ ബാക്കപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. എന്നാല്‍ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളില്‍ പരിധിയില്ലാതെ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്ന 15 ജി ബി സൗജന്യ സ്റ്റോറേജിന് പുറമേയാണിത്. പുതിയ ബാക്കപ്പ് പ്ലാന്‍ പ്രാബല്യത്തില്‍ വരിക 2018 നവംബര്‍ 12 മുതലായിരിക്കും. നിലവില്‍ ബാക്കപ്പ് ഓപ്ഷന്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നല്‍കാത്തവര്‍ നവംബര്‍ 12നകം ഇത് ചെയ്തില്ലെങ്കില്‍ വാട്സ്ആപ്പ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നഷ്‌പ്പെടും. വാട്സ്ആപ്പ് ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ മാത്രമേ…

Read More

വാട്‌സ് അപ്പില്‍ ഗ്രൂപ്പ് കോളിംഗ് സംവിധാനം നിലവില്‍ വന്നു

വാട്‌സ് അപ്പില്‍ ഗ്രൂപ്പ് കോളിംഗ് സംവിധാനം നിലവില്‍ വന്നു

ന്യുയോര്‍ക്ക്: വാട്‌സ്ആപ്പില്‍ വീഡിയോ-വോയിസ് പിന്തുണയോടെ ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുന്ന സംവിധാനം നിലവില്‍ വന്നു. പുതിയ ഫീച്ചര്‍ ലോകത്താകമാനമുള്ള ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും. ഒരുനേരം നാലുപേരുമായാണ് ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുക. ഐഒഎസ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ബീറ്റ പതിപ്പായി ഗ്രൂപ്പ് കോളിംഗ് ഫീച്ചര്‍ വാട്‌സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. നിലവില്‍ വീഡിയോ കോള്‍, വോയ്‌സ് കോള്‍, സംവിധാനങ്ങള്‍ മാത്രമാണ് വാട്ട്‌സ്ആപ്പില്‍ ഉള്ളത്. ഗ്രൂപ്പ് വോയ്‌സ് കോള്‍ സൗകര്യം കൂടി എത്തുന്നതോടെ വാട്ട്‌സ്ആപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് ഉയരുമെന്ന് കന്പനി കണക്കുകൂട്ടുന്നു. സിഗ്‌നല്‍ കുറഞ്ഞയിടങ്ങിലും മികവ് പ്രകടിപ്പിക്കുന്ന രീതിയിലാണ് പുതിയ ഗ്രൂപ്പ് കോളിംഗ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. വിളികള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയിലാവും. പുതിയ സംവിധാനം ഫോണില്‍ ലഭിക്കാന്‍ ഗൂഗിള്‍, ആപ്പില്‍ പ്ലേസ്റ്റോറുകളില്‍നിന്ന് വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഫേസ്ബുക്ക് മെസഞ്ചര്‍ നിലവില്‍ 50 പേര്‍ക്ക്…

