‘കോഹ്ലിയുടേത് മാന്യതയില്ലാത്ത അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റം’ – മിച്ചല്‍ ജോണ്‍സണ്‍

‘കോഹ്ലിയുടേത് മാന്യതയില്ലാത്ത അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റം’ – മിച്ചല്‍ ജോണ്‍സണ്‍

പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേത് മാന്യമല്ലാത്തതും അല്‍പ്പത്തം നിറഞ്ഞതുമായ പെരുമാറ്റമായിരുന്നുവെന്ന് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. മത്സരശേഷം ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന് ഹസ്തദാനം ചെയ്തപ്പോള്‍ കോലി മുഖത്തുപോലും നോക്കിയില്ലെന്നും ഫോക്‌സ് സ്‌പോര്‍ട്‌സില്‍ എഴുതിയ കോളത്തില്‍ ജോണ്‍സണ്‍ വ്യക്തമാക്കി. READ MORE: ” ‘അണ്ണന്‍ വീണ്ടും വരുന്നു.. ക്യാപ്റ്റന്‍ ജഗദീഷായി..’ ; തുപ്പാക്കി 2 !!! ” കോലി ഒരിക്കലും അങ്ങനെ പെരുമാറരുതായിരുന്നു. മത്സരശേഷം പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ മുഖത്തുനോക്കി മികച്ച മത്സരമായിരുന്നു എന്നു പറയുന്നതാണ് മാന്യത. പക്ഷെ ടിം പെയ്‌ന് കൈ കൊടുത്തപ്പോള്‍ കോലി മുഖത്തുപോലും നോക്കിയില്ല. മറ്റ് താരങ്ങള്‍ ഇതു ചെയ്താല്‍ ഇതുപോലെയായിരിക്കില്ല. പക്ഷെ അദ്ദേഹം വിരാട് കോലിയായതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം എളുപ്പം തടിയൂരും. പെര്‍ത്ത് ടെസ്റ്റിലെ കോലിയുടെ പെരുമാറ്റത്തെ അല്‍പത്തം എന്ന് വിശേഷിപ്പിക്കേണ്ടി വരുമെന്നും ജോണ്‍സണ്‍…

Read More

കളിക്കിടെയുള്ള കുടിവെള്ള നിയന്ത്രണം: ഐസിസിക്കെതിരെ കോഹ്ലി രംഗത്ത്

കളിക്കിടെയുള്ള കുടിവെള്ള നിയന്ത്രണം: ഐസിസിക്കെതിരെ കോഹ്ലി രംഗത്ത്

ന്യൂഡല്‍ഹി: മത്സരത്തിനിടെ കുടിക്കാന്‍ വെള്ളം അനുവദിക്കുന്ന കാര്യത്തില്‍ ഐസിസി കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്ത്. സെപ്റ്റംബര്‍ 30 ന് നിലവില്‍ വന്ന ഐസിസി നിലബന്ധന അനുസരിച്ച് ഇനിമുതല്‍ വിക്കറ്റ് വീണ ശേഷമോ, അല്ലെങ്കില്‍ ഓവറുകള്‍ക്കിടയില്‍ മാത്രമോ കളിക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ സമയം അനുവദിക്കൂ. ഇതോടൊപ്പം അമ്പയര്‍മാര്‍ നിശ്ചയിക്കുന്ന കുടിവെള്ള ഇടവേളകളും ഇതില്‍പ്പെടും. പുതിയ നിയന്ത്രണങ്ങള്‍ കാരണം മത്സരത്തിനിടെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ കിട്ടിയില്ലെന്ന് കോഹ്ലി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. ഓവര്‍ റേറ്റ് വര്‍ദ്ധിക്കാന്‍ സഹായിക്കുമ്പോഴും കളിക്കാര്‍ ഏറെ ബുദ്ധിമുട്ടേണ്ടതായി വരുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. ബാറ്റിങ്ങായാലും, ഫീല്‍ഡിങ്ങായാലും വെള്ളം കുടിക്കാതെ 40 മുതല്‍ 45 മിനിറ്റ് ഗ്രൗണ്ടില്‍ ചിലവിടുകയെന്നു പറഞ്ഞാല്‍ വിഷമം പിടിച്ച കാര്യമാണെന്നും. ഈ ബുദ്ധിമുട്ട് ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോഹ്ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ…

Read More

വിദേശ പര്യടനങ്ങള്‍ക്ക് ഭാര്യമാരെയും ഒപ്പം കൂട്ടണമെന്നേ കാഹ്ലിയുടെ ആവശ്യം: ഉടന്‍ തീരുമാനമില്ലെന്ന് കമ്മിറ്റി

