വാട്‌സ് ആപ്പില്‍ ഇനി പരസ്യവും..

വാട്‌സ് ആപ്പില്‍ ഇനി പരസ്യവും..

വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്‌സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്റുകളില്‍ നിന്നും വാട്‌സ് ആപ്പിന് പണം സമ്പാദിക്കാനാകും. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്‌സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്‌സ് ആപ്പ് സേവനം നല്‍കിയിരുന്നത്

Read More

സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

ഒരു സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ലെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ എവിടെ നിന്ന് സന്ദേശം വന്നു, ആര് അയച്ചു എന്നത് വ്യക്തമാക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം. വാട്ട്‌സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയലുമായി നടത്തിയ കൂടികാഴ്ചയിലാണ് കേന്ദ്ര ഇലക്ട്രോണിക് ഐടികാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ഈ ആവശ്യം ഉന്നയിച്ചത്. ഈ ബുധനാഴ്ചയാണ് ഈ കൂടികാഴ്ച നടന്നത്. ഒരു സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച വിഷയമായി. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യുക എന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സന്ദേശങ്ങളുടെ ഉറവിടവും ആര് അയച്ചു എന്ന കാര്യവും സര്‍ക്കാറിന് നല്‍കാന്‍ വാട്ട്‌സ്ആപ്പ് തയ്യാറാകണം എന്നാണ് നിര്‍ദേശിച്ചത് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുന്നു. വാട്ട്‌സ്ആപ്പ് ഈ വിഷയം പരിഗണിക്കാം എന്ന് സൂചിപ്പിച്ചതായാണ് സൂചന. എന്നാല്‍ ഇക്കണോമിക് ടൈംസിന് നല്‍കിയ…

Read More

കൊലയാളി ഗെയിം വീണ്ടും, പേര് മോമോ

കൊലയാളി ഗെയിം വീണ്ടും, പേര് മോമോ

ബ്ലൂ വെയില്‍ ഗെയിമിനു സമാനമായി കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മോമോ ഗെയിം ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്ന് പിടിക്കുന്നത്. വാട്‌സ്ആപ്പ് വഴി മോമോ എന്ന അജ്ഞാതനെ ബന്ധപ്പെടാനാണ് ചലഞ്ച് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഈ നമ്പറില്‍നിന്ന് പേടിപ്പെടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കും. സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും. മോമോ അയക്കുന്ന മെസ്സേജുകള്‍ കുട്ടികളുടെ മാനസ്സിക നില തന്നെ തെറ്റിക്കുകയും അവര്‍ ആത്മഹത്യയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോമോയുടെ ഐകണ്‍ ആയി ഉപയോഗിക്കുന്നത് തുറിച്ച കണ്ണുകളുള്ള വിചിത്ര മുഖത്തോട് കൂടിയ പെണ്‍കുട്ടിയുടെ ചിത്രമാണ്. മിഡോറി ഹയാഷി എന്ന ചാപ്പനീസ് ചിത്രകാരന്‍ തയ്യാറാക്കിയ ശില്‍പ്പമാണ് ഇത്. എന്നാല്‍ അദ്ദേഹത്തിന് ഈ ഗെയിമുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം അര്‍ജന്റീനയില്‍ 12 വയസ്സുകാരി ആത്ഹത്യ ചെയ്തിരുന്നു. ഇത് മോമോ ഗെയിമിന്റെ സ്വാധീനം മൂലമാണോ എന്ന്…

