നീതി ലഭിക്കും, അവള്‍ക്കൊപ്പമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

നീതി ലഭിക്കും, അവള്‍ക്കൊപ്പമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങിയ ഘട്ടത്തില്‍ നടിക്ക് പിന്തുണയുമായി സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും തയാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് അവള്‍ക്കൊപ്പമെന്നാണ് കൂട്ടായ്മ ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ് .ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ…

Read More

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്: സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്‌പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല: അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്ന് റിമ പറയുന്നു

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്: സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്‌പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല: അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്ന് റിമ പറയുന്നു

വിമണ്‍ ഇന്‍ സിനിമ കളക്ടീവും മറ്റും സജീവമായതോടെ സിനിമയിലെ കൊള്ളരുതായ്മകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടുത്തിടെ നടി റിമ കല്ലിങ്കല്‍ ഫെമിനിസത്തെക്കുറിച്ചും സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ചും സംസാരിച്ച ടെഡെക്‌സ് ടോക്ക്‌സ് എന്ന ഷോയില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സിനിമലോകത്ത് ചര്‍ച്ചയാകുന്നത്. റിമ പറയുന്നതിങ്ങനെ- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരുടെ മുറിയിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്‌പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല. അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നുവെന്ന് റിമ പറയുന്നു. വീഡിയോയുടെ എട്ടാമത്തെ മിനിറ്റിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരെ പീഡിപ്പിക്കുന്നു എന്ന ആരോപണം റിമ ഉന്നയിക്കുന്നത്. ഇതുവരെ ഒരു നടിമാരും പരസ്യമായി പറഞ്ഞു കേള്‍ക്കാത്തൊരു ആരോപണമാണിത്. വീഡിയോ കാണാം.

Read More

മോഹന്‍ലാല്‍ ഡബ്ലുസിസിക്ക് പിന്തുണ നല്‍കുന്നെന്ന് സൂചന; പാര്‍വതിയെയും പിന്തുണയ്ക്കുന്നു

മോഹന്‍ലാല്‍ ഡബ്ലുസിസിക്ക് പിന്തുണ നല്‍കുന്നെന്ന് സൂചന; പാര്‍വതിയെയും പിന്തുണയ്ക്കുന്നു

കൊച്ചി: പാര്‍വതിക്ക് മോഹന്‍ലാലിന്റെ പിന്തുണയെന്ന് സൂചന. പാര്‍വതിക്കും കൂട്ടര്‍ക്കും മോഹന്‍ലാല്‍ പിന്തുണ നല്‍കാനുള്ള കാരണം?…. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവം പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ആ സംഭവത്തിന് ശേഷമാണ് മറ്റേതൊരു മേഖലയിലെയും പോലെ സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്ന് ഒന്നുകൂടെ വ്യക്തമായത്. സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. മഞ്ജു വാര്യര്‍, പാര്‍വ്വതി, രമ്യ നമ്പീശന്‍, അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, ബീന പോള്‍, സയനോര തുടങ്ങിയവര്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തിനിടയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു പാര്‍വ്വതി കസബയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍…

Read More

ദിലീപിനെ പിന്തുണയ്ക്കുന്നതിനേക്കാള്‍ അധികമാളുകള്‍ ഞങ്ങള്‍ക്ക് പിന്നിലുണ്ട്; സിനിമയിലെ വനിതാ കൂട്ടായ്മയെ തള്ളിപറയുന്നവര്‍ക്ക് മറുപടിയുമായി റിമ കല്ലിങ്ങല്‍

ദിലീപിനെ പിന്തുണയ്ക്കുന്നതിനേക്കാള്‍ അധികമാളുകള്‍ ഞങ്ങള്‍ക്ക് പിന്നിലുണ്ട്; സിനിമയിലെ വനിതാ കൂട്ടായ്മയെ തള്ളിപറയുന്നവര്‍ക്ക് മറുപടിയുമായി റിമ കല്ലിങ്ങല്‍

  സിനിമയിലെ വനിതാ സംഘടനയെ തള്ളിപറയുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി നടി റിമ കല്ലിങ്ങല്‍ രംഗത്ത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ പലതും സംഭവിച്ചിരുന്നു. ഇനിയും കേസില്‍ വ്യക്തത വരാനുണ്ട്. യഥാര്‍ത്ഥ പ്രതിയാരെന്ന് പുറത്തുവരാനിരിക്കെ പ്രസ്തുത സംഭവത്തെതുടര്‍ന്ന് മലയാള സിനിമയില്‍ അരങ്ങേറിയ ചില സംഭവത്തെക്കുറിച്ച് നടി റിമയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരായി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമാകാത്തതിനെകുറിച്ച് നടിമാരായ മംമ്ത, ശ്വേത മേനോന്‍, മിയ തുടങ്ങിയവര്‍ വിവിധ അവസരങ്ങളില്‍ പ്രതികരിച്ചിരുന്നു. മോശം അനുഭവങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഇത്തരം സംഘനടകളുടെ ആവശ്യം തോന്നുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞത്. ഇങ്ങനെയൊരു സംഘടന രൂപംകൊണ്ട കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്ന് പ്രതികരിച്ച നടിമാരുമുണ്ട്. ഇത് ചിലരുടെ വ്യക്തിപരമായ താത്പര്യങ്ങളുടെ പുറത്ത് രൂപംകൊണ്ട് സംഘടനയാണെന്നുപോലും…

Read More