മാമാങ്കത്തിന് എന്താണ് സംഭവിച്ചത് ; കുറിപ്പ്

മാമാങ്കത്തിന് എന്താണ് സംഭവിച്ചത് ; കുറിപ്പ്

മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നതിനപ്പുറം മാമാങ്കം വാര്‍ത്തകളില്‍ നിറഞ്ഞത് വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. യുവനടന്‍ ധ്രുവന്‍, സംവിധായകന്‍ സജീവ് പിള്ള ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകരെ പുറത്താക്കിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. പിന്നീട് വധ ഭീഷണിയും കേസുമൊക്കെയായി വന്‍ വിവാദങ്ങളുണ്ടായി. സംവിധായകന്റേയും നിര്‍മാതാവിന്റേയും ഭാഗം പിടിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചു. ഇപ്പോള്‍ മാമാങ്കത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളര്‍ ഗോപകുമാര്‍. മാമാങ്കത്തിന്റെ തിരക്കഥയുമായി ആദ്യ സംവിധായകന്‍ സജീവ് പിള്ള വന്നതുമുതല്‍ ഉണ്ടായ കാര്യങ്ങള്‍ ഗോപകുമാര്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. കൂടാതെ ധ്രുവനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപകുമാറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം മുന്‍പ് മാമാങ്കം പ്രതിസന്ധിയിലായപ്പോളും സിനിമയുമായി ബന്ധപ്പെട്ട് പല വ്യാജ വാര്‍ത്തകളും ആരോപണങ്ങളും ഉയര്‍ന്നപ്പോളും ഒരു തുറന്നു പറച്ചിലിന് പല തവണ മുതിര്‍ന്നതാണ്, എന്നാല്‍ പക്വത കാണിക്കണമെന്നും…

Read More