Read More

ഇനി യൂട്യൂബ് കാണാം വാട്ട്സ്ആപ്പില്‍ തന്നെ : വരുന്നു പി എന്‍ പി

ഇനി യൂട്യൂബ് കാണാം വാട്ട്സ്ആപ്പില്‍ തന്നെ : വരുന്നു പി എന്‍ പി

വാട്ട്സ്ആപ്പിന്റെ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും എന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ വാട്ട്സ്ആപ്പിനെ യൂട്യൂബ്, വാട്ട്സ്ആപ്പ് വീഡിയോകളുമായി ഇന്റഗ്രേറ്റ് ചെയ്യാന്‍ സഹായിക്കുമെന്ന് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് 2.18.234 ല്‍ ഇത് ലഭ്യമാകുന്നു എന്നാണ് വിവരം. ഈ ഫീച്ചറില്‍ ഇനിയും അപ്ഡേറ്റുകള്‍ ആവശ്യമുണ്ടെന്നാണ് ബീറ്റ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ പറയുന്നത്. ഇത് പ്രകാരം യൂട്യൂബ്, ഇന്‍സ്റ്റ വീഡിയോ ലിങ്കുകള്‍ വാട്ട്സ്ആപ്പില്‍ ലഭിച്ചാല്‍ അത് പ്ലേ ആകുവാന്‍ അതാത് ആപ്പുകളിലേക്ക് ഡീ ഡയറക്ട് ചെയ്യില്ല. പകരം ഒരു ബബിള്‍ ഇഫക്ടില്‍ ആരാണോ അയച്ചത് ആ വ്യക്തിയുടെ ചാറ്റ് വിന്‍ഡോയില്‍ തന്നെ വീഡിയോ പ്ലേ ആകും.

Read More

വാട്സാപ്പില്‍ ഇനി മെസേജ് ഫോര്‍വേഡിങ് ഒരേ സമയം അഞ്ച് പേര്‍ക്ക് മാത്രം

വാട്സാപ്പില്‍ ഇനി മെസേജ് ഫോര്‍വേഡിങ് ഒരേ സമയം അഞ്ച് പേര്‍ക്ക് മാത്രം

ന്യൂഡല്‍ഹി : വാട്സാപ്പിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുളളവ വ്യാപിക്കുന്നതിന് വാട്‌സാപ് സന്ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വ്യാജവാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വാട്‌സാപിനോട് ആവശ്യപ്പെട്ടിരുന്നു.ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും.ഇന്ത്യയിലെ ഉപയോക്താക്കളാണ് ലോകത്തു മറ്റേതു രാജ്യത്തുള്ളതിനേക്കാളും മെസേജുകളും ചിത്രങ്ങളും വിഡിയോകളും ഫോര്‍വേഡ് ചെയ്യുന്നതെന്ന് വാട്സാപ് ചൂണ്ടിക്കാട്ടുന്നു.ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുമെന്ന് വാട്സ് ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി.

Read More

വാട്‌സ് ആപ്പിലെ അനാവശ്യ സന്ദേശങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍

വാട്‌സ് ആപ്പിലെ അനാവശ്യ സന്ദേശങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍

ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത് പോലെ വാട്‌സ്ആപ്പിലും അനാവശ്യ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് കൂടുതല്‍ സന്ദേശങ്ങളും. ഇത്തരം വാട്‌സ്ആപ്പ് സന്ദേശങ്ങളെ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. ഒന്നിച്ച് ഒരു നിശ്ചിത പരിധിയില്‍ ആളുകളിലേക്ക് അയയ്ക്കപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് പരിശോധനയ്ക്ക് വിധേയമാക്കുകയും അത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പ്രസ്തുത സന്ദേശം നിരവധി തവണ ഫോര്‍വാര്‍ഡ് ചെയ്യപ്പെടുവരുന്നതാണെന്ന അറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് പുതിയ സംവിധാനം. നിലവില്‍ അപരിചിതരായ ആളുകള്‍ നിങ്ങള്‍ക്ക് സന്ദേശം അയക്കുമ്പോള്‍ അത് സ്പാം (Spam) ആണോ എന്ന് ഫെയ്‌സ്ബുക്ക് ചോദിക്കാറുണ്ട്. ഇതിനായി പ്രത്യേക റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ നല്‍കിയിട്ടുണ്ട്. ഒരു ഫോണ്‍ നമ്പര്‍ ഒരു പരധിയില്‍ കൂടുതല്‍ സ്പാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ നമ്പര്‍ വാട്‌സ്ആപ്പ് ബ്ലോക്ക് ചെയ്യും. കോണ്ടാക്‌റ് ഇന്‍ഫോ സെക്ഷനിലും റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ കാണാവുന്നതാണ്. എന്നാല്‍ കൂട്ടമായി അയക്കപ്പെടുന്ന…

Read More

വാട്സാപ്പിലെ നടുവിരല്‍ ഇമോജിക്കെതിരെ വക്കീല്‍ നോട്ടീസ്; ഇമോജി അശ്ലീലം ഇന്ത്യയില്‍ കുറ്റകരവുമാണ്

