തലക്കോനയിലെ വെള്ളത്തില്‍ കുളിച്ചാല്‍ മാറാത്ത ത്വക്ക് രോഗങ്ങള്‍ പോലും വിട്ടകലും; ഔഷധവുമായ് ഒഴുകിയെത്തുന്ന തലകോനയിലേക്ക്

തലക്കോനയിലെ വെള്ളത്തില്‍ കുളിച്ചാല്‍ മാറാത്ത ത്വക്ക് രോഗങ്ങള്‍ പോലും വിട്ടകലും; ഔഷധവുമായ് ഒഴുകിയെത്തുന്ന തലകോനയിലേക്ക്

കാടിനുള്ളിലെ കാഴ്ചയില്‍ ഒരു വെള്ളച്ചാട്ടവും അതിനെ ചുറ്റി നില്‍ക്കുന്ന പച്ചപ്പും അപൂര്‍വ്വ ജൈവ വൈവിധ്യവും ഓര്‍ത്തു നോക്കിയാല്‍ ആദ്യം ഓര്‍മ വരിക ആന്ധ്രാപ്രദേശിലെ തലകോന വെള്ളച്ചാട്ടമാവും. കാടിനുള്ളിലൂടെ നടന്നെത്തുന്ന തലകോന വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ അഞ്ച് വെള്ളച്ചാട്ടങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നില്‍ തന്നെ കാണാം തലകോന വെള്ളച്ചാട്ടത്തെ. ആന്ധ്രയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് ഈ നാട്ടിലെ സഞ്ചാരികളുടെയും സാഹസികരുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നു കൂടിയാണ്. ചിറ്റൂരിലെ ശ്രീ വെങ്കിടേശ്വര ദേശീയോദ്യാനത്തിനുള്ളിലാണ് തലാകോന സ്ഥിതി ചെയ്യുന്നത്. ഒരു ദേശീയോദ്യാനത്തിനുള്ളിലായതു കൊണ്ടു തന്നെ അതിന്റേതായ എല്ലാ പ്രത്യേകതകളും ഇതിനുണ്ട്. 270 അടി ഉയരത്തില്‍ നിന്നുമാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. കാടിനുള്ളിലൂടെ ഒഴുകിയിറങ്ങുന്നതുകൊണ്ട് വെള്ളത്തിന് ധാരാളം ഔഷധഗുണങ്ങളും ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലെ വെള്ളത്തില്‍ കുളിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകുമത്രെ. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. പാറക്കെട്ടുകളില്‍…

Read More

വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കും ഗോവയിലെ ദൂധ് സാഗര്‍

വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കും ഗോവയിലെ ദൂധ് സാഗര്‍

എല്ലാ പ്രകൃതി സ്‌നേഹികള്‍ക്കും സഞ്ചാരികള്‍ക്കും വ്യത്യസ്തമായ യാത്രാനുഭവം സമ്മാനിക്കുന്ന ഒന്നാണ് ദൂധ് സാഗര്‍ വെള്ളച്ചാട്ടം. പാല് പോലെ പതഞ്ഞൊഴുകുന്ന വളരെ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടം നല്‍കുന്ന അനുഭവം അവര്‍ണ്ണനീയമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം (310 മീറ്റര്‍) കൂടിയ മൂന്നാമത്തെ ജലപാതം ആണ് ദൂത് സാഗര്‍. ഗോവയിലെ മണ്ഡോവി  നദിയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌കൊങ്കണ്‍ പാതയില്‍ കൂടി യാത്ര ചെയ്ത് മഡ്ഗാവില്‍ എത്താം. ധാരാളം ട്രെയിനുകള്‍ ഈ വഴിക്കുണ്ട്. മഡ്ഗാവില്‍ നിന്ന് കുലേം  എന്ന സ്ഥലത്തു എത്തിയിട്ട് വേണം വെള്ളച്ചാട്ടം കാണാനുള്ള നടപ്പ് തുടങ്ങാന്‍. മഡ്ഗാവില്‍ നിന്ന് കുലേം എന്ന സ്ഥലത്തേക്ക് റെയില്‍ മാര്‍ഗം എത്താം. 33 കിലോമീറ്റര്‍ ദൂരമുണ്ട് കുലേം സ്റ്റേഷനിലേക്ക്. രാവിലെ തന്നെ ആദ്യം പുറപ്പെടുന്ന ട്രെയിനില്‍ കുലേം റെയില്‍ സ്റ്റേഷനില്‍ എത്തണം. കുലേം സ്റ്റേഷനില്‍ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് റെയില്‍ പാതയിലൂടെ…

Read More

അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്.

അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്.

അതിരപ്പിള്ളിയില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടി. ചാര്‍പ്പ വെള്ളച്ചാട്ടം അതിരുവിട്ട് റോഡിലേക്ക് കയറി. വാഹനങ്ങള്‍ കടന്നുപോകില്ല. മുമ്പെങ്ങും കാണാത്തരീതിയിലാണ് അതിരപ്പിള്ളിയിലെ കുത്തൊഴുക്കെന്ന് മുതിര്‍ന്നവര്‍ പറയുന്നു. രാവിലെ പതിനൊന്നു മണി തൊട്ടാണ് വെള്ളത്തിന്റെ ഒഴുക്ക് കൂടിയത്. വാഴച്ചാലിലും സ്ഥിതി രൂക്ഷമാണ്. ആര്‍ത്തലച്ച് രൗദ്രഭാവത്തിലാണ് വെള്ളത്തിന്റെ പ്രവാഹം. ഷോളയാര്‍ ഡാം ഇന്നലെ തുറന്നിരുന്നു. ഈ വെള്ളം കൂടിയായതോടെ സ്ഥിതി രൂക്ഷമാണ്. ചാലക്കുടി പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുകയാണ്. കാപ്പത്തോട് കരകവിഞ്ഞു. പരിയാരത്ത് റോഡില്‍ വെള്ളം കയറി. കൃഷിതോട്ടങ്ങളും വെള്ളത്തിലായി.

Read More

മലബാറിലേക്കുള്ള യാത്രയില്‍ ടിപ്പു സുല്‍ത്താന്‍ ഒളിസങ്കേതമാക്കിയ ഇടം; പാലൂര്‍ കോട്ട

മലബാറിലേക്കുള്ള യാത്രയില്‍ ടിപ്പു സുല്‍ത്താന്‍ ഒളിസങ്കേതമാക്കിയ ഇടം; പാലൂര്‍ കോട്ട

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് കടുങ്ങപുരം എന്ന ഗ്രാമത്തിലുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് പാലൂര്‍ കോട്ട. പാലൂര്‍ കോട്ട എന്ന് കേള്‍ക്കുമ്പോഴേ പലര്‍ക്കും തോന്നാം പണ്ട് രാജാക്കന്മാര്‍ ഉണ്ടായിരുന്ന വല്ലകോട്ടയോ മറ്റോ ആയിരിക്കാം എന്ന്. രാജാക്കന്മാര്‍ നിര്‍മിച്ച കോട്ടയേക്കാള്‍ മനോഹരമാണ് പ്രകൃതി നിര്‍മിച്ച ഈ കോട്ട. ടിപ്പുസുല്‍ത്താന്‍ പാലക്കാട്ടുനിന്ന് മലബാറിലേക്കുള്ള യാത്രയില്‍ ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ ഒളിച്ചുതാമസിച്ച സ്ഥലമായിട്ടാണ് പാലൂര്‍ കോട്ടയെ കണക്കാക്കുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളില്‍നിന്ന് നോക്കിയാല്‍ കിലോമീറ്ററോളം ദൂരെ ആക്രമിക്കാന്‍ വരുന്ന ശത്രുക്കളെ കാണാന്‍ കഴിയുമായിരുന്നത്രേ. ശത്രുക്കള്‍ക്ക് പെട്ടെന്ന് ഇതിന്റെ മുകളിലേക്ക് കയറാന്‍ കഴിയില്ലായിരുന്നു എന്നതും ടിപ്പു ഈ സ്ഥലം ഒളിസങ്കേതമായി തിരഞ്ഞെടുക്കാന്‍ കാരണമായി. ഇന്ന് അതിന്റെ അടയാളമായി ഈ വെള്ളച്ചാട്ടം മാത്രമേ അവശേഷിക്കുന്നുള്ളൂ. പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയേയും ഈ സ്ഥലം ആകര്‍ഷിക്കും. ജൂണ്‍ മാസം മഴതുടങ്ങിയാല്‍ മനോഹരമാകുന്ന വെള്ളച്ചാട്ടത്തിന്റെ ശക്തി നവംബര്‍ മാസത്തോടെ കുറഞ്ഞുവരുന്നു. മുകളിലെ…

