ദലിത് സ്ത്രീകളെ തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ദലിത് സ്ത്രീകളെ തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

രുദ്രപൂര്‍: ദലിത് സ്ത്രീകളെ തല്ലുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതിന് ഉത്തരാഖണ്ഡില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് എം.എല്‍.എ രാജ്കുമാര്‍ തുക്രാലിനെതിരെ പട്ടികജാതി-വര്‍ഗ പീഡനം തടയല്‍ നിയമപ്രകാരം കേസെടുത്തത്. രണ്ട് ബി.ജെ.പി നേതാക്കളും പ്രതികളാണ്. ദമ്പതികള്‍ തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ എം.എല്‍.എയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് സംഭവം.ചര്‍ച്ചക്കിടെ വരന്റെയും വധുവിന്റെയും കുടുംബക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ, പ്രകോപിതനായ എം.എല്‍.എ ചില സ്ത്രീകളെ തല്ലുകയായിരുന്നു. ഇതുസംബന്ധിച്ച് രാം കിഷോര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് ഉധംസിങ് നഗര്‍ എസ്.എസ്.പി പറഞ്ഞു.

Read More

ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍; ഋഷികേശ്- ബദരിനാഥ് ദേശീയപാത അടച്ചു; കുടുങ്ങിയ യാത്രക്കാരില്‍ മലയാളികളുമുണ്ടെന്നു സൂചന

ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍; ഋഷികേശ്- ബദരിനാഥ് ദേശീയപാത അടച്ചു; കുടുങ്ങിയ യാത്രക്കാരില്‍ മലയാളികളുമുണ്ടെന്നു സൂചന

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഋഷികേശ്- ബദരിനാഥ് ദേശീയപാത അടച്ചിട്ടു. ചമോലി ജില്ലയിലെ വിഷ്ണുപ്രയാഗിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത് .കനത്ത മണ്ണിടിച്ചിലില്‍ 15,000 യാത്രക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ചമോലി ജില്ലയില്‍നിന്ന് ഒമ്പതു കിലോമീറ്റര്‍ മാറി ഒരു കുന്നിന്റെ ഭാഗമാണ് അടര്‍ന്നുവീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. തീര്‍ഥാടകരുടെ അഞ്ഞൂറോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടപ്പുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 150 മീറ്ററോളം പ്രദേശം ചെളിയും പാറയും മൂടിക്കിടക്കുകയാണ്. ഋഷികേശ്ബദ്രിനാഥ് ദേശീയപാതയുടെ 60 മീറ്ററോളം ഗതാഗത യോഗ്യമല്ലാതായി. മണ്ണിടിച്ചിലില്‍ തീര്‍ഥാടകര്‍ക്കു പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും (ബിആര്‍ഒ) പൊലീസും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ചമോലി പൊലീസ് സൂപ്രണ്ട് തൃപ്തി ഭട്ട് പറഞ്ഞു. വലിയതോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും ദേശീയപാത നന്നാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നും ബിആര്‍ഒ അറിയിച്ചു. റോഡ് പൂര്‍ണമായി തുറക്കുന്നതുവരെ സമാന്തരപാതയിലൂടെ വാഹനങ്ങള്‍ക്കു സഞ്ചാരമാര്‍ഗം ഒരുക്കുമെന്നു…

Read More