Read More

‘ പുതിയ ഫീച്ചറില്‍ മിനുങ്ങി വാട്‌സ് ആപ്പ്…! ‘

‘ പുതിയ ഫീച്ചറില്‍ മിനുങ്ങി വാട്‌സ് ആപ്പ്…! ‘

പുതിയ പതിപ്പുകളില്‍ നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ എക്കാലത്തും വാട്‌സ് ആപ് ശ്രദ്ധിക്കാറുണ്ട്. വരാനിരിക്കുന്ന പതിപ്പിലും നിരവധി കിടിലന്‍ സംവിധാനങ്ങളാണ് വാട്‌സ് ആപ് ഒരുക്കിയിരിക്കുന്നത്. വാട്‌സ് ആപ് പേയ്, ഗ്രൂപ്പുകള്‍ക്കുള്ള വോയസ്, വീഡിയോ കോള്‍, ഫേസ്ബുക്കിന് സമാനമായി സ്റ്റിക്കറുകള്‍ എന്നിവയെല്ലാം പുതുപതിപ്പില്‍ പ്രതീക്ഷിക്കാം. വാട്‌സ് ആപ് ഗ്രൂപ്പ് വോയസ്, വീഡിയോ കോളുകളാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തരിക്കുന്ന ഫീച്ചര്‍. നിലവില്‍ ഗ്രൂപ്പിലുള്ളവര്‍ക്ക് വോയസ്, വീഡിയോ കോളുകള്‍ നടത്താന്‍ ആപില്‍ സൗകര്യമില്ല. പുതിയ അപഡേഷനില്‍ ഇതിനുള്ള സംവിധാനം വാട്‌സ് ആപ് ഒരുക്കുമെന്ന് കരുതുന്നു. വാബീറ്റാ ഇന്‍ഫോ ഉള്‍പ്പടെയുള്ള സൈറ്റുകളില്‍ ഇതുസംബന്ധിച്ച വാര്‍ത്ത വന്നുകഴിഞ്ഞു. ഗൂഗിള്‍ തേസിന് സമാനമായി യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മന്റെ് ഫീച്ചറാണ് പ്രതീക്ഷിക്കുന്ന മറ്റൊരു സംവിധാനം. ചിത്രങ്ങളും വീഡിയോയും അയക്കുന്നത് പോലെ പണവും കൈമാറാന്‍ സഹായിക്കുന്നതാണ് വാട്‌സ് ആപ് പേ ഗ്രൂപ്പിനെ കുറിച്ച് അഡമിന് കുറിപ്പിടാനുള്ള സംവിധാനവും അടുത്ത പതിപ്പില്‍…

Read More

വാട്സ്ആപ്പ് വ്യാജ പ്രചരണങ്ങള്‍ അക്രമം വര്‍ധിപ്പിക്കുന്നു, നടപടി എടുക്കാന്‍ വാട്സ്ആപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

വാട്സ്ആപ്പ് വ്യാജ പ്രചരണങ്ങള്‍ അക്രമം വര്‍ധിപ്പിക്കുന്നു, നടപടി എടുക്കാന്‍ വാട്സ്ആപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: വാട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അധികൃതര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ വാട്സ്ആപ്പ് വഴി പ്രചരിക്കുന്നതില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാട്സ്ആപ്പിലൂടെയുള്ള വ്യാജ പ്രചരണങ്ങളെ തുടര്‍ന്നുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് വാട്‌സ്അപ്പിനു നിര്‍ദേശം നല്‍കിയത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന വ്യാജ വാട്സ്ആപ്പ് പ്രചരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നിരുന്നു. വ്യാജ സന്ദേശത്തെ തുടര്‍ന്ന് ത്രിപുര, തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, അസം എന്നിവടങ്ങളിലും സമാനമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാജ സന്ദേശങ്ങള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഐടി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Read More

ഇയര്‍ഫോണില്ലാതെ വാട്സാപ്പ് വോയിസ് മെസേജ് കേള്‍ക്കാം

ഇയര്‍ഫോണില്ലാതെ വാട്സാപ്പ് വോയിസ് മെസേജ് കേള്‍ക്കാം

പുതിയ പുതിയ ഫീച്ചറുകളൊരുക്കി ഉപഭോക്താക്കളെ അമ്പരപ്പിക്കുന്നതില്‍ മുന്നിലാണ് വാട്‌സാപ്പ്. എന്നാല്‍ ഉപഭോക്താക്കളില്‍ പലരും ഇതൊന്നും ശ്രദ്ധിക്കാറേയില്ല. അത്തരത്തില്‍ ഒളിഞ്ഞു കിടന്ന ഒരു ഫീച്ചറാണ് ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നത്. ഇയര്‍ഫോണ്‍ ഇല്ലാതെയും വാട്സാപ്പ് വോയിസ് മെസേജ് രഹസ്യമായി കേള്‍ക്കാവുന്ന ഫീച്ചറാണ് ഇത്. നിലവില്‍ വാട്സാപ്പിലൂടെ ലഭിക്കുന്ന വോയിസ് മെസേജുകള്‍ ഹെഡ്സെറ്റ്, ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചാണ് കേള്‍ക്കാറ്. എന്നാല്‍, ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിച്ചാല്‍ വോയ്സ് മെസേജ് രഹസ്യമായി കേള്‍ക്കാം. കോള്‍ ചെയ്യുമ്പോള്‍ ഫോണില്‍ നിന്നു പുറത്തേയ്ക്ക് ശബ്ദം കേള്‍ക്കാത്ത തരത്തില്‍ വാട്സാപ്പ് വോയിസ് മെസേജും കേള്‍ക്കാന്‍ കഴിയുന്ന സജീകരണമുണ്ട്. ഇതിനായി വോയിസ് മെസേജില്‍ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫോണ്‍ ചെവിയോട് ചേര്‍ത്തു പിടിച്ചാല്‍ മതി. കോള്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ സന്ദേശം ആസ്വദിക്കാം.

