എട്ട് വര്‍ഷം പ്രണയിച്ച ശേഷം വിവാഹം; മധുവിധു കഴിഞ്ഞെത്തി ഭര്‍ത്താവിന്റെ ആത്മാര്‍ത സുഹൃത്തുമൊത്ത് ഒളിച്ചോടി

എട്ട് വര്‍ഷം പ്രണയിച്ച ശേഷം വിവാഹം; മധുവിധു കഴിഞ്ഞെത്തി ഭര്‍ത്താവിന്റെ ആത്മാര്‍ത സുഹൃത്തുമൊത്ത് ഒളിച്ചോടി

  ആലപ്പുഴ: എട്ട് വര്‍ഷം പ്രണയിച്ച ശേഷം വിവാഹം ചെയ്ത യുവതി മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത സുഹൃത്തുമൊത്ത് ഒളിച്ചോടി. കായംകുളം ചിങ്ങോലി സ്വദേശിയായ യുവാവിന് ഇപ്പോള്‍ നാണക്കേട് കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.ബാല്യകാലം മുതലുള്ള സുഹൃത്തായ അയല്‍വാസി തന്നോട് ഇപ്രകാരം ഒരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് യുവാവും സുഹൃത്തുക്കളും പറഞ്ഞു. സ്വകാര്യ കോളേജ് അദ്ധ്യാപിക കൂടിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇപ്പോള്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ചിങ്ങോലി സ്വദേശിയായ യുവാവ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. പെണ്‍കുട്ടി എംഎഡ് പാസ്സായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററിലും പിന്നീട് ഒരു കോളേജിലും കരാര്‍ അടിസ്ഥാനത്തില്‍…

Read More