എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല; വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍

എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല; വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു വിവാദ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിയെ തള്ളി ഒ. രാജഗോപാല്‍ എംഎല്‍എ. മലപ്പുറത്ത് ബിജെപി പരാജയപ്പെടുമെന്ന പ്രസ്താവന മുന്നണിയെ ബാധിക്കില്ല. പുറത്തു നില്‍ക്കുന്ന ഒരാള്‍ മുന്നണിയെ കുറിച്ചു പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തില്‍ എടുക്കേണ്ടതില്ല. എന്‍ഡിഎയെ കുറിച്ചു പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ല. സംസ്ഥാന നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യം മലപ്പുറത്തില്ല. ബിഡിജെഎസ് ബിജെപിക്ക് ഒപ്പമാണെന്നും മലപ്പുറത്ത് സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു. നേരത്തേ, ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്നണിയില്‍ ആലോചിക്കാതെയായിരുന്നെന്നു പറഞ്ഞ വെള്ളാപ്പള്ളി മലപ്പുറത്ത് ബിജെപിയെ കാത്തിരിക്കുന്നതു വന്‍ പരാജയമാണെന്നും ഫലം മറിച്ചായാല്‍ താന്‍ വീണ്ടും മീശ വയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Read More

മലപ്പുറത്ത് ബിജെപി തോല്‍ക്കും; ജയിക്കുകയാണെങ്കില്‍ വീണ്ടും മീശ വെക്കും; വെള്ളാപ്പള്ളി

മലപ്പുറത്ത് ബിജെപി തോല്‍ക്കും; ജയിക്കുകയാണെങ്കില്‍ വീണ്ടും മീശ വെക്കും; വെള്ളാപ്പള്ളി

  ആലപ്പുഴ: മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ബിഡിജെഎസ് ബിജെപി ബന്ധം വഷളായതിനു പിന്നാലെയാണ് ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്തെത്തിയത്. മലപ്പുറം ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിയ്ക്കാതെയാണ്. മലപ്പുറത്ത് ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണ്. ഫലം മറിച്ചായാല്‍ താന്‍ വീണ്ടും മീശ വയ്ക്കുമെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. സംസ്ഥാനത്ത് എന്‍ഡിഎ സംവിധാനം നിലവിലില്ല. ഘടക കക്ഷികളെ ബിജെപി സംസ്ഥാന നേതൃത്വം ചവിട്ടി തേക്കാനാണ് ശ്രമിയ്ക്കുന്നത്. ബിജെപിയുടേത് ബിഡിജെഎസ് അണികളെ ഹൈജാക്ക് ചെയ്യാനുള്ള അജന്‍ഡയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അതേസമയം, മുന്നണിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. അമിത് ഷായുടെ ആവശ്യപ്രകാരം കോയമ്പത്തൂരിലാണ് കൂടിക്കാഴ്ച. നേരത്തെ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളേത്തുടര്‍ന്ന് എന്‍ഡിഎ കേരള ഘടകം ബിജെപി…

Read More