Read More

മഞ്ഞ് മൂടിയ കാസര്‍ഗോഡിന്റെ കിഴക്കന്‍ മലനിരകള്‍; തെളിനീരുകൊണ്ട് വിരുന്നൊരുക്കുന്ന വെള്ളച്ചാട്ടങ്ങളും…

മഞ്ഞ് മൂടിയ കാസര്‍ഗോഡിന്റെ കിഴക്കന്‍ മലനിരകള്‍; തെളിനീരുകൊണ്ട് വിരുന്നൊരുക്കുന്ന വെള്ളച്ചാട്ടങ്ങളും…

  പ്രകൃതി അണിയിച്ചൊരുക്കിയ അച്ചന്‍കല്ല് വെള്ളച്ചാട്ടവും മഞ്ചുച്ചാല്‍ തൂവല്‍പ്പാറ വെള്ളച്ചാട്ടവും പന്നിയാര്‍മാനി മലനിരകളും കോട്ടഞ്ചേരിയും ഒക്കെ സമ്മാനിച്ച് കാസര്‍ഗോഡിന്റെ കിഴക്കന്‍ മലനിരകള്‍ നിങ്ങളെ കാത്തിരിക്കുകയാണ്. വനാതിര്‍ത്തിയിലൂടെ കാടിന്റെ സര്‍വ്വസൗന്ദര്യവും ആസ്വദിച്ച് ഒരു യാത്ര. കാറ്റും മഴയും മഞ്ഞും അറിഞ്ഞ്, പ്രകൃതിയുടെ ലഹരി ആസ്വദിച്ച് അരമണിക്കൂര്‍ യാത്രചെയ്താല്‍ മഞ്ചുച്ചാല്‍-തൂവല്‍പ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്താം. വനാതിര്‍ത്തിയിലെ മനോഹാരിത ആവോളം ആസ്വദിച്ച് കാട്ടരുവിയില്‍ കുളിച്ച് തിരികെ മടങ്ങാം. തട്ടുതട്ടായുള്ള പാറക്കെട്ടിലൂടെയാണ് വെള്ളം പതിക്കുന്നത്. കൊന്നക്കാട്ടുനിന്ന് ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മഞ്ചുച്ചാലിലെത്താം. അവിടെനിന്ന് അരക്കിലോമീറ്ററോളം വനത്തിലൂടെ നടന്നുവേണം തൂവല്‍പ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. മഴയുടെ കുറവ് വെള്ളച്ചാട്ടത്തിന്റെ ശക്തി അല്പമൊന്ന് ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെങ്കിലും കണ്ണെത്താദൂരത്തുനിന്ന് തട്ടുതട്ടായി താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാന്‍ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. അപകടസാധ്യത കുറവായതിനാല്‍ സ്ത്രീകളും കുട്ടികളും ഇങ്ങോട്ടേക്ക് ഏറെ വരുന്നുണ്ട്.കൊന്നക്കാട്ടുനിന്ന് മഞ്ചുച്ചാല്‍ റോഡിലൂടെ മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അച്ചന്‍കല്ല് വെള്ളച്ചാട്ടത്തിനടുത്തെത്താം. പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ അത്യപൂര്‍വ കാഴ്ചകളുടെ വലിയ ശേഖരമാണ്…

