യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു

യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു

ലക്‌നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ വ്യാപക കലാപം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 25 പശുക്കളുടെ ശരീരരാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടാകുന്നത്. ഞായറാഴ്ച്ചയാണ് സംഭവം. കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ പോലീസ് കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ മരിച്ചത്. READ MORE: ‘ശ്രീനിഷ് – പേളി’ വിവാഹം ഡേറ്റ് ഫിക്‌സ്.. !!! ഗോവധം, ആള്‍ക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തില്‍ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഏറ്റവമധികം യുപിയില്‍ : റിപ്പോര്‍ട്ട് പുറത്ത്

ആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഏറ്റവമധികം യുപിയില്‍ : റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി : വിദ്വേഷആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. തൊട്ടുപിന്നാലെയുള്ളത് ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍. ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്.കഴിഞ്ഞ ആറുമാസത്തിനിടെ നൂറോളം ആള്‍ക്കൂട്ട ആക്രമങ്ങളാണ് രാജ്യത്ത് ഉണ്ടായത്. മുസ്ലിംന്യൂനപക്ഷങ്ങളും ദളിത്, ആദിവാസി വിഭാഗങ്ങളും ട്രാന്‍സ്‌ജെന്ററുകളുമാണ് ആക്രമണത്തിന് ഇരയാകുന്നത്.പശുമാംസം വീട്ടില്‍സൂക്ഷിച്ചു എന്നാരോപിച്ച് 2015 സെപ്തംബറില്‍ യുപിയിലെ ദാദ്രയില്‍ മുഹമ്മദ് അക്‌ലാഖിനെ കൊലപ്പെടുത്തിയതിനുശേഷമുള്ള കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനുശേഷം രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട 603 ആള്‍ക്കൂട്ട അതിക്രമണങ്ങല്‍ ഉണ്ടായി. യുപിയിലെ ഹാപൂരില്‍ പശുവിനെ കശാപ്പുചെയ്തുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മുഹമ്മദ് ഖാസിമിനെ കൊലപ്പെടുത്തിയ സംഭവവും ഇതില്‍ ഉള്‍പ്പെടും.ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മുഹമ്മദ് ഖാസിമിനെ വലിച്ചിഴയ്ക്കുന്നതിന് പൊലീസ് അകമ്പടി നല്‍കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഹരിയാന, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് യുപി എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ രണ്ടുവര്‍ഷം കൂടുതല്‍…

Read More

ഒരേ സിറിഞ്ചുപയോഗിച്ചുള്ള കുത്തിവെപ്പ്; യുപിയില്‍ 46 പേര്‍ക്ക് എച്ച്ഐവി

ഒരേ സിറിഞ്ചുപയോഗിച്ചുള്ള കുത്തിവെപ്പ്; യുപിയില്‍ 46 പേര്‍ക്ക് എച്ച്ഐവി

ഉന്നാവോ (യുപി): ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചതിനെ തുടര്‍ന്ന് 46 പേര്‍ക്ക് എച്ച്ഐവി ബാധ. കഴിഞ്ഞ പത്തുമാസത്തിനിടെയാണ് യുപിയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു നിര്‍ണായക വിവരം കണ്ടെത്തിയത്. ഇത്തരത്തില്‍ ചികില്‍സ നടത്തിയ വ്യാജഡോക്ടര്‍ക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ഏപ്രില്‍ മുതല്‍ ജൂലൈ വരെ നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ബംഗര്‍മൗ മേഖലയില്‍ മാത്രമായിരുന്നു ഇത്. നവംബറില്‍ നടത്തിയ പരിശോധനയിലും 13 കേസുകള്‍ ഇവിടെ നിന്നു റിപ്പോര്‍ട്ടു ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്.പി.ചൗധരി പറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെ നടന്ന പരിശോധനയില്‍ 32 പേര്‍ക്കാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ ആറു വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആരും വ്യാജ വൈദ്യന്മാരുടെ ചികില്‍സയ്ക്കു വിധേയരാകരുതെന്നും ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി…