വിദേശ പര്യടനങ്ങള്‍ക്ക് ഭാര്യമാരെയും ഒപ്പം കൂട്ടണമെന്നേ കാഹ്ലിയുടെ ആവശ്യം: ഉടന്‍ തീരുമാനമില്ലെന്ന് കമ്മിറ്റി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്കിടെ താരങ്ങളുടെ ഭാര്യമാരെ ഒപ്പം കൂട്ടണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആവശ്യത്തില്‍ ഉടന്‍ ഒരു തീരുമാനത്തിനില്ലെന്ന് കമ്മിറ്റി. വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഉടന്‍ ഒരു തീരുമാനം എടുക്കുന്നില്ല. പുതിയ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഈ വിഷയവുമായി ചര്‍ച്ച നടത്തുമെന്നും കമ്മിറ്റിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനത്തിന് താരങ്ങളുടെ ഭാര്യമാരെയും പങ്കാളിയേയും രണ്ടാഴ്ചയോളം ഒപ്പം കഴിയാന്‍ ബിസിസിഐ അനുവാദം നല്‍കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ അടുത്ത വിദേശ പര്യടനം നവംബര്‍ 21 മുതല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റും, അഞ്ച് ഏകദിനങ്ങളും, മുന്നു ടി ട്വന്റി അടങ്ങിയ പരമ്പരയൂടെ തിരക്കിലാണ് ഇന്ത്യന്‍…

Read More

ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്ത്.

ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കോഹ്ലി വീണ്ടും ഒന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും കാഴ്ചവച്ച തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. നോട്ടിങ്ങാമില്‍ ഇന്ത്യ 203 റണ്‍സിനു ജയിച്ച ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കോഹ്ലി 97 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സും നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ 149, 51 എന്നിങ്ങനെ രണ്ടിന്നിങ്‌സിലും തിളങ്ങിയപ്പോള്‍ കോഹ്ലി ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ വീണ്ടും തോറ്റപ്പോള്‍ കോഹ്ലി ബാറ്റിങ്ങിലും പരാജയപ്പെട്ടതോടെ ഒന്നാം സ്ഥാനം നഷ്ടമായി. കോഹ്ലിക്കിപ്പോള്‍ 937 പോയിന്റുണ്ട്. റേറ്റിങ് പോയിന്റില്‍ എക്കാലത്തെയും മികച്ച 11-ാം സ്ഥാനമാണിതിന്. ഡോണ്‍ ബ്രാഡ്മാന്‍ (961), സ്റ്റീവ് സ്മിത്ത് (947), ലെന്‍ ഹട്ടന്‍ (945), ജാക്ക് ഹോബ്‌സ് (942), റിക്കി പോണ്ടിങ് (942), പീറ്റര്‍ മേ (941), ഗാരി സോബേഴ്‌സ്, ക്ലൈഡ് വാല്‍ക്കോട്ട്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, സംഗക്കാര…

Read More

ടെസ്റ്റ് വിജയം കേരളത്തിനു സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

ടെസ്റ്റ് വിജയം കേരളത്തിനു സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

ലണ്ടന്‍ : ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കേരളത്തില്‍ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതര്‍ക്കാണ് ഈ ജയം സമര്‍പ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങള്‍ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യമാണിത ്- കോഹ്‌ലി ഇംഗ്ലണ്ടില്‍ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‌ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.

Read More

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്.

ന്യൂഡല്‍ഹി  : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുറത്തെടുത്ത ഉജ്വല പ്രകടനത്തിനു പിന്നാലെ, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാമതെത്തിയത്. ഏകദിന റാങ്കിങ്ങില്‍ നേരത്തേതന്നെ ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലി, സച്ചിന്‍ തെന്‍ഡുല്‍ക്കറിനു ശേഷം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. സുനില്‍ ഗാവസ്‌കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ സച്ചിനു മുന്‍പ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിട്ടുണ്ട്. അതേസമയം, ഏറ്റവും കൂടുതല്‍ റേറ്റിങ് പോയിന്റോടെ ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യക്കാരനും കോഹ്‌ലിയാണ്. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റായ 934 പോയിന്റുമായാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. രണ്ടാം സ്ഥാനത്തുള്ള സ്മിത്തിന് 929 പോയിന്റാണുള്ളത്. ശനിയാഴ്ച സമാപിച്ച എജ്ബാസ്റ്റന്‍ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന്…

Read More

വിരാട് കോഹ്ലി – ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ താരം

വിരാട് കോഹ്ലി – ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ താരം

മാഞ്ചസ്റ്റര്‍: 20-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ താരമെന്ന ചരിത്രനേട്ടം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിലാണ് കോഹ്ലി 2000 റണ്‍സ് തികച്ചത്. 56 മത്സരങ്ങളില്‍നിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇതുവരെ ഈ നേട്ടം ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പമായിരുന്നു. 66 മത്സരങ്ങളില്‍നിന്നായിരുന്നു മക്കല്ലം 2000 റണ്‍സ് നേടിയത്. ട്വന്റി-20യില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണ് കോഹ്ലി. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (2271), ബ്രണ്ടന്‍ മക്കല്ലം (2140), പാക് താരം ശുഹൈബ് മാലിക് (2039) എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍.

