” പ്രിയങ്കയുടെ ഭര്‍ത്താവൊക്കെ എന്ത്…, അതിനേക്കാള്‍ മികച്ചത് എന്റെ ഭര്‍ത്താവ്… ” – രാഖി സാവന്ത്

” പ്രിയങ്കയുടെ ഭര്‍ത്താവൊക്കെ എന്ത്…, അതിനേക്കാള്‍ മികച്ചത് എന്റെ ഭര്‍ത്താവ്… ” – രാഖി സാവന്ത്

വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് രാഖി സാവന്ത് . തനുശ്രീ ദത്തയുടെ പ്രശ്‌നങ്ങളില്‍ തലയിട്ടു വൈറലായ രാഖി , ഇപ്പോള്‍ തന്റെ വിവാഹ പ്രഖ്യാപനത്തിലൂടെയാണ് താരമാകുന്നത്. വിര്‍ജിനിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കിയാണ് രാഖി ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചത്. ഇപ്പോള്‍ പ്രതിശ്രുത വരനെ വാനോളം പുകഴ്ത്തുകയാണ് രാഖി സാവന്ത്. നേരത്തെ ദീപിക രണ്‍വീര്‍ ജോഡികളെ താരതമ്യം ആയിരുന്നങ്കില്‍ ഇപ്പോള്‍ പ്രിയങ്ക നിക്ക് ദമ്പതികളെയാണ് . പ്രിയങ്കയുടെ ഭര്‍ത്താവിനേക്കാള്‍ മികച്ചതാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് താരം പറയുന്നത്. READ MORE: ” ഇത് എന്റെ അവസാന ചിത്രം.. ” – കമല്‍ഹാസന്‍ കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍. ഡിസംബര്‍ 31 നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്.പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജോണ്‍സിനേക്കാള്‍ മിടുക്കനാണ് തന്റെ…

Read More

‘ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ നഗ്നരായാണ് വിവാഹം ചെയ്യുന്നത്… ‘

‘ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ നഗ്നരായാണ് വിവാഹം ചെയ്യുന്നത്… ‘

ബോളിവുഡിന്റെ വിവാദ നായികയാണ് രാഖി സാവന്ത്. രാഖി സാവന്ത് വിവാഹിതയാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ സംസാര വിഷയം. തങ്ങള്‍ വെര്‍ജിനാണെന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചായിരുന്നു വിവാഹ കാര്യം രാഖിയും ഭാവി വരനും വെളിപ്പെടുത്തിയത്. നാല്‍പതാമത്തെ വയസിലാണ് താരം വിവാഹതായികുന്നത്. Read More: ‘ യുഎഇ നിന്നും ഇന്ത്യയിലേക്കൊരു റെയില്‍പാത.., അതും കടലിനടിയിലൂടെ…. !!! ‘ കോമഡി വള്‍ഗര്‍ വിഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുക. ഇപ്പോള്‍ ദീപികാ രണ്‍വീര്‍ ജോഡികളെ വിമര്‍ശിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയെ ബുദ്ധിമുട്ടിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും താനും ദീപക്കും നഗ്‌നരായി വിവാഹം കഴിക്കുമെന്നുമാണ് പ്രഖ്യാപനം. പ്രശസ്തിക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത രാഖി ഇങ്ങനെ ചെയ്തില്ലെങ്കിലെ അത്ഭുതമല്ലെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ പറയുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