Read More

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍

അനന്തപുരിയിലെ വെള്ളച്ചാട്ടങ്ങള്‍

വേനല്‍ അവധിയുടെ അവസാനം എത്താറായി. മഴനനഞ്ഞ് ഭൂമിയില്‍ ചവിട്ടി വെള്ളത്തിന്റെ വേഗതയറിയാന്‍ തിരുവന്തപുരത്തും സമീപ ജില്ലകളില്‍ നിന്നും പോയി വരാന്‍ സാധിക്കുന്ന വെള്ളച്ചാട്ടങ്ങള്‍. കുരുശടി വെള്ളച്ചാട്ടം മങ്കയം നദിയില്‍ നിന്നും രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ ഇവിടെ ട്രക്കിങ്ങുണ്ട്. അര ദിവസം മുതല്‍ ഒരു ദിവസം വരേയും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍. വാഴ്വന്തോള്‍ വെള്ളച്ചാട്ടം തിരുവനന്തപുരം ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വന്തോള്‍ വെള്ളച്ചാട്ടം. ഏകദേശം രണ്ടര കിലോമീറ്ററോളം ദൂരം നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഇവിടേക്കുള്ള ട്രക്കിങ്ങിനു ഒരു മണിക്കൂര്‍ വേണം. മലമുകളില്‍ നിന്നും ഒലിച്ചിറങ്ങി വരുന്ന ധാരാളം കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ബോണാ ഫാള്‍സ് ആളുകള്‍ക്ക്…

Read More

മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഒന്നിച്ചു കാണാന്‍ വരൂ… ആലി വീണ കുത്ത്

മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഒന്നിച്ചു കാണാന്‍ വരൂ… ആലി വീണ കുത്ത്

കോതമംഗലം : ട്രക്കിംഗ് ഉള്‍പ്പടെയുള്ള സാഹസികതകള്‍ക്കും പ്രകൃതി രമണീയത തേടുന്ന സഞ്ചാരികള്‍ക്കും പ്രതീക്ഷ നല്‍കുന്ന ഇടമാണ് ആലി വീണ കുത്ത്. കൊച്ചി-മധുര ദേശീയപാതയിലെ തലക്കോട് നിന്നും 5 കിലോമീറ്ററോളം കാനനപാതയിലൂടെ സഞ്ചരിച്ചാല്‍ ആലി വീണ കുത്തിലെത്താം. വളഞ്ഞുംപുളഞ്ഞും തെളിഞ്ഞും മറിഞ്ഞുമുള്ള ചെറിയ കാട്ടുപാതയിലൂടെ പലവട്ടം വിശ്രമിച്ചു കൊണ്ട് കുത്തനെ കയറേണ്ടി വരും ഇവിടെയെത്താന്‍. പണ്ട് തടി വലിക്കാന്‍ വന്ന ആനകള്‍ തീര്‍ത്ത ആനത്താര പോലും ഇന്നില്ല. കയറിച്ചെന്നാല്‍ മലമുകള്‍ കാത്തു സൂക്ഷിച്ചിരിക്കുന്നത് വാക്കുകളില്‍ ഒതുക്കാനാവാത്ത രമണീയതയാണ്. മേഘത്തെ കൈകൊണ്ട് തൊടാം, ദൂരെയുള്ള പട്ടണങ്ങളെ പൊട്ടുപോലെ കണ്ട് കണ്‍കുളിര്‍ക്കാം, സ്വച്ഛന്തമായ വായു ആവോളം നുകരാം, പച്ചപ്പിന്റെ സമൃദ്ധി വിശാലമായി ഹൃദയത്തിലേറ്റാം, തിക്കും തിരക്കും ഇല്ലാത്ത ഏകാന്തതയില്‍ ഒറ്റപ്പെടാം. ഇവിടുത്തെ പ്രധാന ആകര്‍ഷണം മൂന്ന് വെള്ളച്ചാട്ടങ്ങളാണ്. വര്‍ഷത്തില്‍ 9 മാസക്കാലം ഇവ ജലസമൃദ്ധമായിരിക്കും. [embedyt] https://www.youtube.com/watch?v=ORirp3ecaXU[/embedyt] പ്രകൃതിയുടെ അംശങ്ങളായ ആകാശവും…

Read More