Read More

‘ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം.. ‘ ; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

‘ ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം.. ‘ ; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്‌സ് ആപ്പ് എത്തുന്നു. ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചറിലൂടെയാണ് വാട്‌സ് ആപ്പ് ഉപയോക്താക്കളെ അതിശയിപ്പിക്കാനരുങ്ങുന്നത്. നമുക്ക് ഒരാള്‍ അയക്കുന്ന ചിത്രം, വീഡിയോ, ജിഫ്, ശബ്ദ സന്ദേശങ്ങള്‍, ഡോക്യുമെന്റ് തുടങ്ങിയ ഫയലുകള്‍ ഫോണ്‍ സ്റ്റോറേജിലെ വാട്ട്‌സ്ആപ്പ് ഫോള്‍ഡറില്‍ നിന്നും ഡീലീറ്റ് ചെയ്താല്‍ അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ നേരത്തെ സാധിക്കുമായിരുന്നില്ല. വാട്ട്‌സ് ആപ്പ് ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.8.113 പതിപ്പില്‍ ഈ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വാട്‌സ് ആപ്പ് അധികൃതര്‍ അറിയിക്കുന്നത്. മീഡിയാ ഫയലുകള്‍ ഒരു തവണ വാട്ട്‌സ് ആപ്പ് ചാറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ അവ സെര്‍വറുകളില്‍നിന്ന് നീക്കം ചെയ്യപ്പെടും എന്ന അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇനി മുതല്‍ മീഡിയാ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലും ആ ഫയല്‍ സെര്‍വറുകളില്‍ നിന്നും വാട്ട്‌സ് ആപ്പ് നീക്കം ചെയ്യില്ല. മാത്രവുമല്ല അത് വീണ്ടും ഡൗണ്‍ലോഡ് ചെയ്തെടുക്കാനും…

Read More

വാട്ട്‌സ് ആപ്പിലെ പുതിയ മാറ്റം!!!

വാട്ട്‌സ് ആപ്പിലെ പുതിയ മാറ്റം!!!

വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി വര്‍ധിപ്പിക്കുന്നു. നിലവില്‍ ഏഴ് മിനിറ്റാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള പരിധി. ഇത് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റായി ഉയര്‍ത്തും. കഴിഞ്ഞ നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ വാട്സ് ആപ്പ് അവതരിപ്പിച്ചത്. ചിത്രം, വീഡിയോ, ടെക്സ്റ്റ് തുടങ്ങിയവയിലേത് സന്ദേശവും അയച്ച് ഏഴു മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണുള്ളത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ സന്ദേശം ഡിലീറ്റ് ചെയ്‌തെന്ന അറിയിപ്പ് സന്ദേശം അയച്ചയാളിനും സ്വീകര്‍ത്താവിനും ലഭിക്കും

Read More

വാട്‌സാപ്പില്‍ ഗ്രൂപ്പ് അഡ്മിനുകളെ മാറ്റാനുള്ള പുതിയ സംവിധാനം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

