ആരാധകര്‍ കാത്തിരുന്ന വിജയുടെ ‘സര്‍ക്കാര്‍’ ന്റെ പുതിയ ടീസര്‍ പുറത്ത്

ആരാധകര്‍ കാത്തിരുന്ന വിജയുടെ ‘സര്‍ക്കാര്‍’ ന്റെ പുതിയ ടീസര്‍ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇളയദളപതിയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ ഏറ്റവും പുതിയ ടീസര്‍ പുറത്ത്. വിജയുടെ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ ആകര്‍ഷണം. ചിത്രം നവംബര്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി 80 രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

Read More

കേരളത്തിന് കൈത്താങ്ങുമായി ഇളയദളപതിയും എത്തി.

കേരളത്തിന് കൈത്താങ്ങുമായി ഇളയദളപതിയും എത്തി.

പ്രളയദുരന്തത്തില്‍ നിന്നും കേരളത്തെ കൈപിടിച്ച് കയറ്റാന്‍ നാട് ഒരുമിച്ച പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തും നിന്നും പുറത്തു നിന്നും നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഇന്ത്യന്‍ സിനിമാ മേഖലയും ഒന്നിച്ചു നിന്ന് കേരളത്തിന് സഹായം നല്‍കി. ഇപ്പോഴിതാ കേരളത്തിന് കൈത്താങ്ങുമായി വന്നിരിക്കുകയാണ് ഇളയദളപതി വിജയ്. 70 ലക്ഷം രൂപയാണ് വിജയ് കേരളത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കുന്നത്. സണ് ടിവിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നീതിയിലേക്കല്ല മറിച്ച് വിജയ് ഫാന്‍സ് ക്ലബുകള്‍ വഴിയാണ് അദ്ദേഹം ഈ തുക കൈമാറിയത്. ഫാന്‍സ് ക്ലബുകള്‍ വഴി ഇത് കേരളത്തിലെത്തിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

Read More

കിയാര അദ്വാനി തമിഴകത്തേക്ക്, അതും വിജയ് യുടെ നായികയായി…

കിയാര അദ്വാനി തമിഴകത്തേക്ക്, അതും വിജയ് യുടെ നായികയായി…

ബോളിവുഡ് താരം കിയാര അദ്വാനി വിജയ്‌യുടെ നായികയാകുന്നു. വിജയ് – ആറ്റ്ലി ടീം ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് കിയാര തമിഴകത്ത് എത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പുതിയ ചിത്രം നിര്‍മിക്കുന്നത്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന മുരുകദോസ് ചിത്രം സര്‍ക്കാറിന് ശേഷമാകും ആറ്റ്ലി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. എ.ആര്‍. റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുക. ബോളിവുഡ് ചിത്രം എം.എസ്.ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ കിയാര ആയിരുന്നു നായിക.

Read More

തരംഗം സൃഷ്ടിച്ച് മെര്‍സല്‍; ആദ്യ ദിനം മികച്ച അഭിപ്രായം

തരംഗം സൃഷ്ടിച്ച് മെര്‍സല്‍; ആദ്യ ദിനം മികച്ച അഭിപ്രായം

ദീപാവലി റിലീസായി എത്തിയ മെര്‍സല്‍ ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച അഭിപ്രായം നേടി കുതിക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങള്‍ റിലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും, ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. 170.08 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ആദ്യ പകുതി 87 മിനിറ്റ്. രണ്ടാം പകുതി 83 മിനിറ്റ്. നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് മെര്‍സല്‍ റിലീസിനെത്തുന്നത്. ചിത്രത്തില്‍ പക്ഷി മൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഇത് സെന്‍സറിങ് നടപടികളെ ബാധിച്ചു. പ്രശ്ന പരിഹാരത്തിനായി വിജയ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ഒടുവില്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുകയായിരുന്നു. ആരാധകര്‍ക്ക് ഇതിനൊപ്പം മറ്റൊരു സന്തോഷം കൂടി തരുന്നതാണ് പുതിയ വാര്‍ത്ത. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുമായി മെര്‍സലിന് ഒരു ബന്ധമുണ്ട്. മെര്‍സലിന്റെ തിരക്കഥ രമണ്‍ ഗിരിവാസനും…

Read More

ഇളയദളപതിയുടെ മെര്‍സല്‍ വീണ്ടും പ്രതിസന്ധിയില്‍; ചിത്രത്തില്‍ പക്ഷിമൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന് മൃഗസംരക്ഷണ ബോര്‍ഡ്

ഇളയദളപതിയുടെ മെര്‍സല്‍ വീണ്ടും പ്രതിസന്ധിയില്‍; ചിത്രത്തില്‍ പക്ഷിമൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന് മൃഗസംരക്ഷണ ബോര്‍ഡ്

