ട്വന്റി-20 : ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി

ട്വന്റി-20  : ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി

ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(6), ശീഖര്‍ ധവാനെയും(3) തുടക്കത്തിലെ പുറത്താക്കി ഓഷാനെ തോമസാണ് ഇന്ത്യയെ ഞെട്ടിച്ചത്. രോഹിത്തിനെ തോമസ് വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിന്റെ കൈകളിലെത്തിച്ചപ്പോള്‍ ധവാന്‍ തോമസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നാലെ റിഷഭ് പന്തിനെയും(1), കെ എല്‍ രാഹുലിനെയും(16) വീഴ്ത്തി ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എട്ടോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. ആറ് റണ്ണുമായി മനീഷ് പാണ്ഡെയും റണ്ണൊന്നുമെടുക്കാതെ ദിനേശ് കാര്‍ത്തിക്കുും ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ്…

Read More

വെസ്റ്റ് ഇന്‍ഡീസിനെതിരായ അദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ അദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

  രാജ്‌കോട്ട് : വെസ്റ്റ് ഇന്‍ഡീസിനെതിരായ അദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഫോളോ ഓണ്‍ ചെയ്യുന്ന സന്ദര്‍ശകര്‍ 44 ഓവറില്‍ 185/8 എന്ന നിലയിലാണ്. രണ്ടു വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെ മറികടക്കാന്‍ 283 റണ്‍കൂടി വേണം. ഇന്ത്യ ആദ്യ ഇന്നിങ്‌സ് 649/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. അശ്വിന്‍ രണ്ടും ജഡേജ ഒരു വിക്കറ്റു സ്വന്തമാക്കി. ബ്രാത്വെയ്റ്റ് (10), ഹോപ്പ് (17), ഹെറ്റ്മയര്‍ (11), ആംബ്‌റിസ് (0), പവല്‍(83), ചേസ്(20), പോള്‍ (15), ബിഷു (9) എന്നിവരാണ് പുറത്തായത്. 13 റണ്‍സുമായി ഡൗറിച്ചും റണ്‍സൊന്നുമെടുക്കാതെ ഗബ്രിയേലുമാണ് ക്രീസില്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്നു തന്നെ ഇന്ത്യ ഗംഭീര ഇന്നിങ്‌സ് വിജയം ആഘോഷിക്കും. മൂന്നാം ദിനം 94/6 എന്ന നിലയില്‍ കളി…

Read More

പൃത്ഥ്വി ഷാ യ്ക്ക് അരങ്ങേറ്റം; ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റുപരമ്പരകള്‍ക്ക് നാളെ തുടങ്ങും

പൃത്ഥ്വി ഷാ യ്ക്ക് അരങ്ങേറ്റം; ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റുപരമ്പരകള്‍ക്ക് നാളെ  തുടങ്ങും

പൃത്ഥ്വി ഷാ യ്ക്ക് അരങ്ങേറ്റം; ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റുപരമ്പരകള്‍ക്ക് നാളെ തുടങ്ങും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ രാജ്കോട്ടില്‍ തുടക്കമാകും. പരമ്പരയില്‍ രണ്ട് ടെസ്റ്റാണുള്ളത്. ഇംഗ്ലണ്ടില്‍ നിരാശപ്പെടുത്തിയ ശിഖര്‍ ധവാനും മുരളി വിജയ്ക്കും പകരം പൃഥ്വി ഷാ ആയിരിക്കും കെ എല്‍ രാഹുലിനൊപ്പം ഇന്നിംഗ്സ് തുറക്കുന്നത്. ഏഷ്യാകപ്പില്‍ നിന്ന് വിട്ടുനിന്ന വിരാട് കൊഹ്ലി ക്യാപ്റ്റനായി വീണ്ടും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം ഹനുമ വിഹാരിയും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. ആറു ബാറ്റ്സ്മാന്‍മാരും മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസ് ബോളര്‍മാരും അടങ്ങുന്നതായിരിക്കും ഇന്ത്യന്‍ നിര. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനും സ്വന്തം നാട്ടില്‍ അരങ്ങേറ്റമാണ്. ആര്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജ കുല്‍ദീപ് എന്നിവരാണ് സ്പിന്‍ നിരയിലുള്ളത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ്…

Read More