വാട്‌സാപ്പില്‍ ഗ്രൂപ്പ് അഡ്മിനുകളെ മാറ്റാനുള്ള പുതിയ സംവിധാനം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: വാട്ട്സ്ആപ്പില്‍ ഗ്രൂപ്പ് അഡ്മിനുകളെ മാറ്റാനുള്ള പുതിയ സംവിധാനം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ ഒരാളെ അഡ്മിന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെങ്കില്‍ അയാളെ ഗ്രൂപ്പില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണം. ഇതില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ സംവിധാനം. പുതിയ രീതി അനുസരിച്ച് ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കാതെ തന്നെ അഡ്മിന്‍ സ്ഥാനത്ത് നിന്ന് വ്യക്തികളെ മാറ്റാന്‍ കഴിയും. ഇതിനായി ഗ്രൂപ്പില്‍ പ്രത്യേക ഓപ്ഷന്‍ വാട്ട്സ്ആപ്പ് നല്‍കും. ഈ ഓപ്ഷന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ ചിത്രങ്ങള്‍ ടെക് സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. അഡ്മിന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാലും വ്യക്തതികള്‍ക്ക് ഗ്രൂപ്പില്‍ തുടരാനാവും. എന്നാല്‍, ഇവരെ പൂര്‍ണമായി ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കാനുള്ള ഓപ്ഷനും ഉണ്ടാവും. നിലവില്‍ ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നുവെന്നാണ് വിവരം. വൈകാതെ തന്നെ ആന്‍ഡ്രോയ്ഡിലേക്കും ഫീച്ചറെത്തും. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും വാട്ട്സ്ആപ്പിന്…

Read More

വാട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ അഡ്മിന്റെ അനുവാദമില്ലാതെ ഒരാള്‍ക്ക് ഗ്രൂപ്പിനകത്തേക്ക് കയറാം

വാട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ അഡ്മിന്റെ അനുവാദമില്ലാതെ ഒരാള്‍ക്ക് ഗ്രൂപ്പിനകത്തേക്ക് കയറാം

സൂറിച്ച്: അഡ്മിന്റെ അനുവാദം കൂടാതെ ഗ്രൂപ്പ് ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ മറികടന്ന് ആര്‍ക്കും ഗ്രൂപ്പ് ചാറ്റില്‍ പ്രവേശിക്കാനാകുമെന്നാണ് ഗവേഷകര്‍. ജര്‍മന്‍ സെക്യൂരിറ്റി റിസര്‍ച്ച് സംഘമാണ് മെസേജിങ് ആപ്പായ വാട്ട്‌സ് ആപ്പിലെ സുരക്ഷ അപാകത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഒരു സ്വകാര്യ ഗ്രൂപ്പ് ചാറ്റിലേക്ക് അഡ്മിന്റെ അനുവാദം കൂടാതെ പുതിയ അംഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയും. മാത്രമല്ല, ഇത്തരത്തില്‍ ഗ്രൂപ്പില്‍ കടന്നുകൂടുന്നവര്‍ക്ക് ഗ്രൂപ്പിലെ പുതിയ സന്ദേശങ്ങള്‍ വായിക്കാനും കഴിയും. സൂറിച്ചില്‍ നടന്ന റിയല്‍ വേള്‍ഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഗവേഷകര്‍ വാട്ട്‌സ് ആപ്പിന്റെ സുരക്ഷാ വീഴ്ച തുറന്നുകാട്ടിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പിന് ലോകത്ത് നൂറുകോടിയിലധികം ഉപഭോക്താക്കളുണ്ട്.ഒരു വൈറസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിന്റെസുരക്ഷാ ക്രമീകരണം മറികടക്കുന്നത്. സാധാരണഗതിയില്‍ പുതിയൊരു അംഗത്തെ ഉള്‍പ്പെടുത്തുന്നതിന് ഗ്രൂപ്പിന്റെ അഡ്മിന്‍ ക്ഷണം ലഭിക്കണം. എന്നാല്‍ ഇപ്രകാരം ക്ഷണിക്കുമ്പോള്‍ ഇത് ആധികാരികമാണോയെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും വാട്ട്‌സ്…

Read More