‘സുഹൃത്തിനെ പോലെ കൈ പിടിച്ചു കേറ്റി, ചേട്ടനെ പോലെ ഉപദേശങ്ങള്‍ തന്നു’; മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദന്‍

‘സുഹൃത്തിനെ പോലെ കൈ പിടിച്ചു കേറ്റി, ചേട്ടനെ പോലെ ഉപദേശങ്ങള്‍ തന്നു’; മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദന്‍

നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആശംസകള്‍ കുറിച്ചിരിക്കുകയാണ് യുവനടന്‍ ഉണ്ണിമുകുന്ദന്‍. സിനിമയിലെ പോലെ തന്നെ തന്റെ ജീവിതത്തിലും മമ്മൂക്ക പകര്‍ന്നാടിയ റോളുകള്‍ വിവരിക്കുകയാണ് ഉണ്ണി. മമ്മൂക്ക സിനിമയിലെ തന്റെ ഗുരുനാഥനാണെന്നു കുറിച്ച ഉണ്ണി സുഹൃത്തായും ചേട്ടനായും വീട്ടിലെ കാരണവരായുമൊക്കെ മമ്മൂക്ക തന്നെ ചേര്‍ത്തുപിടിച്ചത് സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. ബോംബെ മാര്‍ച്ചിലെ ഷാജഹാന്‍ മുതല്‍ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കര്‍ വരെയുള്ള കഥാപാത്രങ്ങള്‍ അദ്ദേഹം തന്നെ വിശ്വസിച്ച് ഏല്‍പിച്ചതാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ഉണ്ണി കുറിച്ചു. മമ്മൂക്കയുടെ പിന്തുണ വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ ആവില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച ജന്മദിനാശംസയില്‍ ഉണ്ണി കുറിച്ചു. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പില്‍റെ പൂര്‍ണ്ണരൂപം സിനിമയിലെ ഗുരുനാഥന്‍,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങള്‍ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകള്‍ പകര്‍ന്നാടിയിട്ടുണ്ട്…

Read More