ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടംലംഘിച്ചെന്ന് വിവരാവകാശ രേഖ

ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടംലംഘിച്ചെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടംലംഘിച്ചെന്ന് വിവരാവകാശ രേഖ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ബെഹ്‌റയെ നിയമിച്ചതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ആറുമാസത്തില്‍ കൂടുതലുള്ള നിയമനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും അനുമതി ആവശ്യമാണ്. ചട്ടം ഇങ്ങനെയാണെന്നിരിക്കെ, ബെഹ്‌റക്ക് വിജിലന്‍സ് ഡയറക്ടറുടെ നിയമനം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി വാങ്ങണമായിരുന്നു. ഇത് ഉണ്ടായിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയതിനെ തുടര്‍ന്നാണ് ലോക്‌നാഥ് ബെഹ്‌റക്ക് അധിക ചുമതല നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല

Read More

ബിജെപിയുടെ മെഡിക്കല്‍ കോളേജ് കോഴ വിവാദം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തവിട്ടു

ബിജെപിയുടെ മെഡിക്കല്‍ കോളേജ് കോഴ വിവാദം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തവിട്ടു

തിരുവനന്തപുരം: ബിജെപിയുടെ മെഡിക്കല്‍ കോളേജ് കോഴയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തവിട്ടു. വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും സിപിഐ(എം) കോവളം ഏരിയ കമ്മിറ്റിയംഗവുമായ സുക്കാര്‍ണോയുടെ പരാതിയിലാണ് നടപടി. നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കിയിരുന്നു. നിലവില്‍ ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനറാണ് ആര്‍എസ് വിനോദ്. വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തുന്നെന്നും കുമ്മനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. നാളെ ആലപ്പുഴയില്‍ ചേരുന്ന ബിജെപി…

Read More

മലബാര്‍ സിമന്റ്സ് അഴിമതി: ചാക്ക് രാധാകൃഷ്ണന്‍ വിജിലന്‍സിന് മുന്നില്‍ കീഴടങ്ങി

മലബാര്‍ സിമന്റ്സ് അഴിമതി: ചാക്ക് രാധാകൃഷ്ണന്‍ വിജിലന്‍സിന് മുന്നില്‍ കീഴടങ്ങി

പാലക്കാട്: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വ്യവസായിയും കേസിലെ മുഖ്യപ്രതിയുമായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം.രാധാകൃഷ്ണന്‍ കീഴടങ്ങി. പാലക്കാട് വെച്ച് വിജിലന്‍സിന് മുമ്പാകെയാണ് കീഴടങ്ങിയത്്. രാധാകൃഷ്ണന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വി.എം രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങല്‍. മുന്‍കൂര്‍ ജാമ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഫ്ലൈ ആഷ് അഴിമതി കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ഉത്തരവായത്. ഫ്ലൈ ആഷ് ഇറക്കുമതി ചെയ്യുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ ഓഫീസറെ അടക്കം അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മലബാര്‍ സിമന്റ്സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Read More

കലോത്സവവേദികളിലെ കോഴകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ വിജിലന്‍സ് പണിതുടങ്ങി

കലോത്സവവേദികളിലെ കോഴകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ വിജിലന്‍സ് പണിതുടങ്ങി

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അനധികൃത ഇടപെടലുകള്‍ ഒഴിവാക്കാന്‍ വിജിലന്‍സ് പണി തുടങ്ങി. ഇന്നലെ കണ്ണൂരിലെത്തിയ വിജിലന്‍സ് സംഘം മത്സരങ്ങളിലെ വിധികര്‍ത്താക്കളുടെ മൊബൈല്‍ നമ്ബര്‍, പൂര്‍ണ വിലാസം എന്നിവ രഹസ്യമായി ശേഖരിച്ചു. വിധി നിര്‍ണയം നടത്തുന്നതിനുള്ള മാര്‍ഗരേഖകളുടെ കോപ്പികളും സംഘാടകരില്‍ നിന്നു ശേഖരിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കലോത്സവങ്ങളില്‍ ഇടനിലക്കാരുടെയും കോഴയുടെയും ആധിപത്യമാണെന്ന ആരോപണമുയര്‍ന്നസാഹചര്യത്തിലാണ് കലോത്സവങ്ങളുടെ നടത്തിപ്പ് പൂര്‍ണമായും സുതാര്യമാക്കുന്നതിനെ വിജിലന്‍സ് സംഘത്തെ നിയോഗിച്ചത്. വിജിലന്‍സ് കോഴിക്കോട് റീജിയണില്‍ നിന്നുള്ള എസ്.പിമാരായ ജോണ്‍സണ്‍ ജോസഫ്,കെ.കെ.

Read More

യുഡിഎഫ് കാലത്തെ ബന്ധു നിയമനം: വിജിലന്‍സ് നിലപാട് അറിയിക്കണമെന്ന് കോടതി

യുഡിഎഫ് കാലത്തെ ബന്ധു നിയമനം: വിജിലന്‍സ് നിലപാട് അറിയിക്കണമെന്ന് കോടതി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനം സംബന്ധിച്ച ഹര്‍ജിയില്‍ വിജിലന്‍സ് ഈ മാസം 21ന് നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യവസായവകുപ്പിലെ ബന്ധുനിയമനങ്ങള്‍ക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ജയരാജനെതിരായ കേസില്‍ പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് നല്‍കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഇന്ന് കോടതിയെ അന്വേഷണ പുരോഗതി അറിയിച്ചത്. നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് വ്യവസായ സെക്രട്ടറി പോള്‍ ആന്റണിക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. ഫയലുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിപദമൊഴിഞ്ഞ ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിലെ എസ്.പി. ജയകുമാര്‍ നേതൃത്വം നല്‍കുന്ന സംഘമാണ് നിയമനവിവാദം അന്വേഷിക്കുന്നത്. വിജിലന്‍സ്…

Read More