ഇത്തവണ ടി10 ലീഗ് ടീം മറാത്ത അറേബ്യന്‍സിന്റെ ബാറ്റിംഗ് പരിശീലകനായി സേവാഗ്

ഇത്തവണ ടി10 ലീഗ് ടീം മറാത്ത അറേബ്യന്‍സിന്റെ ബാറ്റിംഗ് പരിശീലകനായി സേവാഗ്

മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിനെ തങ്ങളുടെ ബാറ്റിംഗ് പരിശീലകനായി നിയമിച്ച് ടി10 ലീഗ് ടീം മറാത്ത അറേബ്യന്‍സ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ടി10 ലീഗിന്റെ പ്രഥമ എഡിഷനില്‍ മറാത്ത അറേബ്യന്‍സിന്റെ നായകനായിരുന്നു മുപ്പത്തിയൊന്‍പതുകാരനായ സേവാഗ്. പാക് ഇതിഹാസ താരം വസീം അക്രമാണ് മറാത്ത അറേബ്യന്‍സ് ടീമിന്റെ മെന്റര്‍. കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന മറാത്ത, ടീം പൊളിച്ച് പണിയുന്നതിന്റെ ഭാഗമായാണ് സേവാഗിനെ ബാറ്റിംഗ് പരിശീലകനാക്കുന്നത്. ഇതിനൊപ്പം അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും അവര്‍ ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ രണ്ട് മത്സരങ്ങളിലായിരുന്നു സേവാഗ് മറാത്ത അറേബ്യന്‍സിനെ നയിച്ചത്. ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ മാത്രം ബാറ്റിംഗിനിറങ്ങിയ താരം റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തിരുന്നു.

Read More

കൊഹ്ലിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ല; കൊഹ്ലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനവുമായി സേവാഗ്

കൊഹ്ലിയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ല; കൊഹ്ലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനവുമായി സേവാഗ്

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം വിരേന്ദര്‍ സേവാഗ്. കൊഹ്ലി കളത്തില്‍ വരുത്തുന്ന പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ലെന്ന് സേവാഗ് പറയുന്നു. ഒരു ടിവി ഷോയില്‍ പങ്കെടുക്കവെയാണ് സേവാഗ് തന്റെ അഭിപ്രായം തുറന്നടിച്ചത്. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള കൊഹ്ലി അതേ മികവ് മറ്റു താരങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നതാണ് അദ്ദേഹത്തിന് പറ്റുന്ന ഏറ്റവും വലിയ പാളിച്ചയെന്നും സേവാഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകള്‍ തോറ്റ് ഇന്ത്യ പരമ്പര അടിയറവു വച്ചതിനു പിന്നാലെയാണ് കൊഹ്ലിയുടെ ക്യാപ്റ്റന്‍സിക്കെതിരായ വിമര്‍ശനം സേവാഗ് കടുപ്പിച്ചത്. ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തതില്‍ കൊഹ്ലിക്ക് പിഴവു സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി സേവാഗ് മുന്‍പും രംഗത്തെത്തിയിരുന്നു. രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാല്‍ കൊഹ്ലി ടീമില്‍നിന്ന് മാറിനില്‍ക്കണമെന്നു പോലും സേവാഗ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൊഹ്ലിയുടെ…

Read More