Read More

ദുരന്ത ഭൂമിയായി വീണ്ടും ഗോരഖ്പൂര്‍: നാലുദിവസത്തിനിടെ മരിച്ചത് 58 കുഞ്ഞുങ്ങള്‍

ദുരന്ത ഭൂമിയായി വീണ്ടും ഗോരഖ്പൂര്‍: നാലുദിവസത്തിനിടെ മരിച്ചത് 58 കുഞ്ഞുങ്ങള്‍

കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടായ ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. നാലുദിവസത്തിനിടെ 58 കുഞ്ഞുങ്ങളാണ് ആശുപത്രിയില്‍ മരിച്ചത്. ഒരുമാസം പോലും തികയാത്ത 32 കുഞ്ഞുങ്ങളും മരിച്ചവരില്‍ പെടുന്നു. കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.ഈ വര്‍ഷം ഇതുവരെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ജപ്പാന്‍ ജ്വരം (എന്‍സഫലൈറ്റിസ്) ബാധിച്ച് മരിച്ചവരുടെ എണ്ണം 1,317 ആണ്. മരണനിരക്കുകള്‍ കുറഞ്ഞുവെന്ന യോഗി ആദിത്യനാഥിന്റെ പ്രതികരണം തെറ്റാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടേയും മസ്തിഷ്‌കജ്വരം ബാധിച്ചവരുടേയും വാര്‍ഡുകളിലേക്കുള്ള ഓക്സിജന്‍ തീര്‍ന്നതുമൂലം ഓഗസ്റ്റില്‍ 63 കുട്ടികളാണ് ഇവിടെ മാത്രം മരിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് വിവിധ പാര്‍ടികള്‍ ആരോപിച്ചിരുന്നു. രാജ്യമെമ്പാടും നിന്ന് വലിയ പ്രതിഷേധവും സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.

Read More

ഗൊരഖ്പൂര്‍ ദുരന്തം : മൃതദേഹങ്ങളോട് അനാഥരവ്, കൊണ്ടുപോകുന്നത് ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലും

ഗൊരഖ്പൂര്‍ ദുരന്തം : മൃതദേഹങ്ങളോട് അനാഥരവ്, കൊണ്ടുപോകുന്നത് ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലും

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി. ഉത്തര്‍പ്രദേശിലെ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികില്‍സയിലായിരുന്ന പതിനൊന്ന് കുഞ്ഞുങ്ങളാണ് ശനിയാഴ്ച മരിച്ചത്. ഒരു നാല് വയസുകാരന്‍ ഇന്നു മരിച്ചു. ഓക്‌സിജന്‍ നിലച്ചപ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത് എന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാത്രം 30 പേര്‍ മരിച്ചു. ഈ ദിവസം ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആശുപത്രിയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാനായി ആംബുലന്‍സ് സൗകര്യവും നല്‍കുന്നില്ല. ഇതിനെ തുടര്‍ന്ന് പലരും കുട്ടികളുടെ അടക്കം മൃതദേഹങ്ങളുമായി ബൈക്കിലും ഓട്ടോറിക്ഷയിലും ജീപ്പിലുമാണ് വീട്ടിലേക്ക് തിരിക്കുന്നത്. ചില രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നടന്നു പോവുകയും ചെയ്യുന്നു. ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിക്കില്ലെന്നാണ് വിശദീകരണം. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതാണ്…

Read More

മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തി; ബന്ധം വേര്‍പ്പെടുത്തിയ ആള്‍ക്ക് രണ്ടു ലക്ഷം പിഴ; ഒപ്പം 60,000 രൂപ യുവതിക്ക് മെഹര്‍ ആയി നല്‍കണം

മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തി; ബന്ധം വേര്‍പ്പെടുത്തിയ ആള്‍ക്ക് രണ്ടു ലക്ഷം പിഴ; ഒപ്പം 60,000 രൂപ യുവതിക്ക് മെഹര്‍ ആയി നല്‍കണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയയാള്‍ക്ക് രണ്ടു ലക്ഷം രൂപ പിഴ. ഇതിനു പുറമേ 60,000 രൂപ യുവതിക്ക് മെഹര്‍ ആയി നല്‍കണമെന്നും തുര്‍ക്ക് സമുദായത്തിന്റെ പഞ്ചായത്ത് ആവശ്യപ്പെട്ടു. സാംബല്‍ എന്ന സ്ഥലത്ത് 52 അംഗങ്ങള്‍ പങ്കെടുത്ത പഞ്ചായത്തിലാണ് ഭര്‍ത്താവിനോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടത്. 10 ദിവസം മുന്‍പായിരുന്നു നാല്‍പ്പത്തഞ്ചുകാരനായ പുരുഷനും 22 വയസുള്ള പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ മുത്തലാഖ് ചൊല്ലി യുവതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയുമായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബമാണ് പഞ്ചായത്തിനെ സമീപിച്ചത്. സ്ത്രീധനമായി വാങ്ങിയ സാധന സാമഗ്രഹികള്‍ തിരികെ നല്‍കാന്‍ പുരുഷനോട് പഞ്ചായത്ത് ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. തെറായ് മേഖലയില്‍ ആണ് തുര്‍ക്ക് സമുദായത്തില്‍പ്പെട്ടവര്‍ ഏറെ ജീവിക്കുന്നത്. പെട്ടന്നുള്ള വിവാഹമോചനങ്ങള്‍ ഈ സമുദായം നിരോധിച്ചിരിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതും…

Read More

പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം കണ്ടെത്തി ഉത്തര്‍പ്രദേശിലെ മധോര പഞ്ചായത്ത് ; മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 21000 രൂപ പിഴ ചുമത്തി; പശുവിനെ ഉപദ്രവിച്ചാല്‍ പിഴ 2 ലക്ഷം

പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം കണ്ടെത്തി ഉത്തര്‍പ്രദേശിലെ മധോര പഞ്ചായത്ത് ; മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 21000 രൂപ പിഴ ചുമത്തി; പശുവിനെ ഉപദ്രവിച്ചാല്‍ പിഴ 2 ലക്ഷം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മധോര പഞ്ചായത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 21000 രൂപ വരെ പിഴ ചുമത്താന്‍ തീരുമാനം. വലിയ പിഴചുമത്തി കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്താനുള്ള പുതിയ മാര്‍ഗമെന്ന നിലയ്ക്കാണ് പഞ്ചായത്ത് പുതിയ നിയമം നടപ്പിലാക്കിയത്. ഗ്രാമ പഞ്ചായത്താണ് ഈ തീരുമാനം എടുത്തത്. പൊതുനിരത്തിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും 21000 രൂപ പിഴ ഈടാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് പീഡന ശ്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മാത്രമല്ല മൊബൈല്‍ ഉപയോഗം കാരണമാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടി പോകുന്നതെന്നും ഗ്രാമസമിതി പറയുന്നു. മൊബൈല്‍ ഫോണ്‍ നിരോധനം മാത്രമല്ല പശുവിന്റെ പേരിലും പിഴചുമത്താനാണ് പഞ്ചായത്തിന്റെ തീരുമാനം പശുവിനെ കൊല്ലാന്‍ ശ്രമിക്കുകയോ മോഷ്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ 2 ലക്ഷം രൂപയാണ് പിഴ. ഇതിന് പുറമെ ഗ്രാമത്തില്‍ മദ്യം വില്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ…

