സോഷ്യല്‍ മീഡിയ കീഴടക്കി കുരങ്ങച്ചന്‍

സോഷ്യല്‍ മീഡിയ കീഴടക്കി കുരങ്ങച്ചന്‍

  മനുഷ്യമുഖത്തോട് രൂപ സാദൃശ്യമുള്ള കുരങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ടിയേഞ്ചിന്‍ മൃഗശാലയിലാണ് കുരങ്ങ് ഉള്ളതെങ്കിലും സ്വദേശം സൗത്ത് ആഫ്രിക്ക ആണെന്നാണ് സിജിടിഎന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ ടിയാന്‍ജിന്‍ മൃഗശാലയില്‍ നിന്നുമുള്ളതാണ് ഈ വീഡിയോ. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയിലാണ് ഈ കുരങ്ങിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ബ്ലാക്ക് കാപ്പ്ഡ് കാപുചിന്‍ വിഭാഗത്തില്‍പ്പെട്ട കുരങ്ങനാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മനുഷ്യനാണോ കുരങ്ങനാണോ എന്ന് തിരിച്ചറിയാനാവാത്ത വിധത്തിലുള്ള രൂപമാണ് സൈബര്‍ ലോകത്തേയും അത്ഭുതപ്പെടുത്തുന്നത്. മനുഷ്യന്‍ ചെയ്യുന്നതു പോലെ മുഖം ചലിപ്പിക്കുകയും നോക്കുകയും മറ്റുമാണ് ഈ കുരങ്ങ് ചെയ്യുന്നത്. പതിനെട്ട് വയസാണ് ഈ കുരങ്ങിന്റെ പ്രായം.

Read More

മാമുക്കോയയുടെ ‘സുന്നത്ത് കല്ല്യാണം’ വൈറലാകുന്നു

മാമുക്കോയയുടെ ‘സുന്നത്ത് കല്ല്യാണം’ വൈറലാകുന്നു

മാമുക്കോയ അഭിനയിച്ച ‘സുന്നത്ത് കല്ല്യാണം’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. ഒരു മുസ്ലിം കുടുംബത്തില്‍ സുന്നത്ത് കല്ല്യാണം ചടങ്ങ് നടക്കുമ്പോള്‍ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഈ ഹ്രസ്വചിത്രം. രണ്ടു ദിവസം തികയും മുമ്പേ ഒരു ലക്ഷം വ്യൂസ് നേടി യൂട്യൂബില്‍ ഇപ്പോള്‍ ചിത്രം ഹിറ്റാണ്. ജയകൃഷ്ണന്‍, സിനി എബ്രഹാം, ശ്രീജ ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രധാന കഥാപാത്രത്തിന്റെ ശബ്ദരൂപത്തില്‍ സൈജു ഗോവിന്ദ് കുറുപ്പും ചിത്രത്തിന്റെ ഭാഗമാണ്. അന്‍സല്‍ ഓറഞ്ച് കഥയെഴുതി സംവിധാനം നിര്‍വഹിച്ച ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹനാന്‍ മുഹമ്മദാണ്. വിമല്‍ നാസറും റെനീഷ് ബഷീറും ചേര്‍ന്നാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ശിഹാബ് സൈത്, സാദിഖ് മുഹമ്മദ്, മായീന്‍കുട്ടി, തമീം മുഹമ്മദ്, യൂസഫ് മുഹമ്മദ്, ഹന്‍സാല്‍ കെ കെ എന്നിവര്‍ ചേര്‍ന്നാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

Read More

എനിക്ക് ക്ലാസ് മുടക്കേണ്ട, അനുജനേയും ഞാന്‍ കൊണ്ടുവരാം.. അവനെ നോക്കാന്‍ ആളില്ല; കുഞ്ഞനുജനെ മടിയിലിരുത്തി പഠിക്കുന്ന ജസ്റ്റിന്റെ ചിത്രം വൈറല്‍