സ്വാതി റെഡ്ഢിക്കു മാംഗല്യം വരവായി

സ്വാതി റെഡ്ഢിക്കു മാംഗല്യം വരവായി

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയ നടി സ്വാതി റെഡ്ഢി വിവാഹിതയാകുന്നു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് സ്വാതി റെഡ്ഡി മിന്നുകെട്ടുന്നത്. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയ വികാസ് ആണ് വരന്‍. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി വെള്ളിത്തിരയിലെത്തിയതെങ്കിലും സുബ്രമണ്യപുരമാണ് താരത്തിന് ബ്രേക്ക് ത്രൂ ആയത്. മോസയിലെ കുതിര മീനുകള്‍, ആമേന്‍, ആട് ഒരു ഭീകരജീവിയാണ്, നോര്‍ത്ത് 24 കാതം, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വാതി മലയാളത്തിലും നിറ സാന്നിധ്യമായിരുന്നു. ഈ മാസം മുപ്പതിന് ഹൈദരാബാദിലാണ് വിവാഹം നടക്കുക. സെപ്റ്റംബര്‍ രണ്ടാം തിയതി കൊച്ചിയില്‍ വിവാഹ സത്കാരം ഉണ്ടാകും.

Read More

സംസ്‌കൃതി ഷേണായി വിവാഹിതയായി, വരന്‍ വിഷ്ണു എസ്. നായര്‍

സംസ്‌കൃതി ഷേണായി വിവാഹിതയായി, വരന്‍ വിഷ്ണു എസ്. നായര്‍

നടി സംസ്‌കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ് നായരാണ് വരന്‍. മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. വേഗം എന്ന ചിത്രത്തില്‍ നായികയായെത്തി പിന്നീട് അനാര്‍ക്കലി എന്ന ചിത്രത്തിലെ ‘ആ ഒരുത്തി അവളൊരുത്തി’ എന്ന പ്രിയഗാനത്തിലൂടെ ശ്രദ്ധേയയാണ് സംസ്‌കൃതി. ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ‘മരുഭൂമിയിലെ ആന’യാണ് സംസ്‌കൃതിയുടെ അവസാന റിലീസ്. മികച്ച ക്ലാസിക്കല്‍ നര്‍ത്തകിയും മോഡലുമാണ് സംസ്‌കൃതി.

Read More

കല്യാണമിങ്ങെത്തി, ഇനി ഒരുങ്ങാം

കല്യാണമിങ്ങെത്തി, ഇനി ഒരുങ്ങാം

വിവാഹ സീസണ്‍ ആണു വരുന്നത്. വധുവിനൊപ്പം കൂട്ടുകാരികളും നന്നായി അണിഞ്ഞൊരുങ്ങണം. കാലം എത്ര കഴിഞ്ഞാലും പട്ടുസാരികള്‍ കല്യാണങ്ങളുടെ അവിഭാജ്യ ഘടകം തന്നെയാണ്. അതുകൊണ്ടാണ് പട്ടുസാരികളിലും സമകാലീനമായ പുതുമകള്‍ നിറയുന്നത്. പുതുതലമുറക്ക് ന്യൂ ജനറേഷന്‍ സാരികളായി മേക്ക് ഓവര്‍ നടത്തിയാണ് പട്ടുസാരികള്‍ എത്തുന്നത്. ബാവിഞ്ചി ടൈപ്പ് മോഡല്‍ സാരികളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ടിഷ്യൂ ടൈപ്പ്, സിഗ് സാഗ് വരുന്ന സാരികള്‍, വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ളവ എന്നിങ്ങനെ പോകുന്നു സാരികളിലെ പുതുമ.ഗോള്‍ഡന്‍, വൈന്‍ റെഡ്, മെറൂണ്‍, മജന്ത കളറുകളിലെ സാരികളാണ് പുതിയതായി വരുന്നത്.മാഗോ പ്രിന്റ്, പ്ലെയ്ന്‍ ടിഷ്യൂ, പ്ലെയ്ന്‍ ടിഷ്യൂവില്‍ റെഡ്, മെറൂണ്‍, ലൈറ്റ് പിങ്ക് കളര്‍ സാരികള്‍ എന്നിവയും ആരുടെയും മനംമയക്കുന്നതാണ്. ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കളര്‍ മെറൂണാണ്. ചെറിയ പ്രിന്റുകളുള്ള സാരിയാണ് കൂടുതലും ആളുകള്‍ ആവശ്യപ്പെടുന്നത്. രണ്ടായിരം മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഇവയുടെ വില.

