എന്റെ ആത്മവിശ്വാസത്തിന് കാരണക്കാര്‍’ ആകാശഗംഗ കണ്ട് പേടിച്ചവരാണ്

എന്റെ ആത്മവിശ്വാസത്തിന് കാരണക്കാര്‍’ ആകാശഗംഗ കണ്ട് പേടിച്ചവരാണ്

20 വര്‍ഷം മുന്‍പ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആകാശഗംഗ. അക്കാലത്ത് ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രം തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. ആകാശഗംഗ 2 എന്ന പേരില്‍ ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ സംവിധായകന്‍ വിനയന്‍ സംസാരിക്കുന്നു. 20 വര്‍ഷം… ആകാശഗംഗ ആദ്യഭാഗം വലിയ വിജയമായപ്പോള്‍ തന്നെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. സിനിമയ്ക്ക് ഒരു സെക്കന്റ് പാര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞ് എന്നെ ഒരുപാട് പേര്‍ സമീപിച്ചിരുന്നു. ആ സമയത്ത് ഞാന്‍ പ്രണയനിലാവ്, ഇന്റിപെന്‍ഡന്‍സ് ഡേ തുടങ്ങിയ ചിത്രങ്ങളുടെ മുന്നൊരുക്കത്തിലായിരുന്നു. നിര്‍മാതാക്കളുമായി കരാര്‍ ആകുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആകാശഗംഗ എനിക്ക് പെട്ടന്ന് തുടങ്ങാന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞാണ് തരുണിയെ പ്രധാന കഥാപാത്രമാക്കി വെള്ളിനക്ഷത്രം എന്ന ഹൊറര്‍ സിനിമ ചെയ്യുന്നത്. പിന്നീട് പല പ്രശ്‌നങ്ങള്‍ കാരണം നീണ്ടുപോയി. ചാലക്കുടി ചങ്ങാതിക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് കരുതി…

Read More