എനിക്ക് ക്ലാസ് മുടക്കേണ്ട, അനുജനേയും ഞാന്‍ കൊണ്ടുവരാം.. അവനെ നോക്കാന്‍ ആളില്ല; കുഞ്ഞനുജനെ മടിയിലിരുത്തി പഠിക്കുന്ന ജസ്റ്റിന്റെ ചിത്രം വൈറല്‍

സ്‌കൂളില്‍ പോകാന്‍ മടിയുള്ളവര്‍ ഒന്നു ശ്രദ്ധിക്കൂ. മാതാപിതാക്കളെ പേടിച്ച് സ്‌കൂളില്‍ പോകുന്നവര്‍ ഉണ്ട്. ഫിലിപ്പിന്‍സില്‍ നിന്നുള്ള ഏഴുവയസുകാരന്‍ ജസ്റ്റിന്റെ കഥയാണിത്. ജസ്റ്റിന്‍ സ്‌കൂളില്‍ പോകുന്നത് തന്റെ ഒന്നരവയസ്സുള്ള കുഞ്ഞനുജനുമായാണ്. ഫിലിപ്പിന്‍സിലെ സാല്‍വേഷന്‍ എലിമെന്ററി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കന്‍. സാമ്പത്തിക പ്രതിസന്ധി മൂലം ഫിലിപ്പിന്‍സിലെ ഗ്രാമങ്ങളില്‍ മിക്ക മാതാപിതാക്കളും കുട്ടികളെ സ്‌കൂളില്‍ അയക്കാറില്ല. കാരണം മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ ഇളയ കുട്ടികളെ നോക്കേണ്ട ചുമതല മൂത്ത കുട്ടികള്‍ക്കാണ്. എന്നാല്‍ അനുജനുമായി വീട്ടിലിരിക്കാനോ അവനെ വീട്ടില്‍ തനിച്ചാക്കി സ്‌കൂളില്‍ പോയി ഇരിക്കാനോ ജസ്റ്റിനു കഴിഞ്ഞില്ല. ഒടുവില്‍ ജസ്റ്റിന്‍ തന്നെ പരിഹാരം കണ്ടെത്തി. അനുജനെയും സ്‌കൂളില്‍ കൊണ്ടു പോകുക. ഒരു കൈയില്‍ തന്റെ കുഞ്ഞനുജനെയും ചേര്‍ത്തുപിടിച്ച് മറുകൈ കൊണ്ട് നോട്ട് എഴുതുന്ന ജസ്റ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അധ്യാപികയാണ്. പോസ്റ്റിന്റെ തലക്കെട്ടായി അധ്യാപിക എഴുതിയ കുറിപ്പ്…

Read More

‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും’; യുവതിയുടെ വീഡിയോ വൈറല്‍

‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും’; യുവതിയുടെ വീഡിയോ വൈറല്‍

മുംബൈ: ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ പൊലീസ് സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വീഡിയോ ട്വിറ്ററില്‍. ചലച്ചിത്ര സംവിധായകന്‍ അശോകെ പണ്ഡിറ്റാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം വൈറലായി. മുംബൈയിലെ ഖാര്‍ സ്വദേശിയായ സ്ത്രീയാണ് വീഡിയോയില്‍ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്നത്. ‘മാനസികമായും ശാരീരികമായും ഭര്‍ത്താവില്‍ നിന്ന് പീഡനമേല്‍ക്കുകയാണ് ഞാന്‍. വര്‍ഷങ്ങളായി എന്നെ പീഡിപ്പിക്കുന്നു. കുട്ടികളുടെ ഭാവി ഓര്‍ത്താണ് ഞാന്‍ ബന്ധം തുടര്‍ന്നത്. എനിക്ക് ജീവിക്കാന്‍ ആവശ്യമായതെല്ലാം ഈ മനുഷ്യന്‍ നിഷേധിക്കുകയാണ് സ്ത്രീ വീഡിയോയില്‍ പറയുന്നു. പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് പൊലീസ് ചെയ്തതെന്നും മറ്റ് നടപടികളൊന്നും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ‘എന്നെ സഹായിക്കൂ, ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ച് കൊല്ലും. എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ഖാറിലെ തെരുവില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും, എനിക്ക് നീതി തരൂ എന്നും അവര്‍…