Read More

വിരാട് കൊഹ്ലിക്കു 12ലക്ഷം രൂപ പിഴ

വിരാട് കൊഹ്ലിക്കു 12ലക്ഷം രൂപ പിഴ

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കൊഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ. ചെന്നൈക്കെതിരായ മത്സരത്തില്‍ ബൌളിങിലെ മെല്ലെപ്പോക്കിനാണ് ശിക്ഷ. ഈ സീസണില്‍ ആദ്യമായാണ് ബംഗളൂരു ഇത്തരമൊരു തെറ്റ് വരുത്തുന്നതെന്ന് കണക്കിലെടുത്താണ് ശിക്ഷ പിഴയില്‍ മാത്രമായി ഒതുക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ഡിവില്ലിയേഴ്‌സിന്റെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും അവസാന ഓവറുകളിലെ ധോണി വെടിക്കെട്ടിലൂടെ ചെന്നൈ മത്സരം സ്വന്തമാക്കി.

Read More

പുതു വിജയ ചരിത്രമെഴുതാന്‍ കൊഹ്ലി; ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റില്‍ പാഡുകെട്ടാനൊരുങ്ങുന്നു

പുതു വിജയ ചരിത്രമെഴുതാന്‍ കൊഹ്ലി; ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റില്‍ പാഡുകെട്ടാനൊരുങ്ങുന്നു

ഇന്ത്യന്‍ മണ്ണില്‍ മാത്രമല്ല വിദേശത്തും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്നുവെന്നതാണ് കൊഹ്ലിയെ മറ്റുള്ള താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കൊഹ്ലിയുടെ മികവ് ലോകം ഒരിക്കല്‍ കൂടി കണ്ടിരുന്നു. എന്നാല്‍ ഇംഗ്ലിഷ് മണ്ണില്‍ വിരാടിന് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. അഞ്ച് ടെസ്റ്റുകളില്‍ 134 റണ്‍സ് മാത്രമാണ് കൊഹ്ലി ഇതുവരെ ഇംഗ്ലണ്ടില്‍ നേടിയിട്ടുള്ളത്. ഈ പോരായ്മ മറികടക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഇന്ത്യന്‍ നായകനിപ്പോള്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിലേക്ക് ഇന്ത്യ വണ്ടികയറുന്നുണ്ട്. മാത്രമല്ല അടുത്ത വര്‍ഷം ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതും ഇംഗ്ലിഷ് മണ്ണിലാണ്. രണ്ടിലും വിജയം നേടണമെങ്കില്‍ അത്ഭുതപ്രകടനം പുറത്തെടുക്കാന്‍ തനിക്കാകണമെന്ന് കൊഹ്ലിക്കറിയാം. ഇത് മുന്നില്‍ കണ്ടുള്ള നീക്കത്തിലാണ് വിരാടിപ്പോള്‍. അതിനായി ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റില്‍ പാഡുകെട്ടാനുള്ള തീരുമാനത്തിലാണ് കൊഹ്ലി. ജൂണില്‍ നടക്കുന്ന മത്സരങ്ങളില്‍ പ്രമുഖ ടീമായ സറൈയ്ക്കുവേണ്ടിയാകും കൊഹ്ലി കളിക്കുക. ഹാംപ്ഷെയര്‍, സോമര്‍സെറ്റ്, യോര്‍ക്ക്ഷെയര്‍ ടീമുകള്‍ക്കെതിരാണ് ജൂണില്‍…

Read More

ഊബറിന്റെ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോഹ്ലി

ഊബറിന്റെ ബ്രാന്‍ഡ് അംബാസഡറായി വിരാട് കോഹ്ലി

കൊച്ചി: ഊബറിന്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നിയമിച്ചു. ഏഷ്യ-പസിഫിക് മേഖലയില്‍ ആദ്യമായിട്ടാണ് ഊബര്‍ ഒരു ബ്രാന്‍ഡ് അംബാസഡറെ നിയമിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്കു മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള ഈ പങ്കാളിത്തമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് അമിത് ജയിന്‍ പറഞ്ഞു. ഇന്ന് ഊബര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന റൈഡ്ഷെയറിംഗ് ആപ്പാണ്. തങ്ങളുടെ ഡ്രൈവര്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ കൂടുതല്‍ ഇതിനെ ഏറ്റവും നവീനമാക്കുവാന്‍ തുടര്‍ച്ചയായും നിക്ഷേപം നടത്തിവരികയാണ് തങ്ങള്‍-ജയിന്‍ വ്യക്തമാക്കി. വരും നാളുകളില്‍ ഊബര്‍ ഇന്ത്യ നടപ്പാക്കുന്ന മാര്‍ക്കറ്റിങ്- ഉപഭോക്തൃ നീക്കങ്ങളില്‍ വിരാട് കോഹ്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിങ് തലവന്‍ സഞ്ജയ് ഗുപ്ത…

Read More