വാട്സാപ്പിലെ നടുവിരല്‍ ഇമോജിക്കെതിരെ വക്കീല്‍ നോട്ടീസ്; ഇമോജി അശ്ലീലം ഇന്ത്യയില്‍ കുറ്റകരവുമാണ്

ന്യൂഡല്‍ഹി: വാട്സാപ്പിലെ ഇമോജിക്കെതിരെ വക്കീല്‍ നോട്ടീസ്. വാട്സ്ആപ്പിലെ നടുവിരല്‍ ഇമോജി അശ്ലീലമാണെന്നും ഇന്ത്യയില്‍ കുറ്റകരമാണെന്നും കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കുറ്റകരമായ ആഭാസ പ്രകടനം നീക്കം ചെയ്യണമെന്നാണ് വക്കീല്‍ നോട്ടീസ് അയച്ച ഡല്‍ഹിയിലെ അഭിഭാഷകന്‍ പറയുന്നത്. 15 ദിവസത്തിനുള്ളില്‍ ഇമോജി നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ കമ്പനിയ്‌ക്കെതിരെ കേസ് നല്‍കുമെന്നും അഭിഭാഷകനായ ഗുര്‍മീത് സിങ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. ഐ.പി.സി സെക്ഷന്‍ 354, 509 അനുസരിച്ച് സ്ത്രീകള്‍ക്കെതിരെ അശ്ലീലവും ആഭാസവും കുറ്റകരവുമായ ആംഗ്യങ്ങള്‍ കാണിക്കുന്ന കുറ്റകരമാണ്. ആരെങ്കിലും അത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്. 1994 ലെ ക്രിമിനല്‍ ജസ്റ്റിസ് ആക്റ്റിലെ സെക്ഷന്‍ ആറ് അനുസരിച്ച് നടുവിരല്‍ ഉയര്‍ത്തുന്നത് അയര്‍ലണ്ടില്‍ കുറ്റകരമാണെന്നും ഗുര്‍മീത് സിങ് പറഞ്ഞു. നിങ്ങളുടെ ആപ്ലിക്കേഷനില്‍ നടുവിരല്‍ ഇമോജി ഉപയോഗിക്കാന്‍ അനുവദിക്കുന്നതോടെ നിങ്ങള്‍ ഈ കുറ്റകരവും ആഭാസകരവുമായ ആംഗ്യം ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയാണ്. എന്നും നോട്ടീസില്‍ പറഞ്ഞു. ഒരു ആശയമോ…

Read More

ഡിസംബര്‍ 31 ശേഷം നിങ്ങളുടെ ഫോണില്‍ നിന്നും വാട്‌സാപ്പ് അപ്രത്യക്ഷമാവാന്‍ സാധ്യത

ഡിസംബര്‍ 31 ശേഷം നിങ്ങളുടെ ഫോണില്‍ നിന്നും വാട്‌സാപ്പ് അപ്രത്യക്ഷമാവാന്‍ സാധ്യത

വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, 2017 അവസാനിക്കുന്നതോടെ നിങ്ങളുടെ ഫോണില്‍ നിന്നും ചിലപ്പോള്‍ വാട്സാപ്പ് കാണാതാകാന്‍ സാധ്യത. തിരഞ്ഞെടുത്ത ചില സ്മാര്‍ട്ട് ഫോണില്‍ നിന്നും വാട്സാപ്പിന്റെ സേവനം ഡിസംബര്‍ 31ന് ശേഷം നിര്‍ത്തലാക്കാന്‍ ഉടമസ്ഥരായ ഫേസ്ബുക്ക് തീരുമാനിച്ചു. ബ്ലാക്ബെറി ഒ.എസ്, ബ്ലാക്ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 അതിനുമുമ്പേയുള്ള ഒ.എസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് കമ്പനി സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഭാവിയില്‍ വാട്സാപ്പ് വികസിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഈ ഫോണുകളില്‍ ഇല്ലാത്തതാണ് ഇവയിലെ സേവനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഈ ഫോണുകളില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ചില ഫീച്ചറുകള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. മുകളില്‍ പറഞ്ഞ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആന്‍ഡ്രോയ്ഡ് 4.0, ഐ.ഒ.എസ് 7 ന് ശേഷം, വിന്‍ഡോസ് ഫോണ്‍ 8.1 നു ശേഷമുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ, അപ്ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്സാപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബറിന്…

Read More