  ഇളയദളപതിക്ക് വീണ്ടും തിരിച്ചടി. തെരിക്ക് ശേഷം സംവിധായകന്‍ ആറ്റ്‌ലി വിജയ്യുമായി ഒന്നിക്കുന്ന പുതിയ ചിത്രം മെര്‍സല്‍ വീണ്ടും വിവാദത്തില്‍. ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തിയേറ്ററുകളില്‍ എത്തുമോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ചിത്രത്തില്‍ പക്ഷിമൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതിയോടെയല്ലെന്ന മൃഗസംരക്ഷണ ബോര്‍ഡിന്റെ നിലപാടാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പക്ഷിമൃഗാദികളെ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാല്‍ അതിനു അനുമതി മൃഗസംരക്ഷണ ബോര്‍ഡില്‍ നിന്നും ലഭിച്ചിരുന്നില്ല. കൂടാതെ പല വിവരങ്ങളും മറച്ചുവച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയുമാണ് അനുമതിക്കായി ബോര്‍ഡിനെ സമീപിച്ചത്. ചെന്നൈ ബിന്നി മില്‍സില്‍ വലിയ ക്യാന്‍വാസില്‍ പക്ഷിമൃഗാദികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചിത്രീകരണം അവര്‍ നടത്തിയിരുന്നു. ബോര്‍ഡില്‍ നിന്നും അനുമതി നേടാത്ത ചിത്രീകരണമായിരുന്നു അത്. വിവരമറിഞ്ഞ് ഞങ്ങളുടെ പ്രതിനിധികള്‍ അവിടെ എത്തിയപ്പോഴേക്കും അവര്‍ മൃഗങ്ങളെ നീക്കിയിരുന്നു. മൃഗങ്ങളെ കൊണ്ടുവന്നവര്‍ ബോര്‍ഡ് പ്രതിനിധികള്‍ എത്തുന്നതറിഞ്ഞ് കടന്നുകളഞ്ഞെന്നാണ് അണിയറക്കാര്‍ പറഞ്ഞത്. അത്…

Read More

വിജയ് ചിത്രം മെര്‍സലിന്റെ ടീസര്‍ പുറത്തിറങ്ങി

വിജയ് ചിത്രം മെര്‍സലിന്റെ ടീസര്‍ പുറത്തിറങ്ങി

  വിജയ് നായകനാകുന്ന പുതിയ ചിത്രം മെര്‍സലിന്റെ ടീസര്‍ പുറത്തിറങ്ങി. രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ അറ്റ്‌ലീയാണ് മെര്‍സല്‍ ഒരുക്കുന്നത്. വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മെര്‍സലിന്റെ പ്രത്യേകത. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. സമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍ എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ.വി വിജയേന്ദ്ര പ്രസാദാണ്. വീഡിയോ കാണാം

Read More

പ്രണയം ഉള്ളിലൊതുക്കി, വീട്ടിലേക്ക് ക്ഷണിച്ചു, ഇന്നവള്‍ എന്റെ ഭാര്യയായിട്ട് 18 വര്‍ഷം ; ഇളയ ദളപതിയുടെ കാതല്‍ സംഗീതം

പ്രണയം ഉള്ളിലൊതുക്കി, വീട്ടിലേക്ക് ക്ഷണിച്ചു, ഇന്നവള്‍ എന്റെ ഭാര്യയായിട്ട് 18 വര്‍ഷം ; ഇളയ ദളപതിയുടെ കാതല്‍ സംഗീതം

1996 ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാഗ എന്ന ചിത്രം തമിഴ് സിനിമക്ക് നല്‍കിയത് പകരം വെക്കാന്‍ സാധിക്കാത്ത ഒരു നടന വിസ്മയത്തെ ആയിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ ഓളങ്ങള്‍ സൃഷ്ടിച്ചു, ചിത്രം വിജയ് എന്ന നടന് ആരാധകരുടെ സ്വന്തം ഇളയ ദളപതിയ്ക്ക് ഒരു മേല്‍വിലാസം നേടിക്കൊടുത്തു. ഇതിനിടയിലാണ് ചെന്നൈ ഫിലിം സിറ്റിയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ചേര്‍ന്ന വിജയ് ആ പെണ്‍കുട്ടിയെ കാണുന്നത്. സംഗീത സോമലിംഗം എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സുന്ദരി പെണ്‍കുട്ടിയില്‍ ഇത് വരെ തോന്നാത്ത എന്തോ ആകര്‍ഷണം വിജയ്ക്ക് തോന്നി. യു.കെ യില്‍ സ്ഥിരതാമസമാക്കിയ തമിഴ് വ്യവസായപ്രമുഖന്റെ മകളായ സംഗീതയാണെങ്കില് പൂവേ ഉനക്കാഗാ കണ്ട് വിജയുടെ ആരാധികയായി മാറിയിരുന്നു. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ പിരിഞ്ഞുവെങ്കിലും അടുത്ത തവണ ചെന്നൈ സന്ദര്‍ശിച്ച സംഗീത വിജയിനെ വീണ്ടും സന്ദര്‍ശിക്കുകയും തന്റെ മാതാപിതാക്കളെ കാണാനും പരിചയപ്പെടാനുമായി വിജയ് സംഗീതയെ വീട്ടിലേക്ക്…