Read More

വിവാഹ ക്ഷണക്കത്തിന്റെ ചെലവ് ഒന്നര ലക്ഷം രൂപ…!  കോടീശ്വരന്‍മാരുടെ വരെ കണ്ണുതള്ളിയ ക്ഷണക്കത്ത് ആരുടെയെന്ന് അറിയാം…

വിവാഹ ക്ഷണക്കത്തിന്റെ ചെലവ് ഒന്നര ലക്ഷം രൂപ…!  കോടീശ്വരന്‍മാരുടെ വരെ കണ്ണുതള്ളിയ ക്ഷണക്കത്ത് ആരുടെയെന്ന് അറിയാം…

ഇന്ത്യയില്‍ ധനികരില്‍ ഒന്നാം നിരക്കാരനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന്റെ ഒരുക്കം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ലോകത്തിലെ തന്നെ കോടീശ്വരന്‍മാരുടെ കണ്ണുതള്ളിക്കുന്നത് ആകാശ് അംബാനിയുടെ വിവാഹത്തിന്റെ ഒരുക്കം. വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒരു ക്ഷണക്കത്തിന്റെ ചെലവ് ഒന്നര ലക്ഷം രൂപയാണത്രേ. അതായത് ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പിനേക്കാള്‍ കൂടുതല്‍ വിലയുണ്ടിതിന്. എന്നാല്‍ കോടീശ്വരനായ അംബാനിക്ക് ഇതൊക്കെ വെറും ആനവായില്‍ അമ്പഴങ്ങ എന്ന ചൊല്ല് പോലെ മാത്രം. ഏതായാലും ക്ഷണക്കത്തിന്റെ ആഢംബരം ഇത്രത്തോളമാണെങ്കില്‍ വിവാഹം എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Read More

ലോകത്തെയാകെ കരയിച്ച ഒരു വിവാഹഫോട്ടോ !…പോസ് ചെയ്യുന്ന വധൂവരന്മാരുടേതല്ല; മറിച്ച് കണ്ണു നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന വധുവിനോട് രഹസ്യം പറയുന്ന വരന്റേതാണ്

ലോകത്തെയാകെ കരയിച്ച ഒരു വിവാഹഫോട്ടോ !…പോസ് ചെയ്യുന്ന വധൂവരന്മാരുടേതല്ല; മറിച്ച് കണ്ണു നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന വധുവിനോട് രഹസ്യം പറയുന്ന വരന്റേതാണ്

ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ സന്തോഷാധിക്യത്താല്‍ പോസ് ചെയ്യുന്ന വധൂവരന്മാരുടേതല്ല മറിച്ച് കണ്ണു നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന വധുവിനോട് രഹസ്യം പറയുന്ന വരന്റേതാണ്. ഫോട്ടോ പങ്കുവച്ചതു മറ്റാരുമല്ല ഇരുവരുടെയും വിവാഹ ഫോട്ടോ ഗംഭീരമാക്കാന്‍ നേതൃത്വം നല്‍കിയ ജെയിംസ് ഡേ എന്ന ഫൊട്ടോഗ്രാഫറാണ്.ജെയിംസിന്റെ ഫേസ്ബുക് പേജിലാണ് ചിത്രം ആദ്യം പതിഞ്ഞത്. കാര്യകാരണസഹിതം തന്നെയാണ് കക്ഷി ആ ആനന്ദക്കണ്ണീര്‍ ചിത്രം പങ്കുവച്ചത്. നവദമ്പതികളായ അഡ്രിയാന്റെയും റോസ്ലിന്റെയും ചിത്രമാണത്. ജെയിംസിന്റെ ഫേസ്ബുക് കുറിപ്പിലേക്ക്.. ഇന്ന് സൂര്യാസ്തമയ സമയത്ത് അഡ്രിയാനെയും റോസ്ലിനെയും കാമറയില്‍ പകര്‍ത്തുകയായിരുന്നു ഞാന്‍. മനേഹാരമായ സണ്‍സെറ്റ് ദൃശ്യത്തിനു വേണ്ടി സെറ്റു ചെയ്യുകയായിരുന്നു. വെളിച്ചം മനോഹരമായതോടെ ഞാന്‍ എനിക്കറിയാവുന്നതുപോലെയൊക്കെ ചിത്രങ്ങളെടുത്തു. ശേഷം അവര്‍ക്കരികിലേക്കു ചെന്നു പറഞ്ഞു, ”ഇനി പോസ് ചെയ്തതു മതി. ഭാര്യയും ഭര്‍ത്താവുമായുള്ള ആദ്യ സണ്‍സെറ്റ് ആസ്വദിക്കൂ.’ അങ്ങനെ അവര്‍ അത് ആസ്വദിക്കുന്നതിനിടയില്‍ ഞാന്‍ അഡ്രിയാനോടൊരു ചോദ്യം ചോദിച്ചു….