Read More

ആറുമാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞ് അറിയിക്കേണ്ടി വരുന്ന യുവതി; യോതയെന്ന യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍

ആറുമാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞ് അറിയിക്കേണ്ടി വരുന്ന യുവതി; യോതയെന്ന യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍

ബ്രിസ്ബേന്‍ : താന്‍ ആറു മാസം ഗര്‍ഭിണിയാണെന്ന് ഒരു യുവതിക്ക് പറഞ്ഞ് മനസിലാക്കേണ്ടി വരുന്നു. കാരണം ആറുമാസം ഗര്‍ഭിണിയായിട്ടും വയറില്‍ മാറ്റമൊന്നുമില്ല എന്ന അപൂര്‍വതയുമായി ഓസ്ട്രേലിയന്‍ യുവതി .യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറല്‍ ആയിരിക്കയാണ് .ഗര്‍ഭധാരണം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോള്‍ വയറില്‍ കാര്യമായ മാറ്റം ഉണ്ടാകാറുണ്ട് . മുന്‍ അവസ്ഥയെ അപേക്ഷിച്ച് വയര്‍ വലുതായി വരും. എന്നാല്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍നിന്നുള്ള ഫാഷന്‍ ഡിസൈനര്‍ യോത കുസോകാസ് ഇക്കാര്യത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. യോതയെ കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നുകയേയില്ല. ആറുമാസം ഗര്‍ഭിണിയായ യോത, ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്. ഈ ചിത്രം ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ ഇതിന്റെ കാരണവും യോത തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി കഴിഞ്ഞു. തന്റെ ഗര്‍ഭപാത്രത്തിന്റെ പ്രത്യേകതകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. സാധാരണഗതിയില്‍നിന്ന് വ്യത്യസ്തമായി, ചരിഞ്ഞ അവസ്ഥയിലാണ് തന്റെ…

Read More

അമ്മയുടെ ഉദരത്തിനുളളില്‍ കുട്ടിക്കുറുമ്പ് കാണിച്ച് കുഞ്ഞ്; യുവതി സ്വയം പകര്‍ത്തിയ ദൃശ്യങ്ങള്‍ ആകാംക്ഷയേക്കാള്‍ അമ്പരപ്പ് സൃഷ്ടിച്ചു;വീഡിയോ വൈറല്‍

അമ്മയുടെ ഉദരത്തിനുളളില്‍ കുട്ടിക്കുറുമ്പ് കാണിച്ച് കുഞ്ഞ്; യുവതി സ്വയം പകര്‍ത്തിയ ദൃശ്യങ്ങള്‍ ആകാംക്ഷയേക്കാള്‍ അമ്പരപ്പ് സൃഷ്ടിച്ചു;വീഡിയോ വൈറല്‍

ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ഓരോ ചലനങ്ങളും മാതാപിതാക്കളില്‍ ഉളവാക്കുന്ന ആകാംക്ഷ വളരെ വലുതാണ്. എന്നാല്‍ അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുട്ടി ഒരു പരിധിയില്‍ കൂടുതല്‍ ചലനം സൃഷ്ടിച്ചാല്‍ ആകാംക്ഷയല്ല അന്പരപ്പാണ് ഏവരിലും തോന്നുക. അത്തരമൊരു ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. അമ്മയുടെ ഉദരത്തിലുള്ള കുട്ടി വലിയ രീതിയില്‍ ചലിക്കുന്‌പോള്‍ ഇവരിലുടെ വയറിലുണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഈ വനിത സ്വയം പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ചില സിനിമയിലെ രംഗങ്ങളെ അനുകരിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്നാണ് പലരുടെയും അഭിപ്രായം. അതേസമയം എവിടെവച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

Read More