Read More

‘ഭൈരവാ’ കനത്ത നഷ്ടമെന്ന് ; 14 കോടി വിജയ് നല്‍കണമെന്ന് വിതരണക്കാര്‍

‘ഭൈരവാ’ കനത്ത നഷ്ടമെന്ന് ; 14 കോടി വിജയ് നല്‍കണമെന്ന് വിതരണക്കാര്‍

വിജയ്യ്‌ക്കെതിരെ തമിഴ് സിനിമാവിതരണക്കാര്‍ രംഗത്ത്. വിജയ് നായകനായി എത്തിയ ഭൈരവ സിനിമ കാരണം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും ഇതിന് പകരമായി 14 കോടി രൂപ വിജയ് നല്‍കണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം. നേരത്തെ ഭൈരവയുടെ വിതരണം ഏറ്റെടുത്ത വകയില്‍ ഒന്നരകോടിക്ക് മുകളില്‍ നഷ്ടമാണെന്ന് വെളിപ്പെടുത്തി വിതരണക്കാരനായ സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു. റിലീസിനെത്തി മൂന്നുദിവസം കൊണ്ട് നൂറുകോടി ക്ലബില്‍ ഇടംപിടിച്ച ചിത്രമെന്നായിരുന്നു ഭൈരവയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇത് തെറ്റായ പ്രചരണമായിരുന്നെന്ന് വിതരണക്കാര്‍ തറപ്പിച്ചുപറയുന്നു. 70 കോടി ബഡ്ജറ്റില്‍ പുറത്തിറക്കിയ സിനിമ 55 കോടി രൂപയ്ക്കാണ് വിതരണക്കാര്‍ വിതരണം ഏറ്റെടുത്തത്. എന്നാല്‍ ചിത്രം കനത്ത നഷ്ടമായിരുന്നെന്നും 14 കോടിയാണ് നഷ്ടമുണ്ടാക്കിയതെന്നും വിതരണക്കാര്‍ പറഞ്ഞു. വിജയ്യുടെ ചിത്രങ്ങള്‍ ഭാവിയില്‍ ഏറ്റെടുക്കണമെങ്കില്‍ ഈ പതിനാലുകോടിയുടെ നഷ്ടം വിജയ് തന്നെ നികത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഭൈരവ സിനിമയുടെ നഷ്ടം നികത്താന്‍ കഴുത്തിലുള്ള സ്വര്‍ണമാല വില്‍ക്കേണ്ട ഗതികേടിലാണ്…

Read More

വിജയ് ചിത്രത്തില്‍ സായ് പല്ലവി എത്തുന്നു

വിജയ് ചിത്രത്തില്‍ സായ് പല്ലവി എത്തുന്നു

ഒരൊറ്റ സിനിമ കൊണ്ട് നൂറു സിനിമകളില്‍ അഭിനയിച്ചാല്‍ കിട്ടുന്ന പേരും പ്രശസ്തിയും സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ മലര്‍ ടീച്ചര്‍ ഈ തലമുറയിലെ സിനിമാപ്രേമികളില്‍ ആരും തന്നെ അത്ര പെട്ടെന്നൊന്നും മറക്കില്ല. മലയാളത്തിലെ പോലെ തന്നെ തമിഴിലും സൂപ്പര്‍ ഹിറ്റായ ‘പ്രേമം’, ടോളിവുഡില്‍ സായി പല്ലവിയ്ക്ക് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കുകയുണ്ടായി. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം വിജയ്യുടെ ഏറ്റവും പുതിയ ചിത്രത്തിലെ നായികാവേഷത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ സായ് പല്ലവിയെ തേടി എത്തിയിരിക്കുകയാണ്. ‘ഭൈരവ’യ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിക്കുന്നത്. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തല്‍ക്കാലത്തേക്ക് ‘വിജയ് 61’ എന്ന പേരില്‍ പ്രാരംഭനടപടികള്‍ തയ്യാറാകുന്ന പ്രോജക്ടില്‍ സായ് പല്ലവിയ്‌ക്കൊപ്പം കാജല്‍ അഗര്‍വാളും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Read More