സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്; എ.ടി.കെയ്‌ക്കെതിരെ 2-2

സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്; എ.ടി.കെയ്‌ക്കെതിരെ 2-2

കൊല്‍ക്കത്ത: ബ്ലാസ്‌റ്റേഴ്‌സ്-എ.ടി.കെ നിര്‍ണായക മല്‍സരം സമനിലയില്‍. മത്സരത്തില്‍ രണ്ട് തവണ ലീഡ് നേടിയെങ്കിലും അത് നില നിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. 34ാം മിനിട്ടില്‍ ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സന്റെ ഗോളിലുടെ ബ്ലാസ്‌റ്റേഴ്‌സാണ് മുന്നിലെത്തിയത്. 39ാം മിനിട്ടില്‍ ഇംഗ്ലീഷ് താരം റയാന്‍ ടൈലര്‍ ഗോള്‍ മടക്കി. ഇതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. ദിമിത്രി ബെര്‍ബോറ്റോവിന്റെ ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം. 73ാം മിനിട്ടില്‍ ഗോള്‍ തിരിച്ചടിച്ച് കൊല്‍ക്കത്ത മല്‍സരം സമനിലയിലാക്കി (2-1). മല്‍സരത്തിന്റെ അവസാന നിമഷങ്ങളില്‍ ചില മികച്ച നീക്കങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയെങ്കിലും ഗോള്‍ അകന്നു നിന്നു. എവേ മല്‍സരങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരു ടീം സമനിലയില്‍ തളക്കുന്നത്. പ്ലേ ഓഫിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം അനിവാര്യമായിരുന്നു.

Read More

‘ബ്രിട്ടനിലെ വിഎസ്’ ജെറമി കോര്‍ബിനെ ഏറ്റെടുത്ത് മലയാളികള്‍; ഗസ്സ് ഹൂവി ജെറമി കോര്‍ബിനെ മലയാളിയാക്കി വരച്ച ചിത്രം വൈറലാവുന്നു

‘ബ്രിട്ടനിലെ വിഎസ്’ ജെറമി കോര്‍ബിനെ ഏറ്റെടുത്ത് മലയാളികള്‍; ഗസ്സ് ഹൂവി ജെറമി കോര്‍ബിനെ മലയാളിയാക്കി വരച്ച ചിത്രം വൈറലാവുന്നു

ജനപക്ഷ നിലപാടുകളെടുത്തതോടെ ലോകമാകെ ശ്രദ്ധിക്കപ്പെട്ട ജെറമി കോര്‍ബിന്റെ പ്രതിച്ഛായയുടെ മികവില്‍ ലേബര്‍ പാര്‍ട്ടി മികച്ച വിജയം ബ്രിട്ടണില്‍ നേടിയപ്പോള്‍ ആഘോഷമാക്കി മലയാളികള്‍. ലേബര്‍ പാര്‍ട്ടിയിലെ മറ്റ് എംപിമാര്‍ക്കൊന്നും തന്നെ ജെറബി കോര്‍ബിന്റെ മുതലാളിത്ത വിരുദ്ധ- ജനപക്ഷ നിലപാടുകളോട് അത്ര തന്നെ താല്‍പര്യം പോരെങ്കിലും ജയിച്ചു കയറിയത് കോര്‍ബിന്റെ പ്രതിച്ഛായയുടെ ബലത്തിലാണ്. ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളോട് സമാനത പുലര്‍ത്തുന്ന ജെറബി കോര്‍ബിന്റെ വിജയം, അത് കൊണ്ട് തന്നെ മലയാളി ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ കോര്‍ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ മലയാളികള്‍ ബ്രിട്ടനിലെ വിഎസ് എന്ന് വിശേഷിപ്പിച്ചിരുന്നു. പ്രമുഖ നയതന്ത്ര വിദഗ്ദന്‍ എംകെ ഭദ്രകുമാര്‍ ആണ് ജെറമി കോര്‍ബിനെയും വിഎസിനെയും താരതമ്യപ്പെടുത്തി ആദ്യം സംസാരിച്ചതെങ്കിലും പിന്നീട് ആ വിശേഷണം എല്ലാവരും ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെരേസ മേയ്ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുമാണ് സാധ്യത പ്രവചിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തെരേസ മേയ്ക്കു വ്യക്തമായ…

Read More

വിഴിഞ്ഞം പദ്ധതി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വിഎസ്; സിഎജി റിപ്പോര്‍ട്ടിലെ ക്രമക്കേടുകള്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