Read More

ധ്യാന്‍ ശ്രീനിവാസനും അര്‍പ്പിതയും തമ്മിലുള്ള വിവാഹം ഏപ്രിലില്‍

ധ്യാന്‍ ശ്രീനിവാസനും അര്‍പ്പിതയും തമ്മിലുള്ള വിവാഹം ഏപ്രിലില്‍

മലയാളത്തിന്റെ പുതിയ യൂത്ത് എക്കണ്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹവാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. നടി നമിത പ്രമോദിനെയാണ് താരം വിവാഹം കഴിക്കുന്നതെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നമിതയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നമിതയുടെ അച്ഛന്‍ പ്രതികരിച്ചു. ‘ധ്യാന്‍ മറ്റൊരു കുട്ടിയെയാണ് വിവാഹം ചെയ്യുന്നത്. നമിതയുടെ പേര് ഇതില്‍ എങ്ങനെയാണ് വന്നതെന്ന് അറിയില്ല. ഇതിന് മുമ്പും തുപോലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.’ നമിതയുടെ അച്ഛന്‍ പറഞ്ഞു. ധ്യന്‍ശ്രീനിവാസന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന അര്‍പ്പിതയാണ് വിവാഹം കഴിക്കുന്നത്. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വെച്ചാണ് വിവാഹം.

Read More

ലയണല്‍ മെസി വിവാഹിതനാകുന്നു

ലയണല്‍ മെസി വിവാഹിതനാകുന്നു

ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസി വിവാഹിതനാകുന്നു. കാമുകി അന്റോണെല്ല റോകുസോയ്ക്കാണ് വധു. കുട്ടിക്കാലം മുതലുള്ള മെസ്സിയുടെ കാമുകിയാണ് അന്റോണെല്ല റോകുസോ. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷമായി മെസ്സിയും റോകുസയും പരസ്പ്പരം മനസിലാക്കി കാമുകി-കാമുകന്മാരായി ഒന്നിച്ചു താമസിക്കുകയാണ്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്. 13 വയസ്സുവരെ അര്‍ജന്റീനയിലെ സാന്റഫീയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനുശേഷം മെസ്സി ബാഴ്‌സലോണയിലേക്കു പോയി. 2007 മുതലാണ് ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ ആരംഭിച്ചത്. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്. മൂത്ത ആണ്‍കുട്ടി തിയാഗോയ്ക്ക് നാലു വയസ്സും രണ്ടാമത്തെ മകന്‍ മതേയുവിനു ഒന്നരവയസ്സുമാണ് പ്രായം. അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ യുവാന്‍ പാബ്ലോ വാഴ്‌സ്‌കിയാണ് മെസ്സിയുടെ വിവാഹക്കാര്യം ആദ്യമായി പുറത്തുവിട്ടത്. എല്ലാവര്‍ക്കും ക്ഷണമുണ്ടാകും.

Read More