‘എരണ്ടകളും കഴുകന്മാരും ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ’, ; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വയല്‍ക്കിളികള്‍ ഇടപെടുമെന്ന് സൂചന

‘എരണ്ടകളും കഴുകന്മാരും ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ’, ; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വയല്‍ക്കിളികള്‍ ഇടപെടുമെന്ന് സൂചന

കണ്ണൂര്‍: ദേശീയപാതക്കായി കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന സൂചന നല്‍കി വയല്‍ക്കിളികള്‍. എരണ്ടകളും കഴുകന്മാരും ചെങ്ങന്നൂര്‍ ആകാശത്ത് പാറിപ്പറക്കാതിരിക്കട്ടെ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉപതെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ സൂചന നല്‍കിയത്. വയല്‍ കാക്കുന്നതിനായി കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരമുറകള്‍ ആലോചിക്കുന്നതിനിടെയാണ് വയല്‍ക്കിളികളുടെ പുതിയ നീക്കം.

Read More

‘ വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ല.. അവര്‍ കോണ്‍ഗ്രസുകാരാണ്: ജി സുധാകരന്‍

‘ വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ല.. അവര്‍ കോണ്‍ഗ്രസുകാരാണ്: ജി സുധാകരന്‍

കൊച്ചി: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ പിന്തുണച്ച് എത്തിയവര്‍ക്കെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വയല്‍ക്കിളികള്‍ കോണ്‍ഗ്രസുകാരാണ്. ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവര്‍ക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. ദേശീയപാത നിര്‍മിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. കേന്ദ്രസര്‍ക്കാരാണ് പാത നിര്‍മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്‍മെന്റാണെന്നാണ് അവര്‍ പറയുന്നത്. അതാണ് ഇപ്പോഴത്തെ നിലപാട്. അത് മാറ്റിപ്പറയുകയാണെങ്കില്‍ അപ്പോള്‍ നിലപാടറിയിക്കാമെന്നും മന്ത്രി പറഞ്ഞു. കീഴാറ്റൂരില്‍ സമരം ചെയതോട്ടെ. അക്കാര്യത്തില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. സമരത്തേക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മെന്റ്, അത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ ഞങ്ങളും അംഗീകരിച്ചുവെന്നേയുള്ളുവെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വിഎം സുധീരന്‍,…

Read More

സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് കോടിയേരി

സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് കോടിയേരി

കണ്ണൂര്‍: വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകന്‍ സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ്. എന്ന് സി.പി.എം. സമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. ആര്‍എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് കീഴാറ്റൂരിലെ പ്രശ്നങ്ങള്‍ക്ക് മുന്നിലുളളതെന്നും സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. സര്‍ക്കാറിനെതിരായ രാഷ്ട്രീയ കുതന്ത്രമാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. സമരത്തിന്റെ പേരു പറഞ്ഞ് കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് എന്നിവരാണ് കീഴാറ്റൂരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കീഴാറ്റൂരില്‍ എലിവേറ്റഡ് പാത കൊണ്ടു വരാന്‍ തയാറാണെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍, ആരോപണം ബി.ജെ.പി നിഷേധിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങള്‍. തങ്ങളെന്തിന് സമരക്കാരെ ആക്രമിക്കണമെന്നും ബി.ജെ.പി ചോദിച്ചു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനെതിരെ പുലര്‍ച്ചെ 1.45 ഓടെയായിരുന്നു ആക്രമണം. കീഴാറ്റൂരിലെ സുരേഷിന്റെ വീട്ടിന്റെ…

Read More

വയല്‍കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

വയല്‍കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ ദേശീയ പാതക്കായി അളക്കുന്നതിനെതിരെ സമരം ചെയ്ത വയല്‍കിളികളുടെ സമരപ്പന്തല്‍ സി.പി.എം പ്രവര്‍ത്തകര്‍ കത്തിച്ചു. ബൈപാസിനായി സര്‍വെ ജോലിക്കായി അധികൃതര്‍ സ്ഥലത്തെത്തിയപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെത്തിയ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ സമരപ്പന്തലിന് തീയിട്ടത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രതിഷേധ സമരം ആരംഭിച്ചത്. സി.പി.എം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരും സമരത്തില്‍ പങ്കെടുത്തിരുന്നു.

Read More