വിഴിഞ്ഞം പദ്ധതി; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വിഎസ്; സിഎജി റിപ്പോര്‍ട്ടിലെ ക്രമക്കേടുകള്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ജുഡീഷ്യല്‍ അ്ന്വേഷണം പൂര്‍ത്തിയാവുന്നതുവരെ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വിഎസിന്റെ കത്ത്. അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം. സിഎജി കണ്ടെത്തിയ ക്രമക്കേടുകളിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ബര്‍ത്ത് ടേര്‍മിനല്‍ നിര്‍മ്മാണോദ്ഘാടനം നടക്കാനിരിക്കെയാണ് നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനാവശ്യപ്പെട്ട് വിഎസിന്റെ കത്ത്. വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം എടുത്തിരുന്നു. റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കരാറിനെ കുറിച്ച് അന്വേഷിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനം ഉണ്ടായതോടെയാണ് പിണറായി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനിച്ചത്. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കും. റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ കെ മോഹന്‍ദാസും ജുഡീഷ്യല്‍ കമ്മീഷനില്‍ അംഗമാണ്. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് വിഎസ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട…

Read More

സ്വാധീനം ഉപയോഗിച്ച് അഴിമതി കേസുകള്‍ അട്ടിമറിക്കുന്നു; ആരോപണം ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്സിന്റെത്

സ്വാധീനം ഉപയോഗിച്ച് അഴിമതി കേസുകള്‍ അട്ടിമറിക്കുന്നു; ആരോപണം ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്സിന്റെത്

തിരുവനന്തപുരം: ഉന്നത സ്വാധീനം ഉപയോഗിച്ച് അഴിമതി കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി വിഎസ് അച്യൂതാനന്ദന്‍. അഴിമതി കേസുകളില്‍ പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ അടിയന്തര നടപടി എടുക്കണമെന്ന്് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഴിമതി കേസുകളില്‍ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറ്റൂര്‍, മൈക്രോ ഫിനാന്‍സ്, ടൈറ്റാനിയം, ബാര്‍കോഴക്കേസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് വകുപ്പ് മേധാവിയായ വിജിലന്‍സിനെതിരെയുളള വിഎസിന്റെ വിമര്‍ശനങ്ങള്‍. വിജിലന്‍സ് കോടതിയും അടുത്തിടെ ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങളെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ വിഎസ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളും. വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ മറ്റൊന്നും ഈ കേസില്‍ നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നയിക്കപ്പെടുന്ന പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷവും…

Read More

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയിലാണ് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More

വി.എസ്. അച്യുതാനന്ദന് ഇന്ന് പിറന്നാള്‍

വി.എസ്. അച്യുതാനന്ദന് ഇന്ന് പിറന്നാള്‍

തൃശൂര്‍:വി.എസ്. അച്യുതാനന്ദന് ഇന്ന് 93 ാം പിറന്നാള്‍. ജന്മനാട്ടില്‍ ആശംസകള്‍ ഏറ്റവുവാങ്ങി തലസ്ഥാനത്തെത്തിയ വി.എസിന് പിറന്നാള്‍ ദിനത്തിലും പ്രത്യേകതകള്‍ ഒന്നുമില്ല. നിയസഭാ സമ്മേളനം നടക്കുന്നതിനാല്‍ രാവിലെ തന്നെ സഭാനടപടികളില്‍ പങ്കാളികളാകുന്ന അദ്ദേഹത്തിന് ഇന്ന് ആശംസകളുടെ പകലായിരിക്കും. ഐതിഹാസികമായ ഒക്ടോബര്‍ വിപ്ലവവും മലയാളനാടിന് വിപ്ലവച്ചുവപ്പേകിയ പുന്നപ്ര വയലാര്‍ സമരപോരാട്ടങ്ങളും അരങ്ങേറിയ ഒക്ടോബറിലാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്റെ ജനനം. 1923 ഒക്ടോബര്‍ 20 ന്. പുന്നപ്രവയലാര്‍ വാര്‍ഷികത്തില്‍ ഉള്‍പ്പടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ വി.എസ്സ് നേരത്തെ തന്നെ ജന്മദിനാശംസകളും ഏറ്റുവാങ്ങി. രാത്രിവൈകിയാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലെത്തിയത്. ഇന്ന് പകല്‍മുഴുവന്‍ വി.എസ്സിനെക്കാത്ത് ആശംസാപ്രവാഹമായിരിക്കും. ഒന്നുകില്‍ മുഖ്യമന്ത്രി അല്ലെങ്കില്‍ പ്രതിപക്ഷനേതാവ് എന്ന നിലയിലാണ് പതിറ്റാണ്ടായി വി.എസ്. ജന്മദിനാംശകള്‍ സ്വീകരിക്കുന്നത്. അതിനൊരുമാറ്റം. അതാണ് ഇത്തവണത്തെ ജന്മദിനത്തിന്റെ സവിശേഷത. ഉച്ചവരെ സഭയില്‍. തുടര്‍ന്ന് കുടുംബാഗങ്ങള്‍ക്കൊപ്പം പതിവുപോലെ…

Read More