ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായി വിദ്യാബാലന്‍

ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായി വിദ്യാബാലന്‍

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുക്കിയ മിഷന്‍ മംഗളാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തില്‍ ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞയായിട്ടാണ് വിദ്യാ ബാലന്‍ അഭിനയിച്ചത്. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. പുതിയ സിനിമയുടെ തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ വിദ്യാ ബാലന്‍. ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായിട്ടാണ് വിദ്യാ ബാലന്‍ അടുത്തതായി അഭിനയിക്കുന്നത്. ശകുന്തള ദേവിയായി അഭിനയിക്കുന്നതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുകയാണ് വിദ്യാ ബാലന്‍. ശകുന്തള ദേവിയുടെ ലുക്ക് ആകാനുള്ള ശ്രമങ്ങളാണ് വിദ്യാ ബാലന്‍ നടത്തുന്നത്. മുടി ബോബ് ചെയ്തുള്ള ലുക്ക് നോക്കിയപ്പോള്‍ കൃത്യമാണെന്നും വിദ്യാ ബാലന്‍ പറയുന്നു. ശകുന്തള ദേവിയുടെ വ്യക്തിപ്രഭാവവും അവരുടെ മഹത്തരമായ ജീവിതവുമാണ് സിനിമയില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാതിന് കാരണമെന്നും വിദ്യാ ബാലന്‍ പറയുന്നു. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ അവസാനകാലം വരെയുള്ള വേഷത്തില്‍ വിദ്യാ ബാലന്‍…

Read More