Read More

നാലിടത്തു ഭരിക്കുമെന്ന് അമിത് ഷാ; കോണ്‍ഗ്രസിനെ വെട്ടാന്‍ ബിജെപി

നാലിടത്തു ഭരിക്കുമെന്ന് അമിത് ഷാ; കോണ്‍ഗ്രസിനെ വെട്ടാന്‍ ബിജെപി

പനജി: തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത ഗോവയിലും മണിപ്പൂരിലും ഭരണം പിടിക്കാന്‍ ചരടുവലികള്‍ ശക്തമാക്കി കോണ്‍ഗ്രസും ബിജെപിയും. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, പ്രാദേശിക പാര്‍ട്ടികളെ പാട്ടിലാക്കിയും സ്വതന്ത്രരെ കൂടെക്കൂട്ടിയും സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിനൊപ്പം ബിജെപിയും. ഗോവയില്‍ 17ഉം മണിപ്പൂരില്‍ 26 സീറ്റും നേടിയാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് യഥാക്രമം 13 സീറ്റും 21 സീറ്റുമാണുള്ളത്. തിരഞ്ഞെടുപ്പ് ഫലം വന്നത്തിനു തൊട്ടുപിന്നാലെ, പഞ്ചാബ് ഒഴികെയുള്ള നാലു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത്. ഇത് പ്രാദേശിക കക്ഷികളെയും സ്വതന്ത്രരെയും ഉന്നമിട്ടുള്ള പ്രഖ്യാപനമായിരുന്നെന്ന് വ്യക്തം. അതേസമയം, ഗോവയിലും മണിപ്പൂരിലും ഭരണം പിടിക്കാന്‍ ചരടുവലികളുമായി കോണ്‍ഗ്രസും ബിജെപിയും. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, പ്രാദേശിക പാര്‍ട്ടികളെ പാട്ടിലാക്കിയും സ്വതന്ത്രരെ…

Read More

യുപിയില്‍ ആദ്യഘട്ട പോളിങ് ഇന്ന്; 73 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്

യുപിയില്‍ ആദ്യഘട്ട പോളിങ് ഇന്ന്; 73 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്

ലക്‌നൗ: ഉത്തര്‍പ്രദേശ് ഇന്നു മുതല്‍ പോളിങ് ബൂത്തിലേക്ക്. ആദ്യഘട്ട വോട്ടെടുപ്പില്‍ 73 സീറ്റുകളുടെ വിധിയാണ് നിര്‍ണയിക്കപ്പെടുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിങ് മന്ദഗതിയിലാണ്. മഥുരയിലെ ഗോവര്‍ധനില്‍ ഒരു ബൂത്തിലും ബഗപഥിലെ രണ്ട് ബുത്തുകളിലും വോട്ടിംഗ് തടസപ്പെട്ടിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറാണ് തടസത്തിന് കാരണം. വര്‍ഗീയസംഘര്‍ഷങ്ങളുടെപേരില്‍ അറിയപ്പെടുന്ന മുസാഫര്‍നഗറും ഷംലിയുമുള്‍പ്പെടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍മേഖലയിലെ 15 ജില്ലകളിലാണ് തിരഞ്ഞെടുപ്പ്. ഭാഗ്പത്, മീററ്റ്, ഗാസിയാബാദ്, ഗൗതം ബുദ്ധ്‌നഗര്‍, ഹപുര്‍, ബുലന്ദ് ശഹര്‍, അലിഗഢ്, മഥുര, ഹത്രാസ്, ആഗ്ര, ഇട്ടാവ, ഫിറോസാബാദ്, കസ്ഗഞ്ച് എന്നിവയാണ് മറ്റു ജില്ലകള്‍. ഏഴുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് മാര്‍ച്ച് എട്ടിനാണ്. ആദ്യഘട്ടത്തില്‍ 2.59 കോടി ജനങ്ങളാണ് വിധിയെഴുതുന്നത്. ഇതില്‍ 24 ലക്ഷവും കന്നിവോട്ടര്‍മാരാണ്. 1.17 കോടി സ്ത്രീകളും. മാര്‍ച്ച് 11ന് വോട്ടെണ്ണും. മേഖലയില്‍ 2012 നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പി, ബി.എസ്.പി. പാര്‍ട്ടികള്‍ 24 സീറ്റുകള്‍വീതം നേടിയപ്പോള്‍ ബി.ജെ.പി.യ